എട്ടുമാസമായി തുടരുന്ന കര്‍ഷക സമരം പാര്‍ലമെന്റിന് മുന്‍പിലേക്ക് നേരിട്ടെത്തിക്കാനൊരുങ്ങി കര്‍ഷക സംഘനകള്‍. ഈ മാസം 22 മുതല്‍ പാര്‍ലമെന്റിന് മുന്നില്‍ കര്‍ഷക സംഘടനകള്‍ സമരം നടത്തും. വര്‍ഷകാല സമ്മേളനം അവസാനിക്കുന്നത് വരെ പ്രതിഷേധം തുടരാനാണ് സംഘടനകളുടെ തീരുമാനം. ഒരു ദിവസത്തെ പ്രതിഷേധത്തില്‍ അഞ്ച് കര്‍ഷക നേതാക്കളും 200 കര്‍ഷകരും പങ്കെടുക്കും. കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉചിതമായ തീരുമാനം ഇതുവരെ ഉണ്ടാകാത്ത സാഹചര്യത്തില്‍ സമരം കടുപ്പിക്കാനുള്ള നീക്കത്തിലാണ് കര്‍ഷകര്‍. ഈ മാസം 19നാണ് പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം തുടങ്ങുന്നത്. ഈ […]