India Social Media

കര്‍ഷക സമരത്തെ അനുകൂലിച്ച് ഫുട്ബോള്‍ താരങ്ങള്‍; അഭിനന്ദനവുമായി സോഷ്യല്‍ മീഡിയ

ഇന്ത്യന്‍ ഫുട്ബോള്‍ ടീമംഗവും മലയാളി താരവുമായ സി.കെ വിനീത് ഉള്‍പ്പടെയുള്ളവരാണ് കര്‍ഷകരെ അനുകൂലിച്ച് രംഗത്തെത്തിയത് ഇന്ത്യയില്‍ നടക്കുന്ന കര്‍ഷക പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണയുമായി ഫുട്ബോള്‍ താരങ്ങള്‍. ഇന്ത്യന്‍ ഫുട്ബോള്‍ ടീമംഗവും മലയാളി താരവുമായ സി.കെ വിനീത്, ദേവിന്ദർ സിംഗ്, ജർമ്മൻപ്രീത് സിംഗ്, മൈക്കൽ സൂസൈരാജ് തുടങ്ങി ഒരുപിടി താരങ്ങളാണ് കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയത്. പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയതോടെ ഫുട്ബോള്‍ താരങ്ങള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ അഭിനന്ദന പ്രവാഹമാണ്. ക്രിക്കറ്റ് താരങ്ങളും ചലച്ചിത്ര താരങ്ങളും കേന്ദ്ര സര്‍ക്കാരിന്‍റെ സ്വരത്തിനോട് […]

India

മരിച്ച കർഷകന്റെ കുടുംബത്തെ കാണാൻ പ്രിയങ്ക; ആശങ്കയോടെ ബിജെപി

ലഖനൗ: റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടർ റാലിക്കിടെ മരിച്ച കർഷകൻ നവ്‌റീത് സിങ്ങിന്റെ കുടുംബത്തെ കാണാൻ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ബന്ധുക്കളെ കാണാൻ പ്രിയങ്ക യുപിയിലെ റാംപൂരിലേക്ക് പുറപ്പെട്ടു. യാത്രയ്ക്കിടെ കാറിൽ നിന്ന് പുറത്തിറങ്ങി ഗ്ലാസുകൾ തുടയ്ക്കുന്ന പ്രിയങ്കയുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു. നേതാവിന് ഒപ്പം പ്രദേശവാസികൾ സെൽഫിയെടുക്കാൻ തിരക്കു കൂട്ടുന്നതും വീഡിയോയിലുണ്ട്. പ്രിയങ്കയുടെ വാഹനവ്യൂഹത്തിന് ചെറിയ അപകടം സംഭവിച്ചതായും റിപ്പോർട്ടുണ്ട്. ഹാപൂർ റോഡിൽ വച്ച് കാറുകൾ കൂട്ടിയിടിക്കുകയായിരുന്നു. എന്നാൽ ആർക്കും പരിക്കില്ല. യുപി […]

India

റോഡിൽ ആണി തറച്ചു, ബാരിക്കേഡിന് മുകളിൽ മുൾവേലി കെട്ടി; ഭരണകൂടം കർഷകരെ നേരിടുന്ന വിധം

കർഷക സമരത്തിന്റെ പ്രധാന കേന്ദ്രങ്ങളായ ഗാസിപ്പൂർ, തിക്രി, സിംഗു എന്നിവിടങ്ങളിലായിരുന്നു യുദ്ധസമാനമായ സാഹചര്യങ്ങൾ. കർഷകർ ബാരിക്കേഡുകൾക്ക് മുകളിലൂടെ കടക്കുന്നത് തടയാനായി അതിനു മുകളിൽ കമ്പി വേലികൾ സ്ഥാപിച്ചിരുന്നു.ബാരിക്കേഡുകൾക്ക് ശേഷം ദേശീയ പാതയിൽ മൂന്നു നിരയായി ഇരുമ്പാണികളും തറച്ചുവച്ചു. ഡ്രോൺ ക്യാമറകളും നിരീക്ഷണത്തിനുണ്ടായിരുന്നു. അതിനിടെ, ഫെബ്രുവരി ആറിന് രാജ്യവ്യാപകമായി റോഡ് തടയൽ സമരം നടത്താൻ കർഷകർ തീരുമാനിച്ചിട്ടുണ്ട്. പകൽ പന്ത്രണ്ടു മുതൽ മൂന്നു മണിവരെ എല്ലാ ദേശീയ പാതകളും ഉപരോധിക്കാനാണ് കർഷക സംഘടനകളുടെ തീരുമാനം. മതിലുകളല്ല, പാലങ്ങൾ പണിയൂ: […]

India

ഡൽഹി അതിർത്തികളിൽ രണ്ടു ദിവസത്തേക്ക് ഇന്റർനെറ്റ് വിച്ഛേദിച്ചു

കേന്ദ്ര സർക്കാർ പാസ്സാക്കിയ കാർഷിക നിയമങ്ങൾക്കെതിരായ സമരങ്ങളുടെ ശക്തികേന്ദ്രങ്ങളാണ് ഡൽഹിയിലെ അതിർത്തി പ്രദേശങ്ങൾ ഡൽഹിയുടെ അതിർത്തി പ്രദേശങ്ങളായ സിംഗു, ഗാസിപൂർ, തിക്രി എന്നിവിടങ്ങളിൽ രണ്ടു ദിവസത്തേക്ക് ഇന്റർനെറ്റ് സേവനം വിച്ഛേദിച്ചു. കേന്ദ്ര സർക്കാർ പാസ്സാക്കിയ കാർഷിക നിയമങ്ങൾക്കെതിരായ സമരങ്ങളുടെ ശക്തികേന്ദ്രങ്ങളാണ് ഡൽഹിയിലെ അതിർത്തി പ്രദേശങ്ങൾ. ” ഡൽഹിയിലെ സിംഗു, ഗാസിപൂർ, തിക്രി തുടങ്ങിയവയും സമീപ പ്രദേശങ്ങളിലും ജനുവരി 29 നു രാത്രി പതിനൊന്ന് മുതൽ ജനുവരി 31 രാത്രി വരെ ഇന്റർനെറ്റ് സംവിധാനങ്ങൾ താത്ക്കാലികമായി വിച്ഛേദിക്കൽ ആവശ്യമായി […]

India

സമര വേദി ഒഴിയാന്‍ കർഷകർക്ക് അന്ത്യശാസനം; ​മരിക്കാനും തയ്യാറാണെന്ന് രാകേഷ് ടിക്കായത്

ഇന്ന് രാത്രി പതിനൊന്ന് മണിക്കുള്ളിൽ ​ഗാസിപുരിലെ ​സമര വേദിയിൽ നിന്ന് ഒഴിഞ്ഞ് പോകണമെന്ന് കർഷകർക്ക് നിർദ്ദേശം നൽകി പൊലീസ്. ഒഴിയണമെന്ന് ആവശ്യപ്പെട്ട് ജില്ലാ ഭരണകൂടം നോട്ടീസ് പതിച്ചു. സ്ഥലത്ത് 144 പ്രഖ്യാപിച്ചു. ​ഗാസിപുരിലടക്കം യുപിയിലെ മറ്റ് സ്ഥലങ്ങളിലുള്ള സമര കേന്ദ്രങ്ങൾ ഒഴിപ്പിക്കാനും സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഗാസിപൂരിലെ കർഷക സമരക്കാരെ ഒഴിപ്പിക്കാൻ വൈദ്യുതിയും ജലവിതരണവും വിച്ഛേദിച്ച യു.പി സര്‍ക്കാര്‍ നടപടിക്കെതിരെ രാകേഷ് ടിക്കായത് രംഗത്തെത്തിയിരുന്നു. കീഴടങ്ങാന്‍ ഒരുക്കമല്ലെന്നും, സർക്കാർ വെള്ളം തടഞ്ഞാൽ തങ്ങളുടെ ഗ്രാമങ്ങളിൽനിന്ന്​ വെള്ളമെത്തിക്കുമെന്നും അദ്ദേഹം […]

India

‘ജയ് കിസാന്‍’ കര്‍ഷകര്‍ക്ക് അഭിവാദ്യങ്ങളുമായി ബോക്സിങ് താരം വിജേന്ദര്‍ സിങ്

റിപബ്ലിക് ദിനവുമായി ബന്ധപ്പെട്ട് നടന്ന കര്‍ഷരുടെ ട്രാക്ടര്‍ റാലിക്ക് പിന്തുണ അറിയിച്ച് ബോക്സിങ് താരം വിജേന്ദര്‍ സിങ്. ഇന്ത്യയുടെ ഒളിമ്പിക് മെഡല്‍ ജേതാവ് കൂടിയായ വിജേന്ദര്‍ സിങ് ട്വിറ്ററിലൂടെയാണ് പൊരുതുന്ന കര്‍ഷകര്‍ക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചത്. ‘ജയ് കിസാന്‍’ എന്ന് ട്വീറ്റ് ചെയ്തുകൊണ്ടാണ് താരം കര്‍ഷകരുടെ പ്രതിഷേധത്തെ അഭിവാദ്യം ചെയ്തത്. ഒളിമ്പിക്സ് ബോക്സിങ്ങിൽ ഇന്ത്യയ്ക്കുവേണ്ടി മെഡൽ നേടിയ ആദ്യ കായികതാരം കൂടിയാണ് വിജേന്ദര്‍ സിങ്. ടെന്നീസ് താരം സോംദേവ് ദേവ്‍വര്‍മനും കര്‍ഷകര്‍ക്ക് പിന്തുണ അറിയിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്. റിപബ്ലിക് […]

India National

ഉത്തരവില്‍ തൃപ്തിയില്ല, സമരം ശക്തമാക്കാന്‍ കര്‍ഷകര്‍- നാളെ നിര്‍ണായക യോഗം

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ സ്‌റ്റേ ചെയ്യാനുള്ള സുപ്രിംകോടതി ഉത്തരവിന് പിന്നാലെ വിഷയത്തില്‍ നിര്‍ണായക യോഗം ചേരാന്‍ കര്‍ഷക സംഘടനകള്‍. നാളെ സിംഗുവിലാണ് യോഗം. സുപ്രിംകോടതി രൂപീകരിച്ച പ്രത്യേക സമിതിയോട് സഹകരിക്കണോ വേണ്ടയോ എന്നതില്‍ നാളെ തീരുമാനമുണ്ടാകും. നിയമങ്ങള്‍ പിന്‍വലിക്കാന്‍ പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ചുചേര്‍ക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. അല്ലെങ്കില്‍ ഈ മാസമവസാനം ആരംഭിക്കുന്ന ബജറ്റ് സമ്മേളനത്തില്‍ നിയമങ്ങള്‍ പിന്‍വലിക്കണം. റിപബ്ലിക് ദിനത്തില്‍ പ്രഖ്യാപിച്ച സമാന്തര പരേഡുമായി മുന്നോട്ടു പോകാനും കര്‍ഷകര്‍ തീരുമാനിച്ചിട്ടുണ്ട്. നിയമം നടപ്പാക്കുന്നത് സ്റ്റേ ചെയ്തുകൊണ്ടുള്ള […]

India National

ഹരിയാന മുഖ്യമന്ത്രി പങ്കെടുക്കേണ്ട പരിപാടിയിൽ അക്രമം

ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഘട്ടർ പങ്കെടുക്കേണ്ട പരിപാടിയിൽ നടന്ന അക്രമത്തിൽ ഭാരതീയ കിസാൻ യൂണിയൻ നേതാവ് ഗുരുനാം ഉൾപ്പെടെ എണ്ണൂറോളം കർഷക നേതാക്കൾക്കെതിരെ കേസ്. കലാപ ശ്രമം, പൊതു സമ്പത്തു നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയത്. കർണലിൽ മുഖ്യമന്ത്രി പങ്കെടുക്കേണ്ട പരിപാടിയിലെ അതിക്രമവുമായി ബന്ധപ്പെട്ട പേരറിയുന്ന 71 പേർക്കും പേരറിയാത്ത 800 – 900 പേർക്കെതിരെയുമാണ് കേസ് ചുമത്തിയതെന്നു പോലീസ് പറയുന്നു. വീഡിയോ ദൃശ്യങ്ങൾ ഉൾപ്പെടെ തെളിവുകൾ ശേഖരിച്ചു വരികയാണെന്നും അക്രമികൾക്കെതിരെ ഉചിതമായ നടപടിയുണ്ടാകുമെന്നും പോലീസ് […]

India National

മുന്നറിയിപ്പുമായി കര്‍ഷകര്‍; ഹരിയാനയില്‍ മാളുകളും പെട്രോള്‍ പമ്പുകളും അടച്ചിടും

ഡല്‍ഹി: കാര്‍ഷിക നിയമം പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ സമവായത്തിലെത്തിയില്ലെങ്കില്‍ പ്രതിഷേധം കടുപ്പിക്കുമെന്ന മുന്നറിയിപ്പുമായി കര്‍ഷക സംഘടനകള്‍. ജനുവരി നാലിന് നടക്കുന്ന ചര്‍ച്ചയിലും ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഹരിയാനയിലെ എല്ലാ മാളുകളും പെട്രോള്‍ പമ്പുകളും അടച്ചിടുമെന്നാണ് കര്‍ഷക സംഘടനകളുടെ മുന്നറിയിപ്പ്. തങ്ങള്‍ ഉന്നയിച്ച വിഷയങ്ങളില്‍ അഞ്ച് ശതമാനം മാത്രമാണ് സര്‍ക്കാരുമായി ചര്‍ച്ച ചെയ്തതെന്നും കര്‍ഷകര്‍ പറഞ്ഞു. ഹരിയാന രാജസ്ഥാന്‍ അതിര്‍ത്തിയിലെ ഷാജഹാന്‍പൂരില്‍ പ്രതിഷേധിക്കുന്ന കര്‍ഷകരും ഡല്‍ഹിയിലേക്ക് നീങ്ങുമെന്ന് സ്വരാജ് ഇന്ത്യ നേതാവ് യോഗേന്ദ്ര യാദവ് പറഞ്ഞു. അടുത്ത ഘട്ട ചര്‍ച്ചയില്‍ […]

India National

കര്‍ഷക സമരത്തില്‍ അടിപതറി; ഹരിയാന തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടി

ചണ്ഡിഗഡ്: കർഷക പ്രതിഷേധങ്ങൾക്കിടെ ഹരിയാനയിലെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ബിജെപിക്കും ജെജെപിക്കും തിരിച്ചടി. അംബാല, പഞ്ച്കുള, സോണിപത് മുനിസിപ്പൽ കോർപറേഷനുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഒരിടത്ത് മാത്രമാണ് ബിജെപിക്ക് ജയിക്കാനായത്. പഞ്ച്കുളയിൽ ബിജെപി ജയിച്ചപ്പോൾ സോനിപത് വന്‍ ഭൂരിപക്ഷത്തിന്‌ കോൺഗ്രസ് പിടിച്ചെടുത്തു. അംബാലയിൽ ഹരിയാന ജൻ ചേത്‌ന പാർട്ടിയാണ് മേയർ സ്ഥാനം നേടിയത്. ഇവിടെ മുൻ കേന്ദ്രമന്ത്രി വിനോദ് ശർമയുടെ ഭാര്യ ശക്തിറാണി ശർമ വിജയിച്ചത്. സോണിപതിൽ 14000 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് കോൺഗ്രസ് സ്ഥാനാർത്ഥി ജയിച്ചത്. […]