കർഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട രണ്ട് ഹർജികൾ ഇന്ന് സുപ്രിംകോടതിയിൽ. ഡൽഹി അതിർത്തിയിലെ ഗതാഗത കുരുക്ക് നീക്കണമെന്ന പൊതുതാത്പര്യഹർജി ജസ്റ്റിസ് എസ്കെ കൗൾ അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും. പ്രശ്‌നപരിഹാരത്തിന്റെ ഭാഗമായി സമരത്തിന്റെ മുന്നണിയിലുള്ള 43 കർഷക സംഘടനകളെയും, നേതാക്കളെയും ഹർജിയിൽ കക്ഷികളാക്കണമെന്ന് ഹരിയാന സർക്കാർ ആവശ്യമുന്നയിച്ചിട്ടുണ്ട്. (petitions farmers protest court) ഡൽഹിയിലെ ജന്തർ മന്ദറിൽ പ്രക്ഷോഭം നടത്താൻ അനുമതി നൽകണമെന്ന കിസാൻ മഹാപഞ്ചായത്ത് സംഘടനയുടെ ഹർജി, ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും. ഡൽഹി അതിർത്തിയിൽ […]
Tag: farmers protest
കര്‍ഷക പ്രക്ഷോഭത്തിന്റെ പേരില്‍ ഗതാഗത തടസം അനുവദിക്കില്ലെന്ന് സുപ്രിംകോടതി
കര്‍ഷക പ്രക്ഷോഭത്തിന്റെ പേരില്‍ ദേശീയപാതകള്‍ അനിശ്ചിതമായി അടച്ചിടരുതെന്ന് സുപ്രിംകോടതിയുടെ നിര്‍ദേശം. സമരം ചെയ്യുന്ന കര്‍ഷകരെ കക്ഷി ചേര്‍ക്കണമെങ്കില്‍ പ്രത്യേക അപേക്ഷ നല്‍കാനും കോടതി നിര്‍ദേശം നല്‍കി farmers protest . നോയിഡ സ്വദേശി മോണിക്ക അഗര്‍വാള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ പ്രതികരണം. കര്‍ഷക പ്രക്ഷോഭം മൂലമുണ്ടായ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ രേഖാമൂലം സമര്‍പ്പിക്കണം. ഗതാഗതക്കുരുക്ക് ഉണ്ടാകുന്നില്ലെന്ന് ഉറപ്പ് വരുത്തേണ്ടത് സര്‍ക്കാരെന്നും സുപ്രിംകോടതി നിര്‍ദേശിച്ചു. അതേസമയം കാര്‍ഷിക നിയമങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഉന്നതാധികാര […]
പ്രതിഷേധം ശക്തമാക്കാൻ കർഷകർ; സംയുക്ത കിസാൻ മോർച്ച യോഗം ഇന്ന്
ഹരിയാനയിലെ കർണാലിൽ സമര പരിപാടികൾ തീരുമാനിക്കാൻ കര്‍ഷക സംഘടന സംയുക്ത കിസാന്‍ മോര്‍ച്ചയുടെ യോഗം ഇന്ന് ചേരും. ദീർഘകാല സമരത്തിലേക്ക് പോകുന്ന കാര്യത്തിൽ യോഗം ഇന്ന് തീരുമാനാമെടുക്കും. കർഷകരും ഭരണകൂടവും തമ്മിൽ ഇന്ന് വീണ്ടും ചർച്ചയുണ്ടാകും. കർണാലിൽ പൊലീസിന്റെ ലാത്തിയടിയില്‍ കർഷകൻ കൊല്ലപ്പെട്ട സാഹചര്യത്തിൽ കരുത്താര്‍ജ്ജിച്ച് കര്‍ഷകർ രാപകൽ മിനി സെക്രട്ടറിയറ്റ് ഉപരോധം നടത്തുകയാണ്. മറ്റു ജില്ലകളിൽനിന്നും സമീപ സംസ്ഥാനങ്ങളിൽനിന്നും കര്‍ണാലിലേക്ക് കര്‍ഷകപ്രവാഹമാണ് . ഇതോടെ സമരം ഒത്തുതീർക്കാൻ ശ്രമം ഊർജിതമാക്കിയിരിക്കുകയാണ് സര്‍ക്കാര്‍. അഡീഷണൽ ചീഫ് സെക്രട്ടറിയും […]
ഹരിയാനയിലെ കർഷക പ്രതിഷേധങ്ങൾക്കെതിരെ മനോഹർ ലാൽ ഖട്ടർ
കർഷക പ്രതിഷേധങ്ങൾക്കെതിരെ ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ. അനിശ്ചിതമായി റോഡ് ഉപരോധിക്കാൻ ആർക്കുമവകാശമില്ല. കോൺഗ്രസ് നേതാക്കളാണ് കർഷകരെ പ്രതിഷേധത്തിന് പ്രേരിപ്പിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പഞ്ചാബിൽ നിന്നുള്ള കർഷകരാണ് പ്രതിഷേധങ്ങൾക്ക് പിന്നിലെന്ന് ആരോപണം. ഹരിയാനയിൽ നിന്നുള്ള കർഷകർ പ്രതിഷേധ രംഗത്തില്ലെന്നും മനോഹർ ലാൽ ഖട്ടർ വ്യക്തമാക്കി. കർണാലിലെ പൊലീസ് നടപടിയിൽ ന്യായീകരണം കണ്ടെത്തിയ മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ, ആയുഷ് സിൻഹയ്ക്ക് എതിരായി ഉയർന്ന ആരോപണങ്ങൾ പരിശോധിക്കാൻ സമിതിയെ നിയോഗിക്കുമെന്ന് അറിയിച്ചു. ക്രമസമാധാനം ഉറപ്പാക്കാനാണ് പൊലീസ് നടപടിയെന്നാണ് […]
കർഷക സമരത്തെ തുടർന്നുള്ള ഗതാഗത പ്രശ്‌നം സർക്കാരുകൾ പരിഹരിക്കണം; നിർദേശവുമായി സുപ്രീംകോടതി
കർഷക സമരം നടക്കുകയാണെങ്കിലും ഗതാഗതം തടസ്സപ്പെടുത്തരുതെന്ന് നിർദേശവുമായി സുപ്രീം കോടതി. കർഷക സമരത്തെ തുടർന്നുള്ള ഗതാഗത പ്രശ്‌നം സർക്കാരുകൾ പരിഹരിക്കണമെന്ന് സുപ്രീംകോടതി. അതിർഥിയിലെ ഗതാഗത പ്രശ്‌നങ്ങൾ കേന്ദ്ര – യുപി സർക്കാരുകൾ പരിഹരിക്കണം.ഗതാഗത കുരുക്ക് ചൂണ്ടിക്കാട്ടി നോയിഡ സ്വദേശി നൽകിയ പൊതുതാത്പര്യ ഹർജിയിലാണ് നിർദേശം. സമരം നടക്കുകയാണെങ്കിലും ഗതാഗതം തടസ്സപ്പെടുത്തരുതെന്നാണ് സുപ്രീംകോടതി നിർദേശം . കർഷകർക്ക് സമരം ചെയ്യാനുള്ള അവകാശമുണ്ട്, പക്ഷെ ഗതാഗതം തടസപ്പെടുത്തരുതെന്നും കോടതി ചൂണ്ടിക്കാട്ടി. ജനങ്ങൾക്ക് ഇരുവശത്തേക്കുമുള്ള യാത്രയിൽ ബുദ്ധിമുട്ടുണ്ടാക്കരുത്. സെപ്റ്റംബർ 20 ന് […]
സർക്കാർ കേൾക്കില്ല, ട്രാക്ടറുമായി തയ്യാറായിരിക്കുക- കർഷകരോട് രാകേഷ് ടികായത്ത്
സർക്കാർ നമ്മുടെ പ്രശ്‌നം കേൾക്കില്ല, ട്രാക്ടറുമായി തയ്യാറായിരിക്കുക- ഡല്‍ഹി അതിര്‍ത്തികളില്‍ കേന്ദ്രത്തിന്റെ കർഷക വിരുദ്ധ കാർഷിക നിയമങ്ങൾക്കെതിരേ സമരം ചെയ്യുന്ന കർഷകരോട് ഭാരതീയ കിസാൻ യൂണിയൻ (ബികെയു) നേതാവ് രാകേഷ് ടികായത്തിന്റെ വാക്കുകളാണിവ. നമ്മുടെ ഭൂമി രക്ഷിക്കണമെന്നും ടികായത്ത് ട്വിറ്ററിലൂടെ ആഹ്വാനം ചെയ്തു. ജൂൺ 30 ന് കർഷകർ സമരം ചെയ്യുന്ന സംസ്ഥാന അതിർത്തികളിൽ ‘ഹൂൾ ക്രാന്തി ദിവസ്’ ആചരിക്കാനും സംയുക്ത കിസാൻ മോർച്ച തീരുമാനിച്ചിട്ടുണ്ട്. പ്രക്ഷോഭത്തിന് തദ്ദേശീയരായ ഗ്രാമീണരുടെയും പിന്തുണയുണ്ടെന്നും കർഷക നേതാക്കൾ പറഞ്ഞു. ജൂൺ […]
ഹരിയാനയില്‍ കര്‍ഷകരെ അറസ്റ്റ് ചെയ്ത സംഭവം; പൊലീസ് സ്‌റ്റേഷന് മുന്നില്‍ കര്‍ഷകരുടെ പ്രതിഷേധം തുടരുന്നു
ഹരിയാനയില്‍ കര്‍ഷകരുടെ സമരത്തിനിടെ അറസ്റ്റ് ചെയ്‌തവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുള്ള ഉപരോധസമരം തുടരുന്നു. ഹത്തേഹാബാദിലെ തൊഹാന പൊലീസ് സ്‌റ്റേഷന്‍ ഉപരോധിച്ചാണ് സമരം നടത്തുന്നത്. പൊലീസ് സ്‌റ്റേഷന് പുറത്ത് പന്തലുകള്‍ കെട്ടിയാണ് നൂറുകണക്കിന് കര്‍ഷകര്‍ സമരത്തില്‍ പങ്ക് ചേരുന്നത്. ഇന്ന് സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളും ഉപരോധിക്കുമെന്ന് കര്‍ഷകസംഘടനകള്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും രണ്ട് നേതാക്കള്‍ക്ക് ജാമ്യം ലഭിച്ച സാഹചര്യത്തില്‍ ഇത് പിന്‍വലിച്ചിട്ടിട്ടുണ്ട്. പൊലീസ് കസ്റ്റഡിയിലുള്ള ഒരു കര്‍ഷകനെ കൂടി വിട്ടു കിട്ടുന്നത് വരെ ഉപരോധം തുടരാന്‍ തന്നെയാണ് കര്‍ഷകരുടെ തീരുമാനം.
കര്‍ഷക സംഘടനകളുടെ ഭാരത് ബന്ദ് തുടങ്ങി; തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളെ ഒഴിവാക്കി
കര്‍ഷകസംഘടനകളുടെ ഭാരത് ബന്ദ് ആരംഭിച്ചു. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ബന്ദ്. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളെ ബന്ദില്‍ നിന്ന ഒഴിവാക്കിയിട്ടുണ്ട്. കേരളത്തെ ബന്ദില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെങ്കിലും വൈകുന്നേരം പ്രതിഷേധം നടത്താന്‍ കര്‍ഷക സംഘടനകള്‍ തീരുമാനിച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ കര്‍ഷകര്‍ ഡല്‍ഹിയുടെ അതിര്‍ത്തികളില്‍ നടത്തുന്ന സമരം നാലുമാസം പൂര്‍ത്തിയാകുന്നതിന്റെ ഭാഗമായാണ് സംയുക്ത കിസാന്‍ മോര്‍ച്ച ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കാർഷികനിയമങ്ങളും തൊഴിൽനിയമങ്ങളും പിൻവലിക്കുക, വൈദ്യുതി ഭേദഗതി ബിൽ പിൻവലിക്കുക, താങ്ങുവില നിയമപരമാക്കുക, റെയിൽവേ, […]
സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി കൂടുതൽ സമരപരിപാടികളുമായി കർഷക സംഘടനകൾ
സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി കൂടുതൽ സമരപരിപാടികളുമായി കർഷക സംഘടനകൾ. ഭഗത് സിംഗ്, സുഖ് ദേവ്, രാജഗുരു എന്നിവരുടെ രക്തസാക്ഷിത്വ ദിനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സ്മരണയിൽ കർഷകത്തൊഴിലാളികളുടെ പദയാത്ര ആരംഭിച്ചു. പദയാത്രയിൽ തൊഴിലാളി സംഘടനകളും കർഷക തൊഴിലാളി യൂണിയനുകളും പങ്കു ചേർന്നു. കാർഷിക നിയമങ്ങൾ പിൻവലിക്കുക, തൊഴിലാളി ദ്രോഹ നിയമങ്ങൾ തിരുത്തുക തുടങ്ങിയ ആവശ്യങ്ങളും ഉയർത്തും. ഹരിയാന ഹിസാറിൽ നിന്ന് ആരംഭിച്ച പദയാത്ര 150 കിലോമീറ്റർ കാൽനടയായി സഞ്ചരിച്ച് 23 ആം തീയതി തിക്രി അതിർത്തിയിലെത്തും.
തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ കര്‍ഷക പ്രതിഷേധങ്ങള്‍ക്ക് ഇന്ന് തുടക്കം
തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായി കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്ത പ്രതിഷേധങ്ങള്‍ക്ക് ഇന്ന് തുടക്കം. ശക്തമായ രാഷ്ട്രീയ പോരാട്ടം നടക്കുന്ന ബംഗാളിലെ നന്ദിഗ്രാമില്‍ കര്‍ഷക സംഘടനകള്‍ ഇന്ന് റാലി നടത്തും. നാളെ കൊല്‍ക്കത്തയിലും മറ്റന്നാള്‍ സിംഗൂരിലും അസന്‍സോളിലും കര്‍ഷക സംഘടനകള്‍ വിവിധ പ്രതിഷേധ പരിപാടികള്‍ക്ക് ആഹ്വാനം ചെയ്തു. കേന്ദ്ര സര്‍ക്കാരിനും ബിജെപിക്കുമെതിരായ പ്രചാരണമാണ് കര്‍ഷക സംഘടനകളുടെ ലക്ഷ്യം. അതേസമയം പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരെ ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്ത് രംഗത്തു വന്നു. നരേന്ദ്ര മോദി […]