India National

കേന്ദ്ര സർക്കാരും കർഷകരും തമ്മിലുള്ള ചർച്ച നാളെ: സിംഗുവില്‍ പുതിയ സമരപന്തലുകള്‍

കേന്ദ്ര സർക്കാരും കർഷകരും തമ്മിലുള്ള ചർച്ച നാളെ നടക്കാനിരിക്കെ കൂടുതല്‍ കർഷകരെ ഉള്‍ക്കൊള്ളാന്‍ സിംഗുവില്‍ പുതിയ സമരപന്തലുകള്‍ ഉയർന്നു. പലർക്കും സാധിക്കാതെ പോയ നിയമമാണ് വികസനത്തിനും ജനക്ഷേമത്തിനും വേണ്ടി പ്രവർത്തിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി കൊണ്ട് വന്നതെന്ന് കൃഷിമന്ത്രി നരേന്ദ്രസിങ് തോമർ പറഞ്ഞു. ജിയോക്കെതിരായ പ്രതിഷേധത്തിന്‍റെ ഭാഗമായി പഞ്ചാബില്‍ 1500 ടവറുകള്‍ തകർത്തതില്‍ നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി അമരീന്ദർ സിങ് നിർദേശം നല്കി. കാർഷിക നിയമങ്ങള്‍ക്കെതിരായ സമരം 34ാം ദിവസത്തിലേക്ക് കടക്കുമ്പോള് ഡല്‍ഹി അതിർത്തികളിലെത്തുന്ന കർഷകരുടെ എണ്ണം വർധിക്കുകയാണ്. […]

India National

റിലയന്‍സിനെ ബഹിഷ്കരിക്കും; സമരം വ്യാപിപ്പിക്കുമെന്ന് കര്‍ഷകര്‍

സമരം വ്യാപിപ്പിക്കാൻ ഒരുങ്ങി കർഷക സംഘടനകൾ. കർഷക സമരം കോർപറേറ്റുകൾക്കെതിരെയുള്ള സമരമാക്കി മാറ്റും. ജിയോ സിം അടക്കമുള്ള റിലയൻസ്‌ കമ്പനിയുടെ സേവനങ്ങൾ ബഹിഷ്കരിക്കും. ദേശീയ പാതകളില്‍ ടോൾ പിരിക്കുന്നത് തടയാനും കര്‍ഷക സംഘടനകളുടെ യോഗത്തില്‍ തീരുമാനിച്ചു. ഡൽഹി ചലോ മാർച്ചിന് രാഷ്ട്രീയ പാർട്ടികളുടെയും സംഘടനകളുടെയും പിന്തുണയും തേടി. സംസ്ഥാന, ജില്ലാകേന്ദ്രങ്ങളില്‍ തിങ്കളാഴ്ച പ്രതിഷേധ പ്രകടനം നടത്തും. ഡല്‍ഹിയിലേക്കുള്ള പാതകള്‍ ഉപരോധിക്കും. രാജ്യത്തെ മുഴുവന്‍ കര്‍ഷകരും ഡല്‍ഹിയിലെത്താനും ആഹ്വാനമുണ്ട്. മൂന്ന് പുതിയ കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കാതെ പിന്നോട്ടില്ലെന്നാണ് കര്‍ഷകരുടെ […]

India

ഭാരത് ബന്ദ്: മാര്‍ക്കറ്റുകള്‍ തുറന്നില്ല, പ്രതിഷേധക്കാർ റോഡ് ഉപരോധിച്ചു

കാർഷിക പരിഷ്കരണ നിയമങ്ങള്‍ക്കെതിരെ കർഷകർ പ്രഖ്യാപിച്ച ഭാരത് ബന്ദ് തുടരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധക്കാർ വഴി തടഞ്ഞു. മാർക്കറ്റുകൾ ഭൂരിഭാഗവും അടഞ്ഞുകിടക്കുകയാണ്. മൂന്ന് മണി വരെയാണ് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്. പഞ്ചാബ്, ഡൽഹി, ഹരിയാന, അസം, പശ്ചിമ ബംഗാൾ, രാജസ്ഥാൻ, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിലെ നഗരങ്ങളെ ഭാരത് ബന്ദ് ബാധിച്ചു. ഡൽഹിയിലേക്ക് വിവിധ സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന ദേശീയ പാതകൾ പ്രതിഷേധക്കാർ ഉപരോധിച്ചു. പശ്ചിമ ബംഗാളിൽ ഇടത് പാർട്ടികൾ ട്രെയിൻ തടഞ്ഞു. രാജസ്ഥാനിലെ ജയ്‌പൂരിൽ കോൺഗ്രസ്‌ – […]

India National

ഭാരത് ബന്ദ് തുടങ്ങി; വോട്ടെടുപ്പ് ആയതിനാല്‍ കേരളത്തെ ഒഴിവാക്കി

കർഷക സംഘടനകൾ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് പല സംസ്ഥാനങ്ങളിലും തുടങ്ങി. പഞ്ചാബ്, ഹരിയാന ഒഴികെയുള്ള സംസ്ഥാനങ്ങളിൽ 11 മണിക്കാണ് ബന്ദ് ആരംഭിക്കുക. ജനജീവിതം തടസപ്പെടുത്തില്ലെന്നും എന്നാൽ ബന്ദിന് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ എല്ലാവരും തയ്യാറാകണമെന്നും കർഷക സംഘടനകൾ അഭ്യർത്ഥിച്ചു. 15ലധികം പ്രതിപക്ഷ പാർട്ടിയുടെയും വിവിധ സംഘടനകളുടെയും പിന്തുണയോടെയാണ് ഭാരത് ബന്ദ്. കേന്ദ്ര സർക്കാർ പാസാക്കിയ മൂന്ന് കാർഷിക പരിഷ്ക്കരണ നിയമങ്ങളും പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഭാരത് ബന്ദ്. കർഷക സമരം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായായുള്ള ഭാരത് ബന്ദിനോട് ജനങ്ങൾ എങ്ങനെ […]

India National

കര്‍ഷകര്‍ക്ക് ലണ്ടനില്‍ ഐക്യദാര്‍ഢ്യം: നിരവധി പേര്‍ അറസ്റ്റില്‍

കേന്ദ്രസര്‍ക്കാരിന്‍റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ലണ്ടനില്‍ പ്രതിഷേധം. കര്‍ഷക പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ച് ആയിരക്കണക്കിന് പേരാണ് റാലികളില്‍ പങ്കെടുത്തത്. കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി നിരവധി പേരെ പൊലീസ് അറസ്റ്റ് ചെയ്തെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ഓള്‍ഡ്വിച്ചിലെ ഇന്ത്യന്‍ എംബസിക്ക് സമീപത്ത് നിന്ന് ട്രാഫല്‍ഗര്‍ സ്ക്വയറിലേക്കായിരുന്നു പ്രകടനം. ‘ഞങ്ങള്‍ കര്‍ഷകര്‍ക്കൊപ്പം’ എന്ന പ്ലകാര്‍ഡ് ഉയര്‍ത്തിക്കാട്ടിയായിരുന്നു പ്രതിഷേധം. പ്രതിഷേധത്തില്‍ നിന്ന് പിന്മാറാന്‍ പൊലീസ് ആവശ്യപ്പെട്ടു. കര്‍ശനമായ കോവിഡ് നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ 30ല്‍ അധികം പേര്‍ കൂട്ടംകൂടിയാല്‍ […]

India National

വിവാദ കാർഷിക നിയമങ്ങൾ റദ്ദാക്കില്ലെന്ന് കേന്ദ്രം

കാർഷിക പരിഷ്‍കരണ നിയമം റദ്ദാക്കുന്നത് പ്രായോഗികമല്ലെന്ന് കേന്ദ്ര സർക്കാർ. താങ്ങുവില ഉറപ്പാക്കുന്നതിന് ഉത്തരവിറക്കാൻ തയ്യാറാണ്. കർഷകരോട് അനുഭാവപൂർവമായ നിലപാടാണെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. കര്‍ഷകരുമായുള്ള രണ്ടാം ഘട്ട ചര്‍ച്ചയിലാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്. കർഷക സംഘടനകളുമായി കേന്ദ്രം നടത്തുന്ന രണ്ടാംഘട്ട ചർച്ച തുടരുകയാണ്. എന്നാല്‍ കര്‍ഷക നിയമങ്ങള്‍ പിൻവലിക്കാതെ സമരം നിർത്തില്ലെന്ന് കർഷകർ അറിയിച്ചു. കർഷകരുമായി മധ്യസ്ഥ ചർച്ച നടത്തണമെന്ന കേന്ദ്ര നിർദേശം തള്ളി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് തള്ളി. ഡൽഹി – ഹരിയാന അതിർത്തികളിലേക്ക് […]

India National

കടുത്ത തണുപ്പ് വകവെയ്ക്കാതെ കര്‍ഷകരുടെ മാര്‍ച്ച്; ജലപീരങ്കി ചീറ്റി പൊലീസിന്‍റെ ക്രൂരത

കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെ ‘ദില്ലി ചലോ’മാര്‍ച്ച് നടത്തുകയാണ് കര്‍ഷകര്‍. ഡിസംബറിലെ കടുത്ത തണുപ്പിനെ വകവെയ്ക്കാതെ ഹരിയാനയില്‍ നിന്ന് ഡല്‍ഹിയിലേക്ക് മാര്‍ച്ച് ചെയ്ത കര്‍ഷകര്‍ക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചാണ് പൊലീസ് നേരിട്ടത്. ബാരിക്കേഡുകള്‍ മറികടന്ന് കര്‍ഷകര്‍ അംബാലയില്‍ നിന്ന് കുരുക്ഷേത്രയില്‍ എത്തിയപ്പോഴാണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്. എന്തുതന്നെയായാലും പിന്നോട്ടില്ലെന്നാണ് കര്‍ഷകരുടെ നിലപാട്. കുരുക്ഷേത്രയില്‍ നിന്ന് കര്‍ഷകരുടെ സംഘം കര്‍ണാലിലെത്തി. കര്‍ഷകരുടെ മറ്റൊരു സംഘം ഇതിനകം സോനിപതിലേക്ക് മാര്‍ച്ച് ചെയ്യുന്നുണ്ട്. ഇന്ന് രാവിലെ അവര്‍ ഡല്‍ഹിയിലേക്ക് തിരിക്കും. ഉത്തര്‍പ്രദേശ്, […]

India National

ദസറക്ക് മോദിയുടെ കോലം കത്തിച്ച് പഞ്ചാബിലെ കര്‍ഷകര്‍

ദസറക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിച്ച് പഞ്ചാബിലെ കര്‍ഷകര്‍. പുതിയ കാര്‍ഷിക നിയമത്തോടുള്ള പ്രതിഷേധമാണ് ഭാരതീയ കിസാന്‍ യൂണിയന്റെയും മറ്റ് സംഘടനകളുടെയും നേതൃത്വത്തില്‍ നടന്നത്. വ്യവസായികളായ മുകേഷ് അംബാനിയുടെയും ഗൌതം അദാനിയുടെയും കോലം കത്തിച്ചു. ദസറക്ക് രാ​വ​ണ​നെ ക​ത്തി​ക്കു​ന്ന പ​ര​മ്പ​രാ​ഗ​ത രീ​തി അ​നു​ക​രിച്ചാണ് മോദിയുടെ കോലം കര്‍ഷകര്‍ കത്തിച്ചത്. ഭ​തി​ൻ​ഡ, സംഗത്, സം​ഗ്രൂ​ർ, ബർണാ​ല, മ​ല​ർ​കോ​ട്​​ല, മന്‍സ തു​ട​ങ്ങി നി​ര​വ​ധി സ്​​ഥല​ങ്ങ​ളി​ൽ ഇത്തരത്തില്‍ കോ​ലം ക​ത്തി​ച്ചു. ഹരിയാനയിലും സമാനമായ പ്രതിഷേധം നടന്നു. ക​ർ​ഷ​ക സ​മ​രം ഒ​ത്തു​തീ​ർ​ക്കാ​ൻ […]

India National

രാഹുല്‍ ഗാന്ധിയുടെ ട്രാക്ടര്‍ റാലി ഇന്ന് ഹരിയാനയില്‍

കാർഷിക നിയമങ്ങൾക്ക് എതിരായ രാഹുൽ ഗാന്ധിയുടെ ട്രാക്ടർ റാലി ഇന്ന് ഹരിയാനയിലേക്ക്. രാവിലെ 11ന് പട്യാലയിൽ മാധ്യമങ്ങളെ കണ്ട ശേഷമാണ് റാലി ആരംഭിക്കുക. റാലി അനുവദിക്കില്ലെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ അറിയിച്ചു. അതേസമയം കിസാന് സംഘർഷ് സമിതി ഇന്ന് ഹരിയാന ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൌട്ടാലയുടെ വീട് ഖരാവോ ചെയ്യും. കാർഷിക നിയമങ്ങള്‍ക്കെതിരായ രാഹുല്‍ ഗാന്ധിയുടെ ടാക്ടർ റാലി പഞ്ചാബില് 2 ദിവസം പിന്നിട്ട ശേഷമാണ് ഹരിയാനയിലേക്ക് കടക്കുന്നത്. പഞാബിലെ മോഗയില്‍ നിന്നും ആരംഭിച്ച റാലി […]

India National

കര്‍ഷകരുടെ പ്രതിഷേധം ആളിപ്പടരുന്നു; പഞ്ചാബും സുപ്രീംകോടതിയിലേക്ക്

രാജ്യത്ത് കാര്‍ഷിക നിയമത്തിനെതിരെ പ്രക്ഷോഭം തുടരുന്നു. ഒക്ടോബർ 2 വരെ ട്രെയിന്‍ തടയല്‍ തുടരുമെന്ന് പഞ്ചാബ് കിസാന്‍ മസ്ദൂർ സംഘ് അറിയിച്ചു. നിയമത്തിനെതിരെ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് ഉടന്‍ സുപ്രീംകോടതിയെ സമീപിച്ചേക്കും. കാർഷിക ബില്ലുകള്‍ പാർലമെന്‍റില്‍ അവതരിപ്പിച്ചത് മുതല്‍ 26 വരെയാണ് കർഷകർ പ്രതിഷേധവും ട്രെയിന്‍ തടയലും പ്രഖ്യാപിച്ചിരുന്നത്. പിന്നീട് പാർലമെന്‍റിലെ സംഭവ വികാസങ്ങളെ തുടർന്ന് പ്രതിഷേധം ഇന്ന് വരെ നീട്ടി. ഇനിയുള്ള സമരം എങ്ങനെയാകണം എന്ന കൂടിയാലോചനകളിലാണ് കർഷക സംഘടനകള്‍. കൂടുതല്‍ ശക്തമായ പ്രതിഷേധങ്ങളിലേക്ക് […]