Sports

ജർമൻ മധ്യനിര താരം ഇല്‍കായ് ഗുണ്ടോഗന്‍ ഇനി ബാഴ്‌സലോണക്ക് വേണ്ടി ബൂട്ടണിയും

ജർമൻ മധ്യനിര താരം ഇല്‍കായ് ഗുണ്ടോഗനെ ഫ്രീ ട്രാൻസ്ഫറിലൂടെ സ്വന്തമാക്കി എഫ്‌സി ബാഴ്സലോണ. കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ സിറ്റിയെ ട്രെബിൾ കിരീടനേട്ടത്തിലെത്തിച്ചതിന് പിന്നിൽ ഗുണ്ടോയുടെയും നിർണായകമായ പങ്കുണ്ട്. സിറ്റിയുമായുള്ള കരാർ ഈ വർഷം അവസാനിച്ചിരുന്നു. തുടർന്ന്, കരാർ പുതുക്കേണ്ടെന്ന തീരുമാനത്തിൽ താരമെത്തുകയും ബാഴ്സലോണയുമായി കരാർ ഒപ്പിടുകയും ചെയ്തു. രണ്ടു വർഷത്തെ കരാറിലാണ് ഗുണ്ടോഗന്‍ ബാഴ്സക്കായി പന്ത് തട്ടുക. 400 മില്യൺ യൂറോയാണ് താരത്തിന്റെ റിലീസ് ക്ലോസ്. ക്ലബ്ബുമായി ചർച്ചകൾ നടത്തിയിരുന്ന ലയണൽ മെസ്സി അമേരിക്കൻ ക്ലബ് ഇന്റർ […]

Football

സ്പാനിഷ് കപ്പിൽ എൽ ക്ലാസിക്കോ പോരാട്ടം; പരുക്കിന്റെ പിടിയിൽ ബാഴ്സ

ലോക ഫുട്ബോളിലെ എക്കാലത്തെയും ക്ലാസിക് പോരാട്ടമായ എൽ ക്ലാസിക്കോക്ക് ഇന്ന് രാത്രി അരങ്ങൊരുങ്ങും. സ്പാനിഷ് കപ്പ് ടൂർണമെന്റായ കോപ്പ ഡെൽ റേ സെമി ഫൈനലിലാണ് ഇരു ടീമുകളും മുഖാമുഖം വരുന്നത്. ഇന്ന് രാത്രി ഇന്ത്യൻ സമയം 1:30ക്ക് റയൽ മാഡ്രിഡിന്റെ ഹോം മൈതാനമായ സാന്റിയാഗോ ബെർണാബ്യുവിലാണ് ആദ്യ പാദ മത്സരം. അത്ലറ്റികോ മാഡ്രിഡിനെ തോൽപ്പിച്ചാണ് റയൽ മാഡ്രിഡ് സ്പാനിഷ് കപ്പിന്റെ സെമിയിൽ എത്തുന്നത്. റയൽ സോസിഡാഡിനെ പരാജയപ്പെടുത്തിയാണ് ബാഴ്സയുടെ മുന്നേറ്റം. El Clasico in Copa Del […]

Football

ചാമ്പ്യൻസ് ലീഗിൽ വീണ്ടും ബാഴ്സ-ബയേൺ പോരാട്ടം; ഇക്കുറി ലെവൻഡോവ്ക്സിയ്ക്ക് മുഖം മാറ്റം

ചാമ്പ്യൻസ് ലീഗിൽ വീണ്ടും ബാഴ്സലോണ-ബയേൺ മ്യൂണിക്ക് പോരാട്ടം. ഗ്രൂപ്പ് സിയിലാണ് ബാഴ്സയും ബയേണും പരസ്പരം ഏറ്റുമുറ്റുക. ഇവർക്കൊപ്പം ഇൻ്റർ മിലാൻ കൂടി ഉൾപ്പെടുന്ന സി ഗ്രൂപ്പാണ് ചാമ്പ്യൻസ് ലീഗിലെ മരണ ഗ്രൂപ്പ്. ചെക്ക് ക്ലബ് വിക്ടോറിയ ആണ് ഗ്രൂപ്പിലെ നാലാമത്തെ ടീം. 8 വർഷം ബയേണിലുണ്ടായിരുന്ന ലെവൻഡോവ്സ്കി ഇത്തവണ ബാഴ്സയിലാണ്. ഈ സീസണിലാണ് 34കാരനായ താരം കറ്റാലൻ ക്ലബിലെത്തിയത്. ചാമ്പ്യൻസ് ലീഗിൽ ബയേണിനെതിരെ മോശം റെക്കോർഡുകളാണ് ബാഴ്സയ്ക്കുള്ളത്. മുൻ സീസണുകളിൽ കൂടുതലും നോക്കൗട്ടിലാണ് ബാഴ്സ ബയേണിനെ നേരിട്ടിരുന്നത്. […]

Football

പ്രീസീസൺ; ഡെംബലെയുടെ ഡബിളിന് മോയ്സെ കീനിന്റെ മറുപടി; ബാഴ്സ-യുവന്റസ് മത്സരം സമനിലയിൽ

പ്രീസീസൺ പോരിൽ ബാഴ്സലോണ-യുവൻ്റസ് മത്സരം സമനിലയിൽ. ഇരു ടീമുകളും രണ്ട് ഗോളുകൾ വീതം നേടി. ബാഴ്സക്കായി ഉസ്മാൻ ഡെംബലെ ഇരട്ട ഗോളുകൾ നേടിയപ്പോൾ യുവൻ്റസിനു വേണ്ടി മോയ്സെ കീനും രണ്ട് ഗോളുകൾ സ്വന്തമാക്കി. കളിയിൽ ആകെ മികച്ചുനിന്നിട്ടും വിജയിക്കാൻ കഴിയാതിരുന്നത് ബാഴ്സയ്ക്ക് തിരിച്ചടിയാണ്. 34 ആം മിനിട്ടിൽ ബാഴ്സയാണ് സ്കോറിംഗ് ആരംഭിച്ചത്. സെർജീഞ്ഞോ ഡെസ്റ്റിൻ്റെ അസിസ്റ്റിൽ നിന്ന് ഡെംബലെ വല ചലിപ്പിച്ചു. 5 മിനിട്ടിനുള്ളിൽ യുവൻ്റസ് തിരിച്ചടിച്ചു. ക്വാഡാർഡോയുടെ പാസിൽ നിന്നാണ് കീൻ തൻ്റെ ആദ്യ ഗോൾ […]

Football Sports

ഹാലൻഡ് ബാഴ്സയിലേക്ക് തന്നെ?; കരാർ ധാരണയായെന്ന് റിപ്പോർട്ട്

ബൊറൂഷ്യ ഡോർട്ട്മുണ്ടിൻ്റെ നോർവീജിയൻ സ്ട്രൈക്കർ എർലിങ് ഹാലൻഡ് സ്പാനിഷ് ക്ലബ് എഫ്സി ബാഴ്സലോണയിലേക്ക് തന്നെയെന്ന് റിപ്പോർട്ട്. താരത്തിൻ്റെ ഏജൻ്റ് മിനോ റയോളയും ബാഴ്സ പ്രസിഡൻ്റ് യുവാൻ ലപോർട്ടയും തമ്മിൽ കരാർ ധാരണയായെന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. (erling haaland barcelona transfer) സീസണൊടുവിൽ ഹാലൻഡ് ബൊറൂഷ്യ വിടുമെന്നാണ് വിവരം. 100 മില്ല്യൺ യൂറോയാണ് ട്രാൻസ്ഫർ ഫീ. മൂന്ന് വർഷത്തേക്കാവും താരം ബാഴ്സയുമായി കരാറിൽ ഏർപ്പെടുക. ഹാലൻഡിനെ ടീമിലെത്തിക്കുന്നതിനായി ചില താരങ്ങളെ ബാഴ്സ റിലീസ് ചെയ്തേക്കും. ചിരവൈരികളായ […]

Football Sports

സാവി ഇനി ബാഴ്സലോണ പരിശീലകൻ; ഔദ്യോഗികമായി പ്രഖ്യാപിച്ച് മാനേജ്മെന്റ്

ഇതിഹാസ മിഡ്ഫീൽഡർ സാവി ഹെർണാണ്ടസിനെ മുഖ്യ പരിശീലകനായി നിയമിച്ച് സ്പാനിഷ് ക്ലബ് എഫ് സി ബാഴ്സലോണ. താരം തിരിച്ചെത്തുമെന്ന് വാർത്തകൾ ഉണ്ടായിരുന്നെങ്കിലും ടീം മാനേജ്മെന്റ് ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നില്ല. നാല് വർഷത്തെ കരാറാണ് സാവി ഒപ്പിട്ടിരിക്കുന്നത്. നവംബർ 8ന് ക്യാമ്പ് നൗവിൽ നടക്കുന്ന പരിപാടിയിൽ ബാഴ്‌സലോണ ഫസ്റ്റ് ടീം കോച്ചായി സാവിയെ അവതരിപ്പിക്കും. താരത്തെ വിട്ടു നൽകാനായി 5 മില്യൺ ഓളം ബാഴ്സലോണ ഖത്തർ ക്ലബായ അൽ സാദിന് നൽകി എന്നാണ് റിപ്പോർട്ടുകൾ. ടീമിനെ പഴയ പ്രതാപത്തിലേക്ക് തിരികെ […]

Football Sports

റഹീം സ്റ്റെർലിങ് ബാഴ്സയിലേക്ക്?

മാഞ്ചസ്റ്റർ സിറ്റിയുടെ ഇംഗ്ലണ്ട് വിങ്ങർ റഹീം സ്റ്റെർലിങ് സ്പാനിഷ് ക്ലബ് എഫ്സി ബാഴ്സലോണയിലേക്കെന്ന് സൂചന. ജനുവരിയിലെ ട്രാൻസ്‌ഫർ ജാലകത്തിൽ താരത്തെ ഒപ്പം കൂട്ടാനാണ് ബാഴ്സയുടെ ശ്രമം. സീസണിൽ ആസ്റ്റൺ വില്ല ക്യാപ്റ്റൻ ജാക്ക് ഗ്രീലിഷ് എത്തിയതോടെ സ്റ്റെർലിങിന് സിറ്റിയിൽ അവസരങ്ങൾ കുറഞ്ഞു. അതുകൊണ്ട് തന്നെ ക്ലബ് വിടാൻ താരത്തെ സിറ്റി അനുവദിച്ചേക്കും. (raheem sterling fc barcelona) കടുത്ത സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന ബാഴ്സലോണയ്ക്ക് ട്രാൻസ്‌ഫർ ഫീ നൽകി സ്റ്റെർലിങിനെ വാങ്ങാനാവില്ല. പകരം വായ്പാടിസ്ഥാനത്തിൽ താരത്തെ ടീമിലെത്തിക്കാനാണ് […]

Football Sports

ആദ്യ പാദത്തിലെ തോല്‍വിക്ക് കണക്കുതീര്‍ത്ത് ബാഴ്‌സലോണ കോപ്പ ഡെല്‍ റേ ഫൈനലില്‍

കരുത്തരായ സെവിയ്യയെ കീഴടക്കി ബാഴ്‌സലോണ കോപ്പ ഡെല്‍ റേ ഫുട്‌ബോള്‍ കപ്പിന്റെ ഫൈനലില്‍. രണ്ടാം പാദ സെമിയില്‍ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് തോല്‍പിച്ചായിരുന്നു ബാഴ്‌സയുടെ ഫൈനല്‍ പ്രവേശം. ആദ്യ പാദത്തില്‍ ബാഴ്‌സയുടെ തോല്‍വി എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു. ഒസ്മാനെ ഡെംബലെ, ജെറാര്‍ഡ് പിക്വെ, മാര്‍ട്ടിന്‍ ബ്രാത്ത്‌വെയിറ്റ് എന്നിവരാണ് ബാഴ്‌സക്കായി ഗോളുകള്‍ നേടിയത്. ജയിക്കാനായി പൊരുതി കളിച്ച ബാഴ്സലോണ സെവിയ്യക്ക് കാര്യമായ പഴുതുകളൊന്നും നല്‍കിയില്ല. അതേസമയം സെവിയക്ക് ലഭിച്ചൊരു പെനാല്‍റ്റി ബാഴ്സ ഗോള്‍കീപ്പര്‍ തടുത്തിടുകയും ചെയ്തു. 12ാം മിനുറ്റില്‍ […]

Football Sports

ബാഴ്‍സക്കെതിരെ വീണ്ടും മെസി; “സുവാരസിനെ വലിച്ചെറിഞ്ഞു”

സുവാരസിനു യാത്രയയപ്പ് നൽകൊണ്ട് ഇന്റഗ്രാം അക്കൌണ്ടിലെഴുതിയ കുറിപ്പിലാണ് മെസി തന്റെ പ്രതിഷേധം അറിയിച്ചത് ബാഴ്സലോണ മാനേജ്മെൻ്റിനെതിരെ ആഞ്ഞടിച്ചു കൊണ്ട് വീണ്ടും ലയണല്‍ മെസി. സുവാരസിനു യാത്രയയപ്പ് നൽകൊണ്ട് ഇന്റഗ്രാം അക്കൌണ്ടിലെഴുതിയ കുറിപ്പിലാണ് മെസി തന്റെ പ്രതിഷേധം അറിയിച്ചത്. ““ഇന്ന് ലോക്കർ റൂമിൽ പ്രവേശിച്ചപ്പോൾ തന്നെ നിന്റെ അഭാവം അനുഭവപ്പെട്ടു. കളിക്കളത്തിന് അകത്തും പുറത്തും നിനക്കൊപ്പമാവില്ല ഇനിയുള്ള ദിവസങ്ങളെന്നത് അത്രക്കും പ്രയാസമേറിയ കാര്യമാണ്. ഞങ്ങൾ നിന്നെ ഒരുപാട് മിസ് ചെയ്യും. ഒരുപാട് വർഷം നാം ഒന്നിച്ചുണ്ടായിരുന്നു, നമ്മളൊരുമിച്ച് ഭക്ഷണം […]

Football Sports

ബാഴ്സ പ്രസിഡന്റ് ജോസപ് ബാർതോമ്യുവിനെതിരെ അവിശ്വാസ പ്രമേയം

സ്പാനിഷ് ക്ലബ് എഫ്സി ബാഴ്സലോണ ബോർഡ് പ്രസിഡൻ്റ് ജോസപ് മരിയ ബാർതോമ്യുവിനെതിരെ അവിശ്വാസ പ്രമേയത്തിന് കളമൊരുങ്ങുന്നു. ബാർതോമ്യുവിനെതിരെ അവിശ്വാസ പ്രമേയത്തിനാവശ്യമായ ഒപ്പുകൾ സ്വീകരിച്ചു കഴിഞ്ഞതായാണ് റിപ്പോർട്ട്. അവിശ്വാസ പ്രമേയത്തിൽ പരാജയപ്പെട്ടാൽ ബാർതോമ്യുവിന് പ്രസിഡൻ്റ് സ്ഥാനം രാജിവെക്കേണ്ടി വന്നു. അടുത്ത മാർച്ച് വരെയാണ് ബാർതോമ്യുവിൻ്റെ കാലാവധി. ക്ലബ് മെമ്പർമാരുടെ ഒരു കൂട്ടായ്മയാണ് പ്രസിഡൻ്റിനെതിരെ ഒപ്പ് ശേഖരിച്ചത്. 16520 ഒപ്പുകളാണ് അവിശ്വാസ പ്രമേയത്തിനു വേണ്ടിയിരുന്നത്. ആകെ 20687 ഒപ്പുകളാണ് ശേഖരിച്ചത്. ഇനി 10 ദിവസത്തിനുള്ളിൽ ഒരു കമ്മറ്റി രൂപീകരിച്ച് അവിശ്വാസ […]