India National

‘പ്രതിപക്ഷം കർഷകരെ തെറ്റിദ്ധരിപ്പിക്കുന്നു’: കാർഷിക നിയമത്തെ വീണ്ടും ന്യായീകരിച്ച് പ്രധാനമന്ത്രി

കാർഷിക നിയമത്തെ വീണ്ടും ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാവരും ആഗ്രഹിച്ച പരിഷ്കാരങ്ങളാണ് നടപ്പിലാക്കിയതെന്നും പ്രതിപക്ഷം കർഷകരെ തെറ്റിദ്ധരിപ്പിക്കുന്നുവെന്നും പ്രധാനമന്ത്രി ഗുജറാത്തിൽ പറഞ്ഞു. നിയമങ്ങൾ പിൻവലിക്കാതെ പേരുകൾ മാറ്റി ഭേദഗതി വരുത്താനാണ് സർക്കാർ നിലവിൽ ആലോചിക്കുന്നത്. അതേസമയം പഴുതുകൾ ഉള്ള നിയമത്തിൽ ഭേദഗതിക്ക് നില്‍ക്കാതെ പൂർണമായി പിൻവലിക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടു. കർഷക സമരം ശക്തമാകവെ, കാർഷിക നിയമങ്ങളെ ന്യായീകരിക്കുകയാണ് പ്രധാനമന്ത്രി. കർഷകരും പ്രതിപക്ഷവും കാലങ്ങളായി ഉന്നയിക്കുന്ന പരിഷ്കാരമാണ് നടപ്പിലാക്കിയത് എന്നാണ് വിശദീകരണം. ചരിത്രപരമായ കാൽവെപ്പ് സർക്കാർ നടത്തിയപ്പോൾ […]

India National

മൂന്ന് കാര്‍ഷിക നിയമങ്ങളും റദ്ദാക്കാതെ പിന്മാറില്ലെന്ന് കര്‍ഷകര്‍; ഇന്ന് ചര്‍ച്ച

കാർഷിക പരിഷ്കരണ നിയമത്തിൽ പ്രതിഷേധിക്കുന്ന കർഷക സംഘടനകളുമായുള്ള കേന്ദ്ര സർക്കാരിന്‍റെ രണ്ടാം ഘട്ട ചർച്ച ഇന്ന്. മൂന്ന് നിയമങ്ങളും ഉപാധികൾ ഇല്ലാതെ തള്ളിക്കളയണമെന്ന് കഴിഞ്ഞ ദിവസം നൽകിയ കത്തിൽ കർഷകർ ആവശ്യപ്പെട്ടിരുന്നു. കർഷകരുടെ ദില്ലി ചലോ മാർച്ച് എട്ടാം ദിവസത്തിലേക്ക് കടന്നു. രാവിലെ 11 മണിക്ക് വിഗ്യാൻ ഭവനിൽ വെച്ചാണ് യോഗം നടക്കുക. കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ, റെയിൽ മന്ത്രി പിയുഷ് ഗോയൽ എന്നിവർ യോഗത്തിൽ പങ്കെടുക്കും. കഴിഞ്ഞ ദിവസത്തെ ചർച്ചയിൽ കർഷകർക്ക് എതിർപ്പുള്ള […]

India National

‘ബിജെപിക്കാര്‍ ഇങ്ങോട്ട് വരേണ്ട’- ബോര്‍ഡ് സ്ഥാപിച്ച് ഹരിയാനയിലെ കര്‍ഷകര്‍

പുതിയ കാര്‍ഷിക നിയമത്തിനെതിരെ രാജ്യമാകെ പ്രതിഷേധം തുടരുകയാണ്. ബിജെപി – ജെജെപി നേതാക്കള്‍ക്ക് പ്രവേശനമില്ല എന്ന് ബോര്‍ഡ് സ്ഥാപിച്ചാണ് ഹരിയാനയിലെ ഗ്രാമങ്ങളിലെ കര്‍ഷകര്‍ അവരുടെ രോഷം പ്രകടിപ്പിച്ചത്. ഈ രണ്ട് പാര്‍ട്ടികളും ബില്ലിനെ അനുകൂലിച്ചതിനാലാണ് പ്രതിഷേധം. ഫത്തേബാദ് ജില്ലയിലെ അഹെര്‍വാന്‍, ഭാനി ഖേര എന്നീ ഗ്രാമങ്ങളിലെ കര്‍ഷകരാണ് ബിജെപിക്കാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. ഏതെങ്കിലും ഒരു കര്‍ഷകന്‍റെ പ്രതിഷേധമല്ലിത്. കര്‍ഷകര്‍ യോഗം ചേര്‍ന്നാണ് ഇത്തരത്തില്‍ ബോര്‍ഡ് സ്ഥാപിക്കാന്‍ തീരുമാനിച്ചത്. അംബാല ജില്ലയിലെ ബറോല ഗ്രാമവാസികളും സമാന തീരുമാനമെടുത്തിട്ടുണ്ട്. സമരം […]

India National

‘5000 മണിക്കൂര്‍ കാത്തുനില്‍ക്കേണ്ടി വന്നാലും പിന്നോട്ടില്ല’; രാഹുലിന്‍റെ ട്രാക്ടര്‍ റാലി ഹരിയാന അതിര്‍ത്തിയില്‍ തടഞ്ഞു

പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നടത്തുന്ന ട്രാക്ടര്‍ റാലി ഹരിയാന അതിര്‍ത്തിയില്‍ പൊലീസ് തടഞ്ഞു. പഞ്ചാബില്‍ നിന്ന് ഹരിയാനിലേക്കുള്ള റാലിക്കിടെയാണ് രാഹുലിനെ തടഞ്ഞത്. ‘ഞങ്ങളെ ഹരിയാന അതിര്‍ത്തിയില്‍ തടഞ്ഞു. പിന്നോട്ടില്ല. സന്തോഷത്തോടെ ഇവിടെ കാത്തുനില്‍ക്കും. ഒന്നല്ല, അഞ്ചല്ല, 24 അല്ല, 100 അല്ല, 1000 അല്ല, 5000 മണിക്കൂര്‍ കാത്തുനില്‍ക്കാന്‍ തയ്യാര്‍’- രാഹുല്‍ വ്യക്തമാക്കി. നിരവധി പൊലീസുകാരെ ഹരിയാന അതിര്‍ത്തിയില്‍ വിന്യസിച്ചിരുന്നു. ബാരിക്കേഡുകളും സ്ഥാപിച്ചു. റാലി കടത്തിവിടും വരെ സമാധാനപരമായി അവിടെ തുടരുമെന്നാണ് […]

India National

കർഷകരുടെ അനിശ്ചിതകാല റോഡ് – ട്രെയിന്‍ തടയല്‍ സമരം ഇന്ന് മുതല്‍

കർഷക നിയമത്തിനെതിരെ ഇന്ന് മുതല്‍ കർഷകരുടെ അനിശ്ചിതകാല റോഡ് – ട്രെയിന്‍ തടയല്‍ സമരം. നാളെ ഗാന്ധി ജയന്തി ദിനത്തില്‍ ഒരു ലക്ഷം പ്രതിഷേധ യോഗങ്ങള്‍ ചേരുമെന്ന് ഓള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് സമിതി അറിയിച്ചു. കോണ്‍ഗ്രസ് നാളെ കർഷകദിനമായി ആചരിക്കും. കർഷക പ്രതിഷേധം ഒരാഴ്ച പിന്നിട്ടിട്ടും കാര്യമായ നടപടി സർക്കാരിന്‍റെ ഭാഗത്തു നിന്നും ഉണ്ടാകാത്ത സാഹചര്യത്തിലാണ് സമരം ശക്തമാക്കാനുള്ള ആള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോഡിനേഷന്‍ സമിതിയുടെ തീരുമാനം. അനിശ്ചിത കാല ട്രെയിന്‍ – റോഡ്‌ […]

India National

കര്‍ഷകരുടെ പ്രതിഷേധം ആളിപ്പടരുന്നു; പഞ്ചാബും സുപ്രീംകോടതിയിലേക്ക്

രാജ്യത്ത് കാര്‍ഷിക നിയമത്തിനെതിരെ പ്രക്ഷോഭം തുടരുന്നു. ഒക്ടോബർ 2 വരെ ട്രെയിന്‍ തടയല്‍ തുടരുമെന്ന് പഞ്ചാബ് കിസാന്‍ മസ്ദൂർ സംഘ് അറിയിച്ചു. നിയമത്തിനെതിരെ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് ഉടന്‍ സുപ്രീംകോടതിയെ സമീപിച്ചേക്കും. കാർഷിക ബില്ലുകള്‍ പാർലമെന്‍റില്‍ അവതരിപ്പിച്ചത് മുതല്‍ 26 വരെയാണ് കർഷകർ പ്രതിഷേധവും ട്രെയിന്‍ തടയലും പ്രഖ്യാപിച്ചിരുന്നത്. പിന്നീട് പാർലമെന്‍റിലെ സംഭവ വികാസങ്ങളെ തുടർന്ന് പ്രതിഷേധം ഇന്ന് വരെ നീട്ടി. ഇനിയുള്ള സമരം എങ്ങനെയാകണം എന്ന കൂടിയാലോചനകളിലാണ് കർഷക സംഘടനകള്‍. കൂടുതല്‍ ശക്തമായ പ്രതിഷേധങ്ങളിലേക്ക് […]

India National

ആളിപ്പടര്‍ന്ന് കര്‍ഷകരുടെ പ്രതിഷേധം: ഇന്ത്യാഗേറ്റിന് സമീപം ട്രാക്ടര്‍ കത്തിച്ചു

പുതിയ കാര്‍ഷിക നിയമത്തിനെതിരെ പ്രതിഷേധം ശക്തമാക്കി കര്‍ഷകര്‍. ഡല്‍ഹിയില്‍ ഇന്ത്യാഗേറ്റിന് സമീപമുള്ള അതീവ സുരക്ഷാ മേഖലയില്‍ കര്‍ഷകര്‍ ട്രാക്ടര്‍ കത്തിച്ച് പ്രതിഷേധിച്ചു. യൂത്ത് കോണ്‍ഗ്രസിന്‍റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ഇരുപതോളം വരുന്ന സംഘം ഇന്ന് രാവിലെ ഇന്ത്യാഗേറ്റിന് മുന്‍പിലെത്തി പ്രതിഷേധിക്കുന്നതിനിടെ ട്രാക്ടര്‍ കത്തിക്കുകയായിരുന്നു. രാവിലെ 7.30ഓടെയായിരുന്നു സംഭവം. വളരെ കുറച്ച് പൊലീസുകാര്‍ മാത്രമാണ് സ്ഥലത്തുണ്ടായിരുന്നത്. അഗ്നിശമന സേനയെത്തിയാണ് തീ അണച്ചത്. രാജ്യത്ത് പ്രതിഷേധം ശക്തമായി തുടരവെയാണ് കാർഷികോൽപ്പന്ന വ്യാപാര – വാണിജ്യ ബിൽ, കർഷക ശാക്തീകരണ സംരക്ഷണ ബിൽ, […]

India National

രാജ്യസഭയില്‍ വിവാദ കാര്‍ഷിക ബില്‍ വലിച്ചുകീറി പ്രതിഷേധം

വിവാദ കാര്‍ഷിക ബില്‍ ചര്‍ച്ചക്കിടെ രാജ്യസഭയില്‍ നാടകീയ രംഗങ്ങള്‍. ബില്ലിനെതിരെ അതിശക്തമായ പ്രതിഷേധമാണ് പ്രതിപക്ഷം ഉയര്‍ത്തിയത്. ചെയറിന് മുന്‍പില്‍ ഡെറിക് ഒബ്രിയാന്‍ ബില്ലിന്‍റെ കോപ്പി വലിച്ചുകീറി. സര്‍ക്കാരിനൊപ്പം നില്‍ക്കുന്ന ടിആര്‍എസ് ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്യുമെന്ന് വ്യക്തമാക്കി. കര്‍ഷകര്‍ക്ക് സ്വതന്ത്രമായി ഉത്പന്നങ്ങള്‍ വിറ്റഴിക്കാനുള്ള അവസരമുണ്ടാക്കുകയാണ് ചെയ്യുന്നതെന്ന് കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ അവകാശപ്പെട്ടു. ഫെഡറല്‍ സംവിധാനം പൂര്‍ണമായും തകര്‍ക്കുന്നതാണ് ബില്ലെന്ന് കെ കെ രാഗേഷ് എം പി പറഞ്ഞു. ബില്‍ കര്‍ഷകര്‍ക്ക് നല്ലതാണെങ്കില്‍ ബിജെപിയുടെ സഖ്യകക്ഷി […]

India National

വിവാദ കാര്‍ഷിക ഓര്‍ഡിനന്‍സിനെതിരെ പ്രതിഷേധം ശക്തം; ബിജെപി സഖ്യകക്ഷികള്‍ സമ്മര്‍ദത്തില്‍

ഹരിയാനയിലെ ബിജെപി സര്‍ക്കാരില്‍ സഖ്യകക്ഷിയായ ജെജെപിയും പ്രതിസന്ധിയിലായിരിക്കുകയാണ്. സമാന പ്രതിസന്ധിയാണ് ബീഹാറില്‍ നിധീഷ് കുമാറിന്‍റെ ഐക്യജനതാദളും നേരിടുന്നത് വിവാദ കാര്‍ഷിക ഓര്‍ഡിനന്‍സിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം കനക്കുന്നു. വിഷയം എന്‍ഡിഎ മുന്നണിയേയും പ്രതിസന്ധിയിലാക്കി. ഹരിയാനയിലെ ജെജെപി, ബീഹാറിലെ ജെഡിയു പാര്‍ട്ടികളും സമ്മര്‍ദ്ദത്തിലായി. പ്രതിപക്ഷം കര്‍ഷകരെ തെറ്റിധരിപ്പിക്കുകയാണെന്ന് പ്രധാനമന്ത്രി പ്രതികരിച്ചു. പഞ്ചാബ്, ഹരിയാന, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ബീഹാര്‍, ജാര്‍ഖണ്ഡ്, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ വിവാദമായ കാര്‍ഷിക ഓര്‍ഡിനന്‍സിനെതിരെ ചെറുതും വലുതുമായ സമരങ്ങളിലാണ്. ഈ മാസം 24ന് […]

India National

വിവാദ കാര്‍ഷിക ഓര്‍ഡിനന്‍സ്; ഉത്തരേന്ത്യയില്‍ പ്രതിഷേധം കനത്തു

കേന്ദ്ര മന്ത്രിസഭയില്‍ നിന്ന് ശിരോമണി അകാലിദള്‍ പിന്‍വാങ്ങിയതിന് പിന്നാലെ ജെ.ജെ. പിയും എന്‍.ഡി.എ വിടാനൊരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വിവാദ കാര്‍ഷിക ഓര്‍ഡിനന്‍സിനെതിരെ ഉത്തരേന്ത്യയില്‍ പ്രതിഷേധം കനത്തു. പഞ്ചാബ്, ഹരിയാന, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ കര്‍ഷകര്‍ സമര രംഗത്താണ്. പഞ്ചാബില്‍ 24 മുതല്‍ കര്‍ഷകര്‍ ട്രയിന്‍ തടയും. കേന്ദ്ര മന്ത്രിസഭയില്‍ നിന്ന് ശിരോമണി അകാലിദള്‍ പിന്‍വാങ്ങിയതിന് പിന്നാലെ ജെ.ജെ. പിയും എന്‍.ഡി.എ വിടാനൊരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ജൂണ്‍ അഞ്ച് മുതല്‍ കാര്‍ഷിക ഓര്‍ഡിനന്‍സിനെതിരെ ഹരിയാനയിലെയും പഞ്ചാപിലെയും കര്‍ഷകര്‍ സമരത്തിലാണ്. മൂന്ന് ഓര്‍ഡിനന്‍സുകളില്‍ […]