സിങ്കു അതിര്‍ത്തിയില്‍ പ്രതിഷേധിക്കുന്ന ഇന്ത്യൻ സൈനികര്‍ ധീരതക്ക് ലഭിച്ച 5,000 മെഡലുകള്‍ ശേഖരിച്ച് തിരിച്ച് നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നു. കേന്ദ്രം മുന്നോട്ടുവെച്ച കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യം പ്രതിഷേധം കൂടുതല്‍ ശക്തിപ്പെടുകയാണ്. വരുന്ന രണ്ട് ദിവസത്തിനുള്ളില്‍ 25,000 മെഡലുകള്‍ ശേഖരിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും പ്രതിഷേധിക്കുന്ന സൈനികര്‍ പറഞ്ഞു. ‘സൈനികരും കര്‍ഷകരുമുള്ള കുടുംബത്തില്‍ നിന്നാണ് ഞാന്‍ വരുന്നത്. എട്ടുപേര്‍ രാജ്യത്തിനായി അതിര്‍ത്തിയില്‍ വീരമൃത്യു വരിച്ചിട്ടുണ്ട്, ഞാന്‍ അതില്‍ അഭിമാനിക്കുന്നുമുണ്ട്, എന്നാല്‍ ഇപ്പോള്‍ ഗവണ്‍മെന്‍റ് എന്താണ് ഞങ്ങളോട് ചെയ്യുന്നത് ? ഈ രാജ്യം […]
Tag: Farmers bill
‘കര്‍ഷകര്‍, തൊഴിലില്ലായ്മ ഒന്നും മോദിയുടെ വിഷയമല്ല’; രൂക്ഷവിമര്‍ശനവുമായി രാഹുല്‍ ഗാന്ധി
തൊഴിലില്ലായ്മ, കര്‍ഷകരുടെ ജീവിതം, ചെറുകിട വ്യവസായം തുടങ്ങിയ പ്രശ്നങ്ങളിലൊന്നും മോദി സംസാരിക്കുന്നില്ലെന്ന് രാഹുല്‍ ഗാന്ധി. ബീഹാര്‍ തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മോദി തന്റെ കുടുംബത്തെക്കുറിച്ച് ആരോപണങ്ങള്‍ ഉന്നയിക്കുന്നത് പോലെ തേജ്വശ്‍വിയുടെ കുടുംബത്തെക്കുറിച്ച് ബീഹാര്‍ മുഖ്യമന്ത്രി ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്, എന്നാല്‍ ഇവര്‍ ജനങ്ങള്‍ക്ക് ആവശ്യമുള്ള കാര്യങ്ങള്‍ ഒന്നും സംസാരിക്കുന്നില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ‘തൊഴിലില്ലായ്മ, കര്‍ഷകരുടെ ജീവിതം, ചെറുകിട വ്യവസായം തുടങ്ങിയ പ്രശ്നങ്ങളെക്കുറിച്ച് മോദി സംസാരിക്കുന്നില്ല. തെരഞ്ഞെടുപ്പ് നിതീഷ് കുമാറിന്റേയോ എന്റേയോ കുടുംബത്തെപറ്റിയല്ല, മറിച്ച് ബീഹാര്‍ […]
”ഗവണ്‍മെന്‍റിനെ ഇല്ലാതാക്കുന്നതിനെ ഭയപ്പെടുന്നില്ല”; കേന്ദ്ര കർഷക നിയമത്തിനെതിരെ മൂന്ന് ബില്ലുകള്‍ പാസാക്കി പഞ്ചാബ്
കർഷകരെ തകർക്കാന്‍ അനുവദിക്കില്ലെന്നും ഗവണ്‍മെന്‍റിനെ ഇല്ലാതാക്കുന്നതിനെ ഭയപ്പെടുന്നില്ലെന്നും പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്. കേന്ദ്രം നടപ്പിലാക്കിയ കർഷക ബില്ലുകള്‍ക്കെതിരെ പഞ്ചാബ് നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചതിന് പിന്നാലെ സംസാരിക്കുകയായിരുന്നു അദ്ദേഹം. ”രാജിവെക്കേണ്ടിവരുന്നതിനെപറ്റി ഞാന്‍ ഭയപ്പെടുന്നില്ല. കര്‍ഷകരെ പ്രയാസത്തിലാക്കാനോ അവരെ തകർക്കാനോ അനുവദിക്കില്ല, എന്‍റെ ഗവണ്‍മെന്‍റ് പിരിച്ചുവിടപ്പെടുന്നതിനെ ഞാന്‍ ഭയക്കുന്നില്ലെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു. കേന്ദ്രത്തിന്‍റെ കര്‍ഷക നിയമങ്ങളെ എതിര്‍ക്കുന്ന മൂന്ന് ബില്ലുകള്‍ മുഖ്യമന്ത്രി നിയമസഭയില്‍ അവതരിപ്പിച്ചു. സംസ്ഥാനത്തിന്‍റെ നിയമങ്ങള്‍ വെച്ച് കേന്ദ്ര കര്‍ഷക നിയമങ്ങളെ കഴിയുന്ന രീതിയില്‍ എതിര്‍ക്കാനാണ് […]
കാര്‍ഷിക പരിഷ്കരണ ബില്ലിൽ രാഷ്ട്രപതി ഒപ്പുവെച്ചു
ബില്ലിന് അംഗീകാരം നല്‍കരുതെന്നും, പാര്‍ലമെന്റിന് തിരിച്ചയക്കണമെന്നും പ്രതിപക്ഷ എം.പിമാര്‍ പ്രസിഡന്റിനോട് ആവശ്യപ്പെട്ടിരുന്നു കാര്‍ഷിക പരിഷ്കരണ ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം. രാജ്യവ്യാപകമായ പ്രതിഷേധങ്ങൾക്കിടെ ബില്ലില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവെച്ചു. ബില്ലിൽ ഒപ്പ് വെക്കരുതെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളിയാണ് പ്രസിഡന്റ് ബില്ലിന് അംഗീകാരം നൽകിയത്. നാടകീയ രംഗങ്ങൾക്കൊടുവിൽ കഴിഞ്ഞ ആഴ്ച്ച ബിൽ രാജ്യസഭ പാസാക്കിയിരുന്നു. സഭയിൽ നടന്ന പ്രതിഷേധങ്ങളെ തുടർന്ന് പ്രതിപക്ഷ എം.പിമാരെ സസ്പെൻഡ് ചെയ്തതും രാഷ്ട്രീയ വിവാദമായി. പുതിയ ബിൽ കർഷക വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിപക്ഷ പ്രതിഷേധം. […]
എന്താണ് കാര്‍ഷിക ബില്ല്? ഇതെങ്ങനെ കര്‍ഷക വിരുദ്ധമാകുന്നു
ഇന്ത്യന്‍ ഗ്രാമങ്ങളുടെ നട്ടെല്ലായ കാര്‍ഷിക മേഖലയില്‍ എത്രപേര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ചോദിച്ചാല്‍, ഇന്ത്യയില്‍ എത്ര കര്‍ഷകരുണ്ടെന്ന് ചോദിച്ചാല്‍ സര്‍ക്കാരിന്‍റെ പക്കല്‍ കൃത്യമായ കണക്കുകളില്ല എന്നാല്‍ ഇന്ത്യന്‍ ഗ്രാമങ്ങളുടെ നട്ടെല്ലായ കാര്‍ഷിക മേഖലയില്‍ എത്രപേര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ചോദിച്ചാല്‍, ഇന്ത്യയില്‍ എത്ര കര്‍ഷകരുണ്ടെന്ന് ചോദിച്ചാല്‍ സര്‍ക്കാരിന്‍റെ പക്കല്‍ കൃത്യമായ കണക്കുകളില്ല എന്നതാണ് വാസ്തവം. 14.5 കോടി കര്‍ഷകര്‍ ഇന്ത്യയിലുണ്ടെന്നാണ് പ്രൈം മിനിസ്റ്റേര്‍സ് കിസാന്‍ യോജനയിലെ കണക്കുകള്‍ വിശകലനം ചെയ്യുമ്പോള്‍ ലഭിക്കുന്ന ഉത്തരം. ഇതില്‍ 86 ശതമാനം പേരും അഞ്ച് ഏക്കറില്‍ താഴെ […]
കര്‍ഷക രോഷത്തില്‍ രാജ്യം: റോഡ്, റെയില്‍ ഗതാഗതം തടഞ്ഞു
പഞ്ചാബ് – ഹരിയാനയിൽ പ്രതിഷേധം തുടരുന്നു. സമരത്തിന് പിന്തുണയുമായി പത്തോളം തൊഴിലാളി സംഘടനകളും പ്രതിപക്ഷ പാർട്ടികളും കേന്ദ്ര സർക്കാരിന്റെ കാർഷിക വിരുദ്ധ ബില്ലുകൾക്കെതിരെയുള്ള പ്രതിഷേധം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ തുടരുന്നു. പഞ്ചാബ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ഇന്നും ട്രെയിൻ തടഞ്ഞുള്ള പ്രതിഷേധങ്ങൾ ഉണ്ടാകും. അടുത്ത മാസം ഒന്ന് മുതൽ അനിശ്ചിതകാല സമരവും പഞ്ചാബിൽ വിവിധ കർഷക സംഘടനകൾ പ്രഖ്യാപിച്ചിട്ടുണ്ട്. കർഷക സംഘടകൾക്കൊപ്പം തൊഴിലാളി സംഘടനകളും കേന്ദ്രസർക്കാരിനെതിരെ ശക്തമായ സമരത്തിനൊരുങ്ങുകയാണ്. വിവിധ തൊഴിലാളി സംഘടനകൾ ഒരുമിച്ച് ഇക്കാര്യത്തിൽ ധാരണയിലെത്തുമെന്നാണ് സൂചന. ഇന്നലത്തെ […]