Economy India

ദീപ് സിദ്ദുവിനെ പിടികൂടാന്‍ സഹായിച്ചാല്‍ ഒരു ലക്ഷം രൂപ പാരിതോഷികം

കര്‍ഷകരുടെ ട്രാക്ടര്‍ റാലിക്കിടെ ചെങ്കോട്ടയിലെ പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ ദീപ് സിദ്ദുവിനെ കണ്ടെത്തുന്നവര്‍ക്ക് പാരിതോഷികം. ഒരു ലക്ഷം രൂപയാണ് ഡല്‍ഹി പൊലീസ് പാരിതോഷികം പ്രഖ്യാപിച്ചത്. ജഗ്ബിര്‍ സിങ്, ബൂട്ടാ സിങ്, സുഖ്ദേവ് സിങ്, ഇഖ്ബാല്‍ സിങ് എന്നിവരെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 50000 രൂപ നല്‍കുമെന്നും ഡല്‍ഹി പൊലീസ് അറിയിച്ചു. ചെങ്കോട്ട ആക്രമണത്തിലെ യഥാർഥ പ്രതികളെ പിടികൂടുന്നില്ലെന്ന പ്രതിഷേധം ഉയരവേയാണ് പാരിതോഷിക പ്രഖ്യാപനം. റിപബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലിക്കിടെ ചെങ്കോട്ടയില്‍ സിഖ് പതാക ഉയര്‍ത്താന്‍ നേതൃത്വം നല്‍കിയ […]

India

സമരം സമാധാനപരമായി തുടരുമെന്ന് സംയുക്ത കിസാൻ മോർച്ച; കർഷകർ സമര ഭൂമിയിലേക്ക് മടങ്ങി

കർഷക സമരം സമാധാനപരമായി തുടരുമെന്ന് സംയുക്ത കിസാൻ മോർച്ച. മുഴുവന്‍ കര്‍ഷകരോടും സമര സ്ഥലത്തേക്ക് തിരിച്ചെത്താന്‍ സംയുക്ത കിസാന്‍ മോര്‍ച്ച നിര്‍ദേശം നല്‍കി. റാലിക്കിടെ കൊല്ലപ്പെട്ട കർഷകന്‍റെ മൃതദേഹം സമര സ്ഥലത്തേക്ക് കൊണ്ടുപോയി. സുരക്ഷ ഉറപ്പാക്കുന്നതിനായി അർധ സൈനികരെ ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ വിന്യസിച്ചു. സംഘർഷം നടന്ന ഐടിഒയിൽ സ്ഥിതി നിയന്ത്രണ വിധേയമായി. സംഘർഷത്തിന് നേതൃത്വം നൽകിയവർക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കുമെന്ന് ഡൽഹി ജോയിന്‍റ് കമ്മിഷണർ അലോക് കുമാർ അറിയിച്ചു. ഡല്‍ഹിയിലെ പലയിടങ്ങളിലും ഇന്‍റര്‍നെറ്റ് താത്കാലികമായി […]