India

“കേന്ദ്രം അപമാനിച്ചു” റിപ്പബ്ലിക്ക് ദിനത്തിലെ ട്രാക്ടർ മാർച്ചിലുറച്ച് കർഷകർ

കേന്ദ്രവുമായുള്ള പതിനൊന്നാം വട്ട ചർച്ചയും പരാജയപ്പെട്ടതോടെ റിപ്പബ്ലിക്ക് ദിനത്തിലെ ട്രാക്ടർ മാർച്ചിൽ ഉറച്ച് കർഷക സംഘടനകൾ. കേന്ദ്ര മന്തിമാർ പെരുമാറിയത് തങ്ങളെ അവഹേളിച്ചപോലെയാണ് തോന്നിയതെന്നും ചർച്ചകൾക്ക് ശേഷം കർഷകർ പറഞ്ഞു. “മൂന്നര മണിക്കൂറോളം ഞങ്ങളെ കാത്തിരിപ്പിച്ചു കേന്ദ്ര മന്ത്രി. ഇത് കർഷകരെ അവഹേളിക്കലാണ്. അദ്ദേഹം വന്നപ്പോൾ കേന്ദ്രത്തിന്റെ നിയമം നടപ്പാക്കുന്നത് നീട്ടിവെക്കാമെന്ന നിർദേശം പരിഗണിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ചർച്ചകളുടെ പ്രക്രിയ തങ്ങൾ അവസാനിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു ” കിസാൻ മസ്ദൂർ സംഘർഷ് കമ്മിറ്റിയുടെ പ്രതിനിധി എസ്.എസ്. പാന്ഥർ […]