കാർഷിക പരിഷകരണ നിയമങ്ങൾ പിൻവലിക്കണം എന്നാവശ്യപ്പെട്ട് സമരം തുടരുന്ന കർഷകരുമായി കേന്ദ്രസർക്കാരിന്‍റെ ചർച്ച ഇന്ന്. സമരം ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി കർഷക സംഘടനകൾ രാജ്യവ്യാപകമായി പ്രധാനമന്ത്രിയുടെ കോലം കത്തിക്കും. ചൊവ്വാഴ്‍ച ഭാരത് ബന്ദിനും കർഷകർ ആഹ്വാനം ചെയ്തിട്ടുണ്ട്. കാർഷിക നിയമങ്ങൾക്കെതിരെ കർഷകർ തുടങ്ങിയ ദില്ലി ചലോ മാർച്ച് പത്താംദിവസത്തിലേക്ക് കടക്കുകയാണ്. ഇതിനിടയിലാണ് കേന്ദ്രസർക്കാർ കർഷക സംഘടന പ്രതിനിധികളുമായി ഇന്ന് മൂന്നാംഘട്ട ചർച്ച നടത്തുന്നത്. പ്രാദേശിക നിയന്ത്രണത്തിലുള്ള മാർക്കറ്റുകൾ, താങ്ങുവില എന്നിവ നിലനിർത്തുമെന്ന ഉറപ്പ് നൽകി സമവായത്തിൽ എത്തിക്കാനാണ് സർക്കാർ […]
Tag: farmers protest
‘ട്രൂഡോയുടെ പരാമര്‍ശം’ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തെ ഗുരുതരമായി ബാധിക്കുമെന്ന് ഇന്ത്യ
കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ തലസ്ഥാന അതിർത്തികളിൽ നടക്കുന്ന കർഷക സമരത്തെ പിന്തുണച്ച സംഭവത്തിൽ കനേഡിയന്‍ ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി അതൃപ്തി അറിയിച്ച് ഇന്ത്യ. ട്രൂഡോയുടെ പരാമര്‍ശം ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തെ ഗുരുതരമായി ബാധിക്കുമെന്ന് ഇന്ത്യ ഹൈക്കമ്മീഷണർക്ക് മുന്നറിയിപ്പു നല്കി. ‘കര്‍ഷകരുടെ പ്രതിഷേധത്തെകുറിച്ച് ഇന്ത്യയില്‍ നിന്നുവരുന്ന വാര്‍ത്തകള്‍ ആശങ്കാജനകമാണ്. സുഹൃത്തുക്കളെയും കുടുംബങ്ങളെയും കുറിച്ച് ആധിയുണ്ട്. തങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി സമാധാനപരമായി പോരാടുന്ന കര്‍ഷകര്‍ക്കൊപ്പമാണ് കാനഡ എന്നും നിലകൊള്ളുക. ചര്‍ച്ചകളില്‍ വിശ്വസിക്കുന്നവരാണ് ഞങ്ങള്‍. തങ്ങളുടെ ആശങ്കകള്‍ അറിയിക്കാനായി […]
കർഷകരുമായി കേന്ദ്ര സർക്കാർ നടത്തിയ ചർച്ച പരാജയപ്പെട്ടു
കർഷക സംഘടനകളുമായി കേന്ദ്രസർക്കാർ നടത്തിയ രണ്ടാംഘട്ട ചർച്ചയും പരാജയപ്പെട്ടു. അടുത്ത ചര്‍ച്ച നാളെ വീണ്ടും നടത്തും. താങ്ങ് വിലയിൽ രേഖാമൂലം ഉറപ്പ് നൽകാമെന്നുള്ള സർക്കാർ നിർദേശം കർഷകസംഘടനകൾ തള്ളി. നിയമം പിൻവലിക്കാതെ മറ്റ് പോംവഴിയില്ലെന്ന് കര്‍ഷകരും നിലപാടെടുത്തു. ഇതോടെ രാജ്യവ്യാപക പ്രക്ഷോഭത്തിനൊരുങ്ങുകയാണ് കര്‍ഷക സംഘടനകൾ. പാർലമെന്‍റ് പാസാക്കിയ മൂന്ന് കാർഷിക നിയമങ്ങൾ റദ്ദാക്കണമെന്ന നിലപാടിൽ ഉറച്ച് കർഷക സംഘടനകൾ. നിയമം പിൻവലിക്കുന്നത് പ്രായോഗികമല്ലെന്ന് കേന്ദ്രസർക്കാരും. ഇരുപക്ഷവും അവരവരുടെ നിലപാടിൽ ഉറച്ചു നിന്നതോടെയാണ് 7 മണിക്കൂറിൽ അധികം നീണ്ട […]
‘ഉപാധികൾ കേന്ദ്രം അംഗീകരിച്ചു’; കേന്ദ്രവുമായി ചര്‍ച്ചക്ക് തയ്യാറായി കര്‍ഷക സംഘടനകള്‍
കര്‍ഷകപ്രക്ഷോഭം അഞ്ച് ദിവസം പിന്നിടവെ കേന്ദ്രവുമായി ചര്‍ച്ചക്ക് തയ്യാറായി കര്‍ഷകര്‍. ചർച്ചയിൽ പങ്കെടുക്കാനായി കർഷകർ മുന്നോട്ട് വെച്ച ഉപാധികൾ കേന്ദ്രം അംഗീകരിച്ചതോടെ 35 കര്‍ഷക പ്രതിനിധികള്‍ ദല്‍ഹിയില്‍ നടക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കും. കോർഡിനേഷൻ കമ്മിറ്റിയെ ചർച്ചക്ക് വിളിക്കണമെന്നായിരുന്നു കർഷക സംഘടനകളുടെ ആവശ്യം. കേന്ദ്രം ഉപാധികൾ അംഗീകരിച്ച സാഹചര്യത്തിൽ കർഷകർ ചർച്ചയിൽ പങ്കെടുക്കും. കര്‍ഷക പ്രതിനിധികളായ 32 പേരും മറ്റ് മൂന്ന് പേരുമടക്കം 35 പേരാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. ഇവര്‍ ചര്‍ച്ചക്കായി സിംഗു അതിര്‍ത്തിയില്‍ നിന്നും പുറപ്പെട്ടു. ആദ്യം […]
സമരം ശക്തമാക്കുമെന്ന് കര്‍ഷകര്‍; ഡല്‍ഹിയിലേക്കുള്ള അഞ്ച് വഴികളും ഉപരോധിക്കും
കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെയുള്ള സമരം കടുപ്പിക്കാന്‍ കര്‍ഷക സംഘടനകളുടെ തീരുമാനം. ഡല്‍ഹിയിലേക്കുള്ള അഞ്ച് വഴികളും അടച്ച് പ്രക്ഷോഭം നടത്താനാണ് കര്‍ഷക സംഘടനകള്‍ തീരുമാനിച്ചിരിക്കുന്നത്. നിബന്ധനകള്‍ മുന്നോട്ടുവെച്ചുകൊണ്ട് ചര്‍ച്ചചെയ്യാമെന്ന വാഗ്ദാനം കര്‍ഷകരോടുള്ള അവഹേളനമാണെന്ന് സമരരംഗത്തുള്ള കര്‍ഷക സംഘടനകള്‍ പറഞ്ഞു. സര്‍ക്കാര്‍ നിര്‍ദേശിച്ചതനുസരിച്ച് ബുറാഡിയിലേയ്ക്ക് പോകില്ലെന്നും നഗരത്തിന്റെ പ്രവേശനകവാടങ്ങള്‍ അടച്ച് ഡല്‍ഹിയിലെ സമരം ശക്തമാക്കുമെന്നും കര്‍ഷ സംഘടനാ നേതാക്കള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഞങ്ങളുടെ പക്കല്‍ നാലുമാസത്തെ റേഷനുണ്ട്. അതുകൊണ്ട് ഒന്നും പേടിക്കാനില്ല. ഞങ്ങളുടെ ഓപ്പറേഷന്‍ കമ്മിറ്റി ബാക്കി കാര്യങ്ങള്‍ […]
കര്‍ഷക മാര്‍ച്ചിലെ ‘ഹീറോ’: ജലപീരങ്കി ഓഫ് ചെയ്ത യുവാവിനെതിരെ കൊലപാതക ശ്രമത്തിന് കേസ്
ജീവപര്യന്തം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് നവ്ദീപിനെതിരേ ചുമത്തിയിരിക്കുന്നത്. കലാപം, കോവിഡ് 19 നിയമലംഘനം തുടങ്ങിയ കുറ്റങ്ങളാണ് നവ്ദീപിനെതിരേ ചുമത്തിയിരിക്കുന്നത്. കര്‍ഷകരുടെ ‘ഡല്‍ഹി ചലോ മാര്‍ച്ചിനെ’ ഹരിയാനയിലും ഡല്‍ഹിയിലും കടുത്ത നടപടികളിലൂടെയാണ് പൊലീസ് നേരിട്ടത്. റോഡുകളില്‍ തീര്‍ത്ത കുഴികളും പൊലീസ് ജലപീരങ്കികളെയും തകര്‍ത്താണ് കര്‍ഷകര്‍ തലസ്ഥാനത്തെത്തി ചേര്‍ന്നത്. പ്രക്ഷോഭം നടത്തുന്ന കര്‍ഷകര്‍ക്കെതിരേ പൊലീസ് ജലപീരങ്കി ഉപയോഗിക്കവെയാണ് നവ്ദീപ് ജലപീരങ്കിക്ക് മുകളില്‍ കയറി ടാപ്പ് ഓഫ് ചെയ്തത്. ഈ ദൃശ്യങ്ങള്‍ പിന്നീട് വന്‍ തോതില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. […]
കർഷകരുമായി ചർച്ചക്ക് തയ്യാറാണെന്ന് കൃഷിമന്ത്രി; ഡിസംബർ മൂന്നിന് ചർച്ച
ദില്ലി ചലോ മാർച്ചുമായി ഡൽഹിയിലേക്ക് തിരിച്ച കർഷകർ സമരം അവസാനിപ്പിക്കണമെന്ന് കേന്ദ്ര സർക്കാർ. കർഷകരുമായി ചർച്ചക്ക് തയ്യാറാണെന്ന് കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ പറഞ്ഞു. അതേസമയം കർഷകർ സമരവുമായി മുന്നോട്ട് പോകുകയാണ്. ഡൽഹി- ഹരിയാന അതിർത്തികളിൽ പോലീസും കർഷകരും തമ്മിൽ പലഘട്ടങ്ങളിലും ഏറ്റുമുട്ടി. ഇത് കേന്ദ്ര സർക്കാരിന് നാണക്കേട് ഉണ്ടാക്കിയതോടെയാണ് സമവായ നീക്കങ്ങൾ തുടങ്ങിയത്. ഡിസംബർ മൂന്നിന് ചർച്ച നടത്താമെന്നും സമരക്കാർ പിന്മാറണമെന്നും കേന്ദ്ര കൃഷിമന്ത്രി ആവശ്യപ്പെട്ടു. എന്നാൽ സമരത്തിൽ നിന്ന് പിന്മാറില്ലെന്ന നിലപാടിലാണ് കർഷകർ. ഒരു […]
‘ദില്ലി ചലോ’: പ്രതിഷേധിച്ച് കര്‍ഷകര്‍ ഡല്‍ഹിക്ക്
കേന്ദ്ര സർക്കാർ പാസാക്കിയ കാർഷിക പരിഷ്കരണ നിയമങ്ങളിൽ പ്രതിഷേധിച്ച് കർഷക സംഘടനകളുടെ നേതൃത്വത്തിൽ രാജ്യവ്യാപക പ്രക്ഷോഭത്തിന് തുടക്കമായി. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കർഷകർ ഡൽഹി ലക്ഷ്യമിട്ട് ‘ദില്ലി ചലോ’ പ്രകടനം ആരംഭിച്ചു. പഞ്ചാബ്, ഹരിയാന, യു.പി, ഉത്തരാഖണ്ഡ്, രാജസ്ഥാൻ, മധ്യപ്രദേശ്, കർണാടക, മഹാരാഷ്ട്ര, തമിഴ്നാട് എന്നിവിടങ്ങളിൽനിന്നുള്ള കർഷകർ ഡൽഹിയിലേക്കു പുറപ്പെട്ടിട്ടുണ്ട്. എന്നാൽ പ്രതിഷേധക്കാർ ഡൽഹിയിൽ എത്തുന്നത് തടയാൻ പഞ്ചാബ് – ഹരിയാന അതിർത്തിയും ഹരിയാന ഡൽഹി അതിർത്തിയും അടച്ചിരിക്കുകയാണ്. ബിഹാറിൽ പ്രതിപക്ഷ എം.എൽ.എമാർ നിയമസഭയ്ക്കു മുന്നിൽ ധർണ […]
എന്താണ് കാര്‍ഷിക ബില്ല്? ഇതെങ്ങനെ കര്‍ഷക വിരുദ്ധമാകുന്നു
ഇന്ത്യന്‍ ഗ്രാമങ്ങളുടെ നട്ടെല്ലായ കാര്‍ഷിക മേഖലയില്‍ എത്രപേര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ചോദിച്ചാല്‍, ഇന്ത്യയില്‍ എത്ര കര്‍ഷകരുണ്ടെന്ന് ചോദിച്ചാല്‍ സര്‍ക്കാരിന്‍റെ പക്കല്‍ കൃത്യമായ കണക്കുകളില്ല എന്നാല്‍ ഇന്ത്യന്‍ ഗ്രാമങ്ങളുടെ നട്ടെല്ലായ കാര്‍ഷിക മേഖലയില്‍ എത്രപേര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ചോദിച്ചാല്‍, ഇന്ത്യയില്‍ എത്ര കര്‍ഷകരുണ്ടെന്ന് ചോദിച്ചാല്‍ സര്‍ക്കാരിന്‍റെ പക്കല്‍ കൃത്യമായ കണക്കുകളില്ല എന്നതാണ് വാസ്തവം. 14.5 കോടി കര്‍ഷകര്‍ ഇന്ത്യയിലുണ്ടെന്നാണ് പ്രൈം മിനിസ്റ്റേര്‍സ് കിസാന്‍ യോജനയിലെ കണക്കുകള്‍ വിശകലനം ചെയ്യുമ്പോള്‍ ലഭിക്കുന്ന ഉത്തരം. ഇതില്‍ 86 ശതമാനം പേരും അഞ്ച് ഏക്കറില്‍ താഴെ […]
കർഷകര്‍ ഇന്ന് മുതല്‍ ട്രെയിന്‍ തടയല്‍ സമരത്തിലേക്ക്
കർഷക ബില്ലിനെതിരായ പ്രക്ഷോഭം കൂടുതല്‍ ശക്തമാകുന്നു. കർഷകർ ഡല്‍ഹിയിലേക്ക് മാർച്ച് നടത്തുന്നതിനാല്‍ അതിർത്തിയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കർഷക ബില്ലിനെതിരായ പ്രക്ഷോഭം കൂടുതല്‍ ശക്തമാകുന്നു. കോണ്‍ഗ്രസിന്‍റെ രാജ്യവ്യാപക പ്രതിഷേധത്തിന് ഇന്ന് തുടക്കമാകും. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളില്‍ പ്രതിഷേധം തുടരുന്ന കർഷകര്‍ ഇന്ന് മുതല്‍ ട്രെയിന്‍ തടയല്‍ സമരത്തിലേക്ക് കടക്കും. കർഷകർ ഡല്‍ഹിയിലേക്ക് മാർച്ച് നടത്തുന്നതിനാല്‍ അതിർത്തിയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പാർലമെന്‍റിന്‍റെ വർഷകാല സമ്മേളനം അവസാനിച്ചതോടെ സംസ്ഥാനങ്ങളിലെ കർഷക പ്രതിഷേധങ്ങള്‍ ശക്തമായിരിക്കുകയാണ്. കോണ്‍ഗ്രസ്സിന്‍റെ രാജ്യവ്യാപക പ്രക്ഷോഭം ഇന്ന് പിസിസികളുടെ നേതൃത്വത്തില്‍ നടക്കുന്ന […]