കര്‍ഷക സമരം രാജ്യത്ത് കൊടുമ്പിരി കൊണ്ടിരിക്കെ കര്‍ഷകരെ അനുനയിപ്പിക്കാന്‍ ലക്ഷ്യമിട്ട് നാളെ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും. രാജ്യത്തെ ഒന്‍പത് കോടി കര്‍ഷകര്‍ക്ക് ആയി 18,000 കോടിയുടെ സഹായം പ്രധാന്‍മന്ത്രി സമ്മന്‍ നിധി പ്രകാരം വിതരണം ചെയ്ത ശേഷമാകും പ്രധാനമന്ത്രി കര്‍ഷകരെ അഭിസംബോധന ചെയ്യുക. അടല്‍ ബിഹരി വാജ്‌പേയ്‌യുടെ ജന്മദിന ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയിട്ടുള്ള ചടങ്ങിന്റെ ഭാഗമായാണ് പ്രധാനമന്ത്രിയുടെ അഭിസംബോധന. നേരിട്ട് തുക കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക് എത്തുന്ന വിധമാണ് തുകയുടെ വിതരണം. അടല്‍ ബിഹാരി വാജ്‌പേയുടെ ജന്മദിനം […]
Tag: farmers protest
സമരം ശക്തമാക്കി കര്‍ഷകര്‍; റിലേ നിരാഹാര സമരം ഇന്ന് തുടങ്ങും
കാർഷിക നിയമങ്ങള്‍ക്കെതിരായ സമരം ശക്തമാക്കി കർഷകർ. ഇന്ന് മുതല്‍ റിലെ നിരാഹാര സമരം. മഹാരാഷ്ട്രയിലെ കർഷകർ ഇന്ന് നാസിക്കില്‍ നിന്ന് ചലോ ഡല്‍ഹി യാത്ര ആരംഭിക്കും. അതേസമയം കർഷകരെ അടുത്ത ഘട്ട ചർച്ചക്ക് വിളിച്ച സർക്കാർ, സൌകര്യപ്രദമായ തിയ്യതി അറിയിക്കാന്‍ ആവശ്യപ്പെട്ടു. കൊടുംതണുപ്പില്‍ കർഷക സമരം 26 ദിവസം പിന്നിട്ടു. എല്ലാ സമര കേന്ദ്രങ്ങളിലും ഇന്ന് മുതല്‍ റിലെ നിരാഹാര സമരം ആരംഭിക്കും. കർഷക ദിവസായി ആചരിക്കുന്ന 23ന് ഒരു നേരത്തെ ഭക്ഷണം ഒഴിവാക്കും. 25 മുതല്‍ […]
മോദിയുടെ ‘മന്‍ കി ബാത്ത്’ നടക്കുന്ന സമയത്ത് എല്ലാവരും പാത്രം കൊട്ടണമെന്ന ആഹ്വാനവുമായി കര്‍ഷകര്‍
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘മന്‍ കി ബാത്ത്’ നടക്കുന്ന സമയത്ത് പ്രതിഷേധ സൂചകമായി രാജ്യത്ത് എല്ലാവരും പാത്രം കൊട്ടണമെന്ന ആഹ്വാനവുമായി കര്‍ഷകര്‍. ഡിസംബര്‍ 27 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ‘മന്‍ കി ബാത്തി’ല്‍ സംസാരിക്കുന്ന സമയം വീടുകളില്‍ പാത്രം കൊട്ടാന്‍ അഭ്യര്‍ഥിക്കുന്നുവെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് ജഗജിത് സിംഗ് ദാലേവാല പറഞ്ഞു. ഡിസംബര്‍ 25 മുതല്‍ ഡിസംബര്‍ 27 വരെ ഹരിയാണയിലെ ടോള്‍ പ്ലാസകളിലൂടെ സൗജന്യമായി വാഹനങ്ങള്‍ കടത്തിവിടുമെന്നും കര്‍ഷക നേതാക്കള്‍ പറഞ്ഞു. കിസാന്‍ […]
‘നാടകമല്ല, നിയമങ്ങള്‍ പിന്‍വലിക്കൂ’; ഗുരുദ്വാര സന്ദര്‍ശനത്തില്‍ നാണംകെട്ട് മോദി
കര്‍ഷക പ്രതിഷേധം 25ാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ നിയമങ്ങള്‍ പിന്‍വലിക്കാതെ ഡല്‍ഹിയിലെ ഗുരുദ്വാര സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുരുദ്വാര സന്ദര്‍ശനത്തിന് പിന്നാലെ സന്ദര്‍ശനത്തിന്റെ ചിത്രങ്ങളും മോദി ട്വീറ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ ഇതിനെതിരെ കര്‍ഷകര്‍ തന്നെ രംഗത്ത് വന്നു. തണുപ്പത്തുകിടന്ന് പ്രതിഷേധിക്കുന്ന കര്‍ഷകരെ കാണാന്‍ നേരമില്ലാത്ത മോദിയുടെ ഗുരുദ്വാര സന്ദര്‍ശനം വെറും നാടകമാണെന്ന് കര്‍ഷകര്‍ പ്രതികരിച്ചു. നാടകമല്ല നിയമങ്ങള്‍ പിന്‍വലിക്കുകയാണ് വേണ്ടതെന്നും അവര്‍ പറഞ്ഞു.. കര്‍ഷക സമരം ശക്തമാകുന്നതിനിടെയാണ് ഇന്ന് ‘അപ്രതീക്ഷിതമായി’ മോദി സിഖ് മത വിശ്വാസികളുടെ ആരാധനാലയമായ […]
കൊടുംതണുപ്പിലും സമരവീര്യം കുറയാതെ കര്‍ഷകര്‍; സമരം 24ാം ദിവസത്തിലേക്ക് കടന്നു
കാർഷിക പരിഷ്ക്കരണ നിയമങ്ങൾക്കെതിരെ കർഷകരുടെ സമരം 24-ആം ദിവസത്തിലേക്ക് കടന്നു. ഉത്തരേന്ത്യ കൊടും ശൈത്യത്തിലേക്ക് കടന്നെങ്കിലും ദേശീയ പാതകൾ ഉപരോധിച്ചു കൊണ്ടുള്ള പ്രതിഷേധം കർഷകർ തുടരുകയാണ്. എന്നാൽ നിയമം രാജ്യത്തിന്‍റെ പുരോഗതിക്കും മാറിയ കാലഘട്ടത്തിനും അനിവാര്യമാണെന്ന നിലപാടിലാണ് കേന്ദ്രം സർക്കാർ. കർഷക സമരം 24ാം ദിവസത്തിലേക്ക് കടക്കുമ്പോഴും ഏതെങ്കിലും തരത്തിലുള്ള സമവായത്തിന് വഴി തെളിഞ്ഞിട്ടില്ല. നിയമം പൂർണമായും പിൻവലിക്കാതെ സമരത്തിൽ നിന്ന് പിന്മാറില്ലെന്ന് കർഷകർ ആവർത്തിക്കുന്നു. സമരം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി കൂടുതൽ സ്ത്രീകൾ അതിർത്തി പ്രദേശങ്ങളിൽ […]
പ്രധാനമന്ത്രി ഇന്ന് മധ്യപ്രദേശിലെ കര്‍ഷകരുമായി കൂടിക്കാഴ്ച നടത്തും
കർഷക പ്രതിഷേധം മറികടക്കാനൊരുങ്ങി സർക്കാർ. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നുച്ചക്ക് മധ്യപ്രദേശിലെ കര്‍ഷകരുമായി ആശയവിനിമയം നടത്തും. ബി.ജെ.പി പ്രചാരണ പരിപാടികളും തുടരുകയാണ്. സമരം ശക്തമാക്കുന്നത് സംബന്ധിച്ചും സുപ്രീംകോടതി നിരീക്ഷണങ്ങള്‍ വിലയിരുത്താനും കർഷകർ യോഗം ചേരും. ഡല്‍ഹിയിലെ അതിശൈത്യത്തിനിടെ കർഷക സമരം 23-ആം ദിവസത്തിലേക്ക് കടന്നു. മൂന്ന് നിയമങ്ങളും പിന്‍വലിക്കണമെന്നതില്‍ കുറഞ്ഞൊന്നിനും കർഷകർ തയ്യാറല്ല. ദേശീയപാത ഉപരോധം തുടരുകയാണ്. അതിനാല്‍ സമരത്തെ മറികടക്കാനുള്ള എല്ലാ മാർഗങ്ങളും തേടുകയാണ് സർക്കാർ. അനുകൂലമായ പ്രചാരണം ശക്തമാക്കുന്നതിന്‍റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി മധ്യപ്രദേശിലെ […]
കര്‍ഷക സമരം; ചർച്ചക്കായി നിയമം നിർത്തിവച്ചുകൂടേയെന്ന് സുപ്രീം കോടതി
കർഷക സമരം സംബന്ധിച്ച ഹർജി പരിഗണിക്കുന്നത് സുപ്രീം കോടതി ജനുവരിയിലേക്ക് മാറ്റി. കാർഷിക നിയമങ്ങളുടെ നിയമ സാധുത ഇപ്പോൾ പരിശോധിക്കില്ലെന്ന് കോടതി വ്യക്തമാക്കി. കർഷകരുടെ ദുരിതങ്ങളിലും അവരുടെ അവസ്ഥ സംബന്ധിച്ചും കോടതിക്ക് ആശങ്കയുണ്ട്. അതേസമയം, കര്‍ഷകര്‍ക്ക് സമരം ചെയ്യാനുള്ള അവകാശം ഉണ്ടെന്നും അതില്‍ ഇടപെടില്ല എന്നും സുപ്രീം കോടതി വ്യക്തമാക്കി. ഹര്‍ജിയില്‍ ഇടക്കാല ഉത്തരവ് പുറപ്പെടിവിക്കാന്‍ കോടതി തയ്യാറായില്ല. ക്രിസ്മസ്, പുതുവത്സര അവധികള്‍ക്ക് ശേഷം കോടതി തുറക്കുമ്പോള്‍ ഹര്‍ജി വീണ്ടും പരിഗണിക്കും. ഇതിനിടയില്‍ ഹര്‍ജിക്കാര്‍ക്ക് ആവശ്യമെങ്കില്‍ അവധിക്കാല […]
‘പ്രതിപക്ഷം കർഷകരെ തെറ്റിദ്ധരിപ്പിക്കുന്നു’: കാർഷിക നിയമത്തെ വീണ്ടും ന്യായീകരിച്ച് പ്രധാനമന്ത്രി
കാർഷിക നിയമത്തെ വീണ്ടും ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാവരും ആഗ്രഹിച്ച പരിഷ്കാരങ്ങളാണ് നടപ്പിലാക്കിയതെന്നും പ്രതിപക്ഷം കർഷകരെ തെറ്റിദ്ധരിപ്പിക്കുന്നുവെന്നും പ്രധാനമന്ത്രി ഗുജറാത്തിൽ പറഞ്ഞു. നിയമങ്ങൾ പിൻവലിക്കാതെ പേരുകൾ മാറ്റി ഭേദഗതി വരുത്താനാണ് സർക്കാർ നിലവിൽ ആലോചിക്കുന്നത്. അതേസമയം പഴുതുകൾ ഉള്ള നിയമത്തിൽ ഭേദഗതിക്ക് നില്‍ക്കാതെ പൂർണമായി പിൻവലിക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടു. കർഷക സമരം ശക്തമാകവെ, കാർഷിക നിയമങ്ങളെ ന്യായീകരിക്കുകയാണ് പ്രധാനമന്ത്രി. കർഷകരും പ്രതിപക്ഷവും കാലങ്ങളായി ഉന്നയിക്കുന്ന പരിഷ്കാരമാണ് നടപ്പിലാക്കിയത് എന്നാണ് വിശദീകരണം. ചരിത്രപരമായ കാൽവെപ്പ് സർക്കാർ നടത്തിയപ്പോൾ […]
മോദി സര്‍ക്കാരിന് വിദ്യാര്‍ഥികള്‍ ദേശവിരുദ്ധര്‍, കര്‍ഷകര്‍ ഖാലിസ്താനികള്‍
കര്‍ഷക സമരം ശക്തമായി തുടരുമ്പോള്‍ മോദി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മോദി സര്‍ക്കാരിന് വിദ്യാര്‍ഥികള്‍ ദേശവിരുദ്ധരും ജനങ്ങള്‍ അര്‍ബന്‍ നക്സല്‍സും കുടിയേറ്റ തൊഴിലാളികള്‍ കോവിഡ് വാഹകരും കര്‍ഷകര്‍ ഖാലിസ്താനികളുമാണെന്ന് രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. കുത്തക മുതലാളിമാരാണ് മോദി സര്‍ക്കാരിന്‍റെ ഉറ്റ സുഹൃത്തുക്കളെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു. കര്‍ഷക പ്രതിഷേധത്തിന് പിന്നില്‍ ചൈനയും പാകിസ്താനുമാണെന്ന് കേന്ദ്രമന്ത്രി റാവു സാഹേബ് ആരോപിച്ചിരുന്നു. തുക്ഡെ തുക്ഡെ സംഘങ്ങള്‍ കര്‍ഷക സമരത്തെ മുതലെടുക്കാന്‍ ശ്രമിക്കുകയാണെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ […]
ധീരതക്കുള്ള 5,000 മെഡലുകള്‍ തിരിച്ച് നല്‍കുന്നു; കര്‍ഷക പ്രതിഷേധം കനക്കുന്നു
സിങ്കു അതിര്‍ത്തിയില്‍ പ്രതിഷേധിക്കുന്ന ഇന്ത്യൻ സൈനികര്‍ ധീരതക്ക് ലഭിച്ച 5,000 മെഡലുകള്‍ ശേഖരിച്ച് തിരിച്ച് നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നു. കേന്ദ്രം മുന്നോട്ടുവെച്ച കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യം പ്രതിഷേധം കൂടുതല്‍ ശക്തിപ്പെടുകയാണ്. വരുന്ന രണ്ട് ദിവസത്തിനുള്ളില്‍ 25,000 മെഡലുകള്‍ ശേഖരിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും പ്രതിഷേധിക്കുന്ന സൈനികര്‍ പറഞ്ഞു. ‘സൈനികരും കര്‍ഷകരുമുള്ള കുടുംബത്തില്‍ നിന്നാണ് ഞാന്‍ വരുന്നത്. എട്ടുപേര്‍ രാജ്യത്തിനായി അതിര്‍ത്തിയില്‍ വീരമൃത്യു വരിച്ചിട്ടുണ്ട്, ഞാന്‍ അതില്‍ അഭിമാനിക്കുന്നുമുണ്ട്, എന്നാല്‍ ഇപ്പോള്‍ ഗവണ്‍മെന്‍റ് എന്താണ് ഞങ്ങളോട് ചെയ്യുന്നത് ? ഈ രാജ്യം […]