മൺസൂൺ സമ്മേളനം നടക്കുന്ന സാഹചര്യത്തിൽ കാർഷിക ബില്ലുകൾ പിൻവലിയ്ക്കണം എന്നാവശ്യപ്പെട്ട് കർഷകർ പാർലമെന്റ് മാർച്ച് നടത്തും. ദിവസം ഇരുനൂറു കർഷകർ വീതം പങ്കെടുക്കുന്ന വിധത്തിലാണ് സമരം. പാർലമെന്റ് മാർച്ച് നടത്തുന്ന എല്ലാവരും ബാഡ്‌ജ് ധരിയ്ക്കും. പാർലമെന്റ് വളയാനോ അകത്തേക്ക് തള്ളിക്കയറാനോ ശ്രമിയ്ക്കാത്ത വിധത്തിലാണ് സമരം നടത്താൻ തിരുമാനിച്ചിട്ടുള്ളത്. മാർച്ചിൽ പങ്കെടുക്കുന്നവരുടെ മൊബൈൽ- ആധാർ നമ്പറുകൾ കൈമാറാമെന്ന് ഡൽഹി പൊലീസുമായുള്ള ചർച്ചയിൽ കർഷകസംഘടനാ നേതാക്കൾ അറിയിച്ചു. ഇന്ന് മുതലാണ് പാർലമെന്റിന്റെ മൺസൂൺ സമ്മേളനം ആരംഭിക്കുക. പെഗാസെസ് ഫോൺ ചോർത്തൽ, […]