കേന്ദ്ര സർക്കാരും കർഷകരും തമ്മിലുള്ള പത്താം ചർച്ചയും തീരുമാനമാകാതെ പിരിഞ്ഞു. പത്താം ചർച്ചയിലും കര്‍ഷകരുമായി സമവായത്തിൽ എത്താതെ വന്നതോടെ ട്രാക്ടർ റാലിയുമായി മുന്നോട്ട് പോകാനാകും സംഘടനകൾ തീരുമാനിച്ചു. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെങ്കില്‍ കോടതിയില്‍ പോകാന്‍ കര്‍ഷകരോടു കേന്ദ്രം പറഞ്ഞു. നിയമങ്ങള്‍ നടപ്പാക്കുന്നത് ഒരുവര്‍ഷത്തോളം നിര്‍ത്തിവെക്കാമെന്നും കേന്ദ്രം കര്‍ഷകരെ അറിയിച്ചു. ചര്‍ച്ചകള്‍ക്കായി കര്‍ഷകരുടെ ഒരു ചെറിയ സമിതി രൂപവത്കരിക്കണമെന്നും പ്രതിഷേധങ്ങള്‍ അടിയന്തരമായി അവസാനിപ്പിക്കണമെന്നും കേന്ദ്രം കര്‍ഷകരോട് ആവശ്യപ്പെട്ടു. കേന്ദ്രകൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍, പീയുഷ് ഗോയല്‍ തുടങ്ങിയവരാണ് കേന്ദ്രസര്‍ക്കാരിനെ […]
Tag: farmers protest
ജീവനൊടുക്കുന്ന കര്‍ഷകര്‍ മാനസികമായി കരുത്തില്ലാത്തവരെന്ന് കര്‍ണാടക കൃഷിമന്ത്രി
മാനസികമായി കരുത്തില്ലാത്ത കര്‍ഷകരാണ് ജീവനൊടുക്കുന്നതെന്ന് കർണാടക കൃഷിമന്ത്രി ബി.സി. പാട്ടീൽ. മൈസൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാനസിക പ്രശ്നങ്ങളുള്ള കർഷകരാണ് ജീവനൊടുക്കിയത്. ജീവനൊടുക്കുന്നവർ ഭീരുക്കളാണെന്നും അതിന് സർക്കാരിനെ കുറ്റപ്പെടുത്താൻ സാധിക്കില്ലെന്നും അദ്ദേഹം പ്രതികരിച്ചു. കൃഷിക്കാർ മാത്രമല്ല, വ്യവസായികളും ജീവനൊടുക്കുന്നു. ഇത്തരമുള്ള എല്ലാ മരണങ്ങളും കർഷകരുടെ ആത്മഹത്യയാണെന്ന് വിശേഷിപ്പിക്കാനാവില്ല. ആശ്രിതരുടെ ഭാവിയെക്കുറിച്ച് ചിന്തിക്കാതെ ജീവിതം അവസാനിപ്പിക്കുന്ന കർഷകർ ഭീരുക്കളാണ്. നിങ്ങൾ ആത്മഹത്യ ചെയ്ത കർഷകന്റെ വീട്ടിൽ പോയി ആശ്വസിപ്പിച്ചതുകൊണ്ട് ഈ പ്രവണത നിലയ്ക്കില്ല. തങ്ങളുടെ ആത്മവിശ്വാസം വർധിപ്പിക്കാൻ കർഷകർ […]
ട്രാക്ടര് സമരത്തില്‍ ഇടപെടില്ലെന്ന് സുപ്രീം കോടതി
കർഷകർ റിപ്പബ്ലിക് ദിനത്തിൽ ദില്ലിയിലേക്ക് നടത്താനിരിക്കുന്ന ട്രാക്ടർ റാലി തടയണമെന്ന അപേക്ഷയിൽ ഇടപെടില്ലെന്ന് സുപ്രീംകോടതി. ക്രമസമാധാനപ്രശ്നങ്ങൾ പൊലീസിന്‍റെ വിഷയമാണെന്നും, അത്തരത്തിൽ തീരുമാനമെടുക്കാൻ നിങ്ങൾക്ക് എല്ലാ അവകാശവുമുണ്ടല്ലോ എന്നും സുപ്രീംകോടതി ദില്ലി പൊലീസിനോട് പറഞ്ഞു. എന്നാല്‍ അസാധാരണമായൊരു സാഹചര്യമാണ് ഡല്‍ഹിയിലുള്ളതെന്ന് അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ ചൂണ്ടിക്കാട്ടി. നിയമപരമായ നടപടി പൊലീസിന് സ്വീകരിക്കാം എന്നു കാണിച്ച് കോടതി ഉത്തരവിറക്കണമെന്നും എജി ആവശ്യപ്പെട്ടു. ഈ ആവശ്യവും കോടതി നിരസിച്ചു. നിങ്ങള്‍ എന്താണ് പറയുന്നത്. സര്‍ക്കാരിന് നിയമപരമായി അധികാരമുണ്ടെന്ന് വ്യക്തമാക്കി […]
2024 മെയ് വരെ സമരം തുടരാന്‍ തയ്യാറെന്ന് കര്‍ഷകര്‍
പത്താം വട്ട ചര്‍ച്ച നടക്കാനിരിക്കെ വിട്ടുവീഴ്ചക്ക് തയ്യാറല്ലെന്ന് വ്യക്തമാക്കി കര്‍ഷകരും കേന്ദ്ര സര്‍ക്കാരും. പുതിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് കര്‍ഷകര്‍. അതിനായി മോദി സര്‍ക്കാരിന്‍റെ കാലാവധി അവസാനിക്കുന്ന 2024 മെയ് വരെ സമരം തുടരാനും തയ്യാറാണെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ വ്യക്തമാക്കി. കാര്‍ക്കശ്യം അവസാനിപ്പിക്കണമെന്ന് കൃഷി മന്ത്രി നരേന്ദ്ര സിങ് തോമര്‍ കര്‍ഷകരോട് ആവശ്യപ്പെട്ടു. സുപ്രീംകോടതി നിയമം നടപ്പിലാക്കുന്നത് താത്കാലികമായി തടഞ്ഞിട്ടും എന്തിനീ പിടിവാശി എന്നാണ് മന്ത്രിയുടെ ചോദ്യം. എന്നാല്‍ നിയമം റദ്ദാക്കിയില്ലെങ്കില്‍ അടുത്ത […]
കർണാടകത്തിൽ അമിത് ഷാക്കെതിരെ കർഷകരുടെ പ്രതിഷേധം
കർണാടകത്തിൽ അമിത് ഷാക്കെതിരെ കർഷകരുടെ പ്രതിഷേധം. ബെലഗാവി ജില്ലയിലെ പര്യടനത്തിനിടയിലായിരുന്നു പ്രതിഷേധം. കർഷകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. മൂന്ന് കാര്‍ഷിക വിരുദ്ധ നിയമങ്ങളും പിന്‍വലിക്കണമെന്ന മുദ്രാവാക്യങ്ങളുമായായിരുന്നു കര്‍ഷകരുടെ പ്രതിഷേധം. മുഖ്യമന്ത്രി ബി.എസ് യെദ്യുരപ്പയടക്കമുള്ള നേതാക്കൾ അമിത് ഷായോടൊപ്പം ഉണ്ടായിരുന്നു. കാര്‍ഷിക നിയമങ്ങളെ ന്യായീകരിച്ച് അമിത് ഷാ കര്‍ണാടകത്തില്‍ പ്രസംഗിച്ചിരുന്നു. പുതിയ കാര്‍ഷിക നിയങ്ങള്‍ രാജ്യത്തെ കര്‍ഷകരുടെ വരുമാനം പലമടങ്ങ് വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്ന് അമിത് ഷാ പ്രതികരിച്ചു. കര്‍ഷകരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. […]
സമരം വ്യാപിപ്പിക്കാൻ തീരുമാനിച്ച് കർഷക സംഘടനകൾ; ട്രാക്ടര്‍ റാലിയില്‍ മാറ്റമില്ല
കേന്ദ്രസർക്കാരുമായുള്ള ഒന്‍പതാം വട്ട ചർച്ചയും പരാജയപ്പെട്ടതോടെ സമരം വ്യാപിപ്പിക്കാൻ തീരുമാനിച്ച് കർഷക സംഘടനകൾ. 17ന് കൂടുതൽ സമര പ്രഖ്യാപനങ്ങൾ ഉണ്ടാകും. റിപ്പബ്ലിക് ദിനത്തിൽ നിശ്ചയിച്ച ട്രാക്ടർ റാലിയിൽ മാറ്റമില്ലെന്നും കർഷക സംഘടനകൾ ആവർത്തിച്ചു. റാലി സമാധാനപരമായിരിക്കും എന്നാണ് ഇതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് കർഷരുടെ മറുപടി. ഭേദഗതികളിൽ ചർച്ചയാകാമെന്ന കൃഷിമന്ത്രി നരേന്ദ്ര സിങ് തോമറിന്‍റെ നിർദേശം കർഷകർ ഇന്നലെ തള്ളിയിരുന്നു. നിയമം റദ്ദാക്കുന്ന നടപടികളിലാകണം ചർച്ചയെ നിലപാട് കർഷക സംഘനകൾ ആവർത്തിച്ചു. ഭേദഗതികളിലെ ആശങ്കകൾ ചർമ്മ ചെയ്യാമെന്നായിരുന്നു കേന്ദ്ര […]
കർഷകരുമായുള്ള കേന്ദ്രത്തിന്‍റെ ഒന്‍പതാംവട്ട ചർച്ചയും പരാജയം; 19ന് വീണ്ടും ചർച്ച
കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകരുമായി കേന്ദ്ര സർക്കാർ നടത്തിയ ഒമ്പതാം വട്ട ചർച്ചയും പരാജയം. മൂന്ന് നിയമങ്ങളും പിൻവലിക്കണമെന്നും താങ്ങുവില നിയമം മൂലം ഉറപ്പാക്കണമെന്നുമുള്ള ആവശ്യങ്ങളിൽ ഉറച്ച് നിൽക്കുകയാണ് കർഷകർ. നിയമം പിൻവലിക്കാനാകില്ലെന്ന നിലപാട് കേന്ദ്രം ആവർത്തിച്ചു. ചൊവ്വാഴ്‍ച കർഷകരുമായി കേന്ദ്രസർക്കാർ വീണ്ടും ചർച്ച നടത്തും. നിയമ ഭേദഗതിയെ കുറിച്ച് പഠിക്കാന്‍ സുപ്രീംകോടതി നിയോഗിച്ച സമിതിയുമായി സഹകരിക്കണമെന്ന് കർഷകരോട് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു. എന്നാൽ, നിയമം പിൻവലിച്ച് സമിതിയുണ്ടാക്കണമെന്നായിരുന്നു കർഷകസംഘടനകളുടെ നിലപാട്. സമരത്തിന് ഖാലിസ്ഥാൻ ഗ്രൂപ്പുകളുടെ പിന്തുണയെന്ന […]
‘കർഷകർക്കൊപ്പം,വിട്ടുവീഴ്ച്ചക്കില്ല’, ഭൂപീന്ദർ സിങ് പിന്മാറി
നിയോഗിച്ച വിദഗ്ധ സമിതിയിൽ പ്രതിസന്ധികൾ ഉടലെടുക്കുന്നു. സമിതിയിൽ നിന്നും കാർഷിക സാമ്പത്തിക വിദഗ്ധൻ ഭൂപീന്ദർ സിങ് മാൻ പിന്മാറി. സുപ്രീം കോടതി നിയോഗിച്ച നാലംഗ സംഘത്തിലെ അംഗമായ ഭൂപീന്ദർ സിങ് ഭാരതീയ കിസാൻ യൂണിയന്റെ അധ്യകഷൻ ആണ്. കർഷകരുടെ ഒപ്പം നിൽക്കുകയാണെന്നും യാതൊരു വിധ വിട്ടുവീഴ്ചക്കും തയ്യാറാകാൻ സാധിക്കില്ല എന്നും ഭൂപീന്ദർ സിങ് പറഞ്ഞു. നേരത്തെ കേന്ദ്ര കാർഷിക മന്ത്രി അടക്കമുള്ളവരെ സമീപിച്ച് കാർഷിക നിയമങ്ങൾ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട ആളായിരുന്നു ഭൂപീന്ദർ സിങ്. തുടർന്ന് കേന്ദ്ര സർക്കാർ […]
കാര്‍ഷിക നിയമത്തിന്‍റെ പകര്‍പ്പ് കത്തിച്ച് കര്‍ഷകര്‍; കൂടുതല്‍ ട്രാക്ടറുകള്‍ ഡല്‍ഹിയിലേക്ക്
സമരം തുടരുന്ന കര്‍ഷകര്‍ പുതിയ കാര്‍ഷിക നിയമത്തിന്‍റെ പകര്‍പ്പ് കത്തിച്ചു. പഞ്ചാബികളുടെ ഉത്സവമായ ലോഹ്ഡി ദിനത്തിലും പ്രതിഷേധം തുടരുകയാണ്. പഞ്ചാബ്, ഹരിയാന ജില്ലകളില്‍ ഗ്രാമങ്ങളിലും നഗരങ്ങളിലും നിയമത്തിന്‍റെ പകര്‍പ്പ് വിതരണം ചെയ്തിരുന്നു. ശൈത്യ കാലത്ത് പഞ്ചാബിലും ഹരിയാനയിലുമെല്ലാം നടക്കുന്ന ഉത്സവമാണ് ലോഹ്ഡി. തീജ്വാലക്ക് ചുറ്റും ഒത്തുകൂടി നല്ല ഭാവിക്ക് വേണ്ടിയുള്ള പ്രാര്‍ഥനയാണ് പ്രധാന ചടങ്ങ്. ഈ വര്‍ഷം കര്‍ഷക നിയമം കത്തിച്ചാണ് കര്‍ഷക കുടുംബങ്ങള്‍ ലോഹ്‍ഡി ആചരിച്ചത്. നേരത്തെ നിശ്ചയിച്ച ട്രാക്ടര്‍ റാലി ഉള്‍പ്പെടെയുള്ള സമര പരിപാടികളുമായി […]
കര്‍ഷക നിയമത്തിന് എന്താണ് കുഴപ്പം? സമരമെന്തിനാണെന്ന് പോലും കര്‍ഷകര്‍ക്കറിയില്ല: അധിക്ഷേപിച്ച് ഹേമമാലിനി
സമരം ചെയ്യുന്ന കര്‍ഷകരെ അധിക്ഷേപിച്ച് ബിജെപി എംപി ഹേമമാലിനി. കര്‍ഷക നിയമത്തിന് എന്താണ് കുഴപ്പമെന്ന് ഹേമമാലിനി ചോദിക്കുന്നു. വേറെ ആരുടെയോ നിര്‍ദേശമനുസരിച്ചാണ് കര്‍ഷകര്‍ സമരം ചെയ്യുന്നതെന്നും ഹേമമാലിനി ആരോപിച്ചു. സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് അറിയില്ല അവര്‍ക്കെന്താണ് വേണ്ടതെന്ന്. പുതിയ കാര്‍ഷിക നിയമങ്ങളുടെ കുഴപ്പമെന്തെന്നും അവര്‍ക്ക് അറിയില്ല. മറ്റാരോ ആവശ്യപ്പെട്ടിട്ടാണ് അവര്‍ സമരം ചെയ്യുന്നതെന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത് ഹേമമാലിനി നവംബര്‍ 26 മുതല്‍ ഡല്‍ഹി അതിര്‍ത്തികളില്‍ അതിശൈത്യവും മഴയും വകവെക്കാതെ കര്‍ഷകര്‍ സമരത്തിലാണ്. കര്‍ഷക സമരത്തെ ബിജെപി […]