കാർഷിക പരിഷ്കരണ നിയമത്തിന് തത്കാലിക സ്റ്റേ നല്‍കിയ സുപ്രീംകോടതി പ്രശ്ന പരിഹാരത്തിനായി നാലംഗ വിദഗ്ധ സമിതിയെ നിയമിച്ചു. കാര്‍ഷിക സാമ്പത്തിക വിദഗ്ധരടങ്ങുന്ന സംഘത്തെയാണ് കോടതി നിയമിച്ചിരിക്കുന്നത്. ഹർസിമിറത്ത് മാൻ, അശോക് ഗുലാത്തി, ഡോ. പ്രമോദ് കുമാർ ജോഷി, അനിൽ ധനവത് എന്നിവരാണ് സമിതി അംഗങ്ങള്‍. സുപ്രീം കോടതിയുടെ വിദഗ്ധ സമിതിയെ അംഗീകരിക്കാനാവില്ലെന്ന് അഭിഭാഷകന്‍ വഴി കര്‍ഷകര്‍ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ നിയമം സ്റ്റേ ചെയ്യുകയും വിദഗ്ധ സമിതിയെ നിയമിക്കുകയും ചെയ്ത സാഹചര്യത്തില്‍ കര്‍ഷകര്‍ യോഗം ചേരും. നാളെ […]
Tag: farmers protest
സുപ്രീം കോടതി പാനലിനു മുൻപാകെ കർഷകർ ഹാജരാകില്ല
കാർഷിക നിയമങ്ങൾക്കെതിരെ നടക്കുന്ന സമരങ്ങൾ കൈകാര്യം ചെയ്യുന്നതിൽ വീഴ്ച വരുത്തിയതിനു സുപ്രീംകോടതി കേന്ദ്ര സർക്കാരിനെ വിമർശിച്ചതിന് മണിക്കൂറുകൾ ശേഷം കോടതി നിയമിക്കുന്ന പാനലിനു മുൻപാകെ ഹാജരാകിലെന്നു സമരം ചെയ്യുന്ന കർഷകർ. കാർഷിക നിയമങ്ങൾ പിൻവലിക്കണമമെന്ന തങ്ങളുടെ ആവശ്യത്തിൽ ഉറച്ചു നിൽക്കുന്നതായും അവർ പ്രസ്താവനയിൽ പറഞ്ഞു. ” കാർഷിക നിയമങ്ങൾ സ്റ്റേ ചെയ്യണമെന്ന ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ നിർദേശങ്ങളെ എല്ലാ സംഘടനകളും സ്വാഗതം ചെയ്യുന്നു. അതോടൊപ്പം സുപ്രീം കോടതി നിയമിക്കുന്ന പാനലിനു മുൻപാകെ ഒറ്റക്കോ കൂട്ടായോ പങ്കെടുക്കാൻ താല്പര്യമില്ല […]
കാർഷിക നിയമം: സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ് ഇന്ന്
കാർഷിക പരിഷ്കരണ നിയമങ്ങളുമായി ബന്ധപ്പെട്ട ഹർജികളിൽ സുപ്രീംകോടതി ഇന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കും. ജനുവരി 26ന് ട്രാക്ടർ റാലി നടത്താൻ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ നൽകിയ പുതിയ ഹർജിയും കോടതിയുടെ പരിഗണനക്ക് വരും. ഡൽഹി അതിർത്തികളിലെ കർഷക സമരം 48ആം ദിവസത്തിലേക്ക് കടന്നു. കാർഷിക നിയമങ്ങൾ പിൻവലിക്കണം എന്ന് ആവശ്യപ്പെട്ട് തുടരുന്ന സമരം പിൻവലിക്കാൻ നടപടി സ്വീകരിക്കാത്തതിൽ കോടതി ഇന്നലെ കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ചിരുന്നു. ചർച്ചയിലൂടെ പ്രശ്നം പരിഹരിക്കപ്പെടുന്നത് വരെ നിയമം നടപ്പിലാക്കുന്നത് മരവിപ്പിക്കാമെന്ന് […]
കർഷക നിയമം സ്റ്റേ ചെയ്യേണ്ടിവരുമെന്ന് സുപ്രീംകോടതി; എതിർത്ത് കേന്ദ്രം
കാർഷിക നിയമം സ്റ്റേ ചെയ്യുമെന്ന് വാക്കാൽ സൂചന നൽകി സുപ്രീം കോടതി. കർഷക സമരം കൈകാര്യം ചെയ്‍ത കേന്ദ്രസർക്കാർ നടപടികൾ നിരാശപ്പെടുത്തുന്നതാണെന്ന് കോടതി നിരീക്ഷിച്ചു. നിയമം വിശദമായി പരിശോധിക്കാൻ സമിതിയെ നിയോഗിക്കുമെന്നും സമിതി രൂപീകരിച്ച് പ്രശ്നം പരിഹരിക്കുന്നത് വരെ നിയമം സ്റ്റേ ചെയ്യുമെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. നിയമം നടപ്പാക്കുന്നത് സ്റ്റേ ചെയ്യരുതെന്ന് കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ അറ്റോണി ജനറൽ കോടതിയോട് ആവശ്യപ്പെട്ടു. സമരം ചെയ്യുന്ന കർഷകരെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജികളിൽ […]
കാര്‍ഷിക നിയമം ഉണ്ടാക്കിയത് കൂടിയാലോചന ഇല്ലാതെയെന്ന് സുപ്രീം കോടതി; കേന്ദ്രത്തിന് രൂക്ഷ വിമര്‍ശനം
കര്‍ഷക സമരം കൈകാര്യം ചെയ്തതില്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം. കാര്‍ഷിക നിയമം പഠിക്കാന്‍ വിദഗ്ത സമിതിയെ രൂപീകരിക്കണം. സമിതിയുടെ റിപ്പോര്‍ട്ട് വരുന്നതുവരെ നിയമം സ്റ്റേ ചെയ്തുകൂടേയെന്നും കോടതി ചോദിച്ചു. കൂടിയാലോചനകള്‍ നടത്താതെ നിയമമുണ്ടാക്കിയതാണ് സമരത്തിന് കരമായതെന്നും കോടതി വിമര്‍ശിച്ചു. കര്‍ഷക സമരത്തിന്റെ പശ്ചാത്തലത്തില്‍ ഒരു കൂട്ടം ഹര്‍ജികളാണ് സുപ്രീം കോടതിയുടെ പരിഗണനക്ക് വന്നത്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ അധ്യക്ഷനായ 3 അംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഇതിനിടയിലായിരുന്നു കോടതിയുടെ […]
‘അമേരിക്കയെ കുറിച്ച് ആശങ്കപ്പെടുന്നവര്‍ കര്‍ഷകരെ കുറിച്ചും ആശങ്കപ്പെടൂ’; വിജേന്ദര്‍ സിംഗ്
അമേരിക്കയിലെ ആക്രമണത്തെക്കുറിച്ച് ആശങ്കപ്പെടുന്നവര്‍ കൊടുംതണുപ്പില്‍ ഇന്ത്യന്‍ തെരുവുകളില്‍ പ്രതിഷേധിക്കുന്ന കര്‍ഷകരെക്കുറിച്ചോര്‍ത്തും ആശങ്കപ്പെടണമെന്ന് ബോക്‌സര്‍ വിജേന്ദര്‍ സിംഗ്. ‘ആളുകള്‍ക്ക് അമേരിക്കയെ കുറിച്ച് ആശങ്കയുണ്ട്. അവിടെ എന്താണ് അവിടെ സംഭവിക്കുന്നതോര്‍ത്ത്. നമ്മുടെ കര്‍ഷകര്‍ കൊടും തണുപ്പില്‍ തെരുവുകളിലാണ്. അവരെക്കുറിച്ചും ആശങ്കപ്പെടൂ’; വിജേന്ദര്‍ സിംഗ് ട്വിറ്ററില്‍ കുറിച്ചു. അമേരിക്കയില്‍ ഡോണാള്‍ഡ് ട്രംപിന്‍റെ അനുയായികള്‍ യു.എസ് പാര്‍ലമെന്‍റ് ആക്രമിച്ചതിനെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തുവന്നതിന് പിന്നാലെയാണ് ബോക്സര്‍ വിജേന്ദര്‍ സിംഗ് വിമര്‍ശനം ഉന്നയിച്ചത്. ‘വാഷിംഗ്ടണിലുണ്ടായ അക്രമ സംഭവങ്ങളുടെ വാര്‍ത്തകള്‍ ഏറെ വേദനിപ്പിച്ചു. […]
എട്ടാംവട്ട ചർച്ചയും പരാജയം: നിയമം പിൻവലിച്ചാൽ മാത്രം തിരിച്ചു പോക്കെന്ന് കർഷകർ
കർഷകരും കേന്ദ്ര സർക്കാരുമായുള്ള എട്ടാംവട്ട ചർച്ചയും പരാജയം. നിയമം പിൻവലിച്ചാൽ മാത്രം തിരിച്ചു പോക്കെന്ന് കർഷകർ അറിയിച്ചു. അടുത്ത ചർച്ച 15ന് നടക്കും. ചർച്ചയ്ക്കിടെ കടുത്ത നിലപാടാണ് കർഷകർ കൈക്കൊണ്ടത്. നിയമം പിൻവലിക്കുന്ന കാര്യത്തിൽ നിലപാട് വ്യക്തമാകാതെ സംസാരിക്കില്ലെന്ന് കർഷകർ അറിയിച്ചു. അതിനിടെ നിയമം പിൻവലിക്കില്ലെന്ന് സർക്കാർ ആവർത്തിച്ചു. അതിനിടെ കർഷക നേതാക്കൾ പ്ലക്കാർഡുയർത്തി. ‘ഇവിടെ ജയിക്കും ; അല്ലെങ്കിൽ ഇവിടെ മരിക്കും’ എന്നായിരുന്നു പ്ലക്കാർഡിലെ വാചകം. നിയമം പിൻവലിച്ചാൽ മാത്രമേ തിരിച്ചു പോക്ക് ഉണ്ടാകൂ എന്ന് […]
കര്‍ഷക സമരം തബ്‌ലീഗ് സമ്മേളനത്തിന്റെ പകര്‍പ്പ് ആകരുത്; സുപ്രിംകോടതി
ന്യൂഡല്‍ഹി: കര്‍ഷക പ്രതിഷേധം കോവിഡ് വ്യാപനത്തിന് കാരണമാകുമെന്ന നിരീക്ഷണവുമായി സുപ്രിംകോടതി. സമരവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കവെ ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ അധ്യക്ഷനായ ബഞ്ചിന്റേതായിരുന്നു നിരീക്ഷണം. എന്താണ് സംഭവിക്കുന്നത് എന്ന് പറയണം എന്നാണ് ബഞ്ച് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോട് ആവശ്യപ്പെട്ടത്. കോവിഡ് 19 മഹാമാരിക്കിടെ കഴിഞ്ഞ വര്‍ഷം നടന്ന നിസാമുദ്ദീന്‍ മര്‍കസ് സമ്മേളനത്തില്‍ നിന്ന് സര്‍ക്കാര്‍ എന്താണ് പഠിച്ചത്? സമാന സാഹചര്യമാണ് ഇപ്പോള്‍ ഉയര്‍ന്നു വന്നിട്ടുള്ളത്. മുന്‍കരുതല്‍ സ്വീകരിച്ചില്ല എങ്കില്‍ സമരം കോവിഡ് വ്യാപനത്തിന് കാരണമാകും […]
കർഷകരുമായി ഇന്ന് എട്ടാംവട്ട ചർച്ച; നിയമം പിൻവലിക്കണമെന്നാവര്‍ത്തിച്ച് കര്‍ഷകര്‍
കർഷകരും കേന്ദ്ര സർക്കാരും തമ്മിലുള്ള എട്ടാം ഘട്ട ചർച്ച ഇന്ന് നടക്കും. മൂന്ന് കാർഷിക പരിഷ്കരണ നിയമങ്ങളും പിൻവലിക്കുന്ന കാര്യത്തിൽ ആദ്യം ചർച്ച വേണമെന്ന് കർഷകർ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം നിയമം നടപ്പിലാക്കുന്ന കാര്യം സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാമെന്ന പുതിയ ഫോർമുല കേന്ദ്ര സർക്കാർ ഇന്ന് മുന്നോട്ട് വെക്കും. ഡൽഹിയുടെ വിവിധ അതിർത്തികളിൽ കർഷകരുടെ സമരം 44 ദിവസം പിന്നിടുന്ന ഘട്ടത്തിലാണ് സർക്കാരുമായുള്ള എട്ടാം വട്ട ചർച്ച. മൂന്ന് കാർഷിക പരിഷ്ക്കരണ നിയമങ്ങളും പിൻവലിക്കുന്ന കാര്യം ചർച്ചയുടെ ആദ്യ അജണ്ടയാക്കണമെന്ന് […]
ഡല്‍ഹി അതിർത്തികളില്‍ ഇന്ന് കർഷകരുടെ ട്രാക്ടർ റാലി
കാർഷിക നിയമങ്ങള്‍ക്കെതിരെ ഡല്‍ഹി അതിർത്തികളില്‍ ഇന്ന് കർഷകരുടെ ട്രാക്ടർ റാലി. റിപ്പബ്ലിക്ക് ദിനത്തിൽ നടത്തുമെന്ന് പ്രഖ്യാപിച്ച ട്രാക്ടർ പരേഡിന് മുന്നോടിയായാണ് റാലി. നാളെയാണ് കേന്ദ്രസർക്കാരും കർഷകരും തമ്മിലുള്ള എട്ടാം വട്ട ചർച്ച. കാർഷിക നിയമങ്ങള്‍ക്കെതിരായ ഡല്‍ഹി അതിർത്തികളിലെ സമരം 43 ദിവസം പിന്നിടുമ്പോള്‍ സമരം ശക്തമാക്കുന്നതിന്‍റെ ഭാഗമായാണ് ടാക്ടർ റാലി. തിക്രി, ഗാസിപൂർ സിംഗു, അതിർത്തികളിൽ സമരം തുടരുന്ന കർഷകരാണ് ട്രാക്ടർ റാലി നടത്തുക. റിപ്പബ്ലിക്ക് ദിനത്തിൽ കർഷകർ ട്രാക്ടർ പരേഡ് പ്രഖ്യാപിച്ചിട്ടുണ്ട്. അന്ന് ഡല്‍ഹിയിലും എല്ലാ […]