3 കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള ബില്ല് കേന്ദ്രസർക്കാർ ഇന്ന് പാർലമെന്റിൽ അവതരിപ്പിയ്ക്കും. ശൈത്യകാല സമ്മേളനത്തിന്റെ ആദ്യ ദിനം ലോകസഭയിൽ അവതരിപ്പിയ്ക്കുന്ന ബില്ല് ചർച്ചകൾക്ക് ശേഷം ഇന്ന് തന്നെ പാസാക്കാനാണ് സർക്കാർ ശ്രമം. അണക്കെട്ടുകളുടെ പരിശോധനാധികാരം കേന്ദ്രത്തിന് ലഭ്യമാക്കുന്ന ഡാം സേഫ്റ്റി ബിൽ ഇന്ന് രാജ്യസഭയിലും കേന്ദ്രസർക്കാർ അവതരിപ്പിയ്ക്കും. ബിജെപിയും കോൺഗ്രസ്സും അംഗങ്ങൾക്ക് ഇന്ന് സഭയിൽ ഹജരാകണമെന്ന് ഇതിനകം വിപ്പ് നൽകിയിട്ടുണ്ട്. (Farm Laws Repeal Parliament) ശൈത്യകാല സമ്മേളനത്തിനത്തിന്റെ ആദ്യ ദിനം ഇരുസഭകളും രാവിലെ പതിനൊന്ന് മണിയ്ക്കാണ് […]
Tag: Farm Laws
കാർഷിക നിയമങ്ങൾ പിൻവലിക്കില്ല; കർഷകരുമായി ചർച്ചയ്ക്ക് തയ്യാർ’: കേന്ദ്രമന്ത്രി നരേന്ദ്ര സിംഗ് തോമർ
കാർഷിക നിയമങ്ങൾ പിൻവലിക്കില്ലെന്ന നിലപാടിൽ ഉറച്ച് കേന്ദ്രമന്ത്രി നരേന്ദ്ര സിംഗ് തോമർ. കർഷകരുമായി ചർച്ചയ്ക്ക് തയ്യാറാണെന്നും മന്ത്രി പറഞ്ഞു. രണ്ടാം മോദി സർക്കാരിന്റെ പുനഃസംഘടനയ്ക്ക് ശേഷമുള്ള ആദ്യ മന്ത്രിസഭാ യോഗത്തിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. എ.പി.എം.സികൾ വഴി ഒരു ലക്ഷം കോടി രൂപ കർഷകർക്ക് നൽകുമെന്നും മന്ത്രി അറിയിച്ചു. നാളികേര ബോർഡ് പുനഃസംഘടിപ്പിക്കാൻ തീരുമാനിച്ചു. ഇതിന്റെ അധ്യക്ഷ സ്ഥാനത്ത് കർഷക സമൂഹത്തിൽ നിന്നുള്ള ആളായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കൊവിഡ് മൂന്നാം തരംഗം, സാമ്പത്തിക പ്രതിസന്ധി, കർഷക സമരത്തിലെ […]
വിവാദ കര്‍ഷക നിയമങ്ങള്‍: ബി.ജെ.പി നേതാക്കളുടെ വസതിക്ക് പുറത്ത് പ്രതിഷേധം സംഘടിപ്പിക്കാന്‍ കര്‍ഷകര്‍
കർഷക നിയമത്തിനെതിരായ സമരം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി, ബി.ജെ.പി പാർലമെന്റ് അംഗങ്ങളുടെ വീടിന് പുറത്ത് പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാൻ ഭാരതീയ കിസാൻ യൂണിയൻ. ശനിയാഴ്ച്ച രാജ്യവ്യാപകമായി ബി.ജെ.പി എം.പിമാരുടെയും, എല്ലാ സംസ്ഥാനത്തെയും എം.എൽ.എമാരുടെയും വസതിക്ക് പുറത്ത് സമരം ചെയ്യാനാണ് തീരുമാനം. വിവാദ കർഷക നിയമത്തിനെതിരായ പ്രതിഷേധം ഒരു വർഷം പിന്നിടുന്ന ഘട്ടത്തിലാണ് പുതിയ സമരമുഖം ആരംഭിക്കാൻ ബി.കെ.യു തീരുമാനിച്ചത്. കേന്ദ്ര സർക്കാരിനെതിരായ പ്രതിഷേധ സൂചകമായി എം.പിമാരുടെയും എം.എൽ.എമാരുടെയും വസതിക്ക് പുറത്ത് നിയമത്തിന്റെ കോപ്പികൾ കത്തിക്കും. ബി.ജെ.പിക്ക് എം.പിയോ എം.എൽ.എമാരോ […]
കർണാടകത്തിൽ അമിത് ഷാക്കെതിരെ കർഷകരുടെ പ്രതിഷേധം
കർണാടകത്തിൽ അമിത് ഷാക്കെതിരെ കർഷകരുടെ പ്രതിഷേധം. ബെലഗാവി ജില്ലയിലെ പര്യടനത്തിനിടയിലായിരുന്നു പ്രതിഷേധം. കർഷകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. മൂന്ന് കാര്‍ഷിക വിരുദ്ധ നിയമങ്ങളും പിന്‍വലിക്കണമെന്ന മുദ്രാവാക്യങ്ങളുമായായിരുന്നു കര്‍ഷകരുടെ പ്രതിഷേധം. മുഖ്യമന്ത്രി ബി.എസ് യെദ്യുരപ്പയടക്കമുള്ള നേതാക്കൾ അമിത് ഷായോടൊപ്പം ഉണ്ടായിരുന്നു. കാര്‍ഷിക നിയമങ്ങളെ ന്യായീകരിച്ച് അമിത് ഷാ കര്‍ണാടകത്തില്‍ പ്രസംഗിച്ചിരുന്നു. പുതിയ കാര്‍ഷിക നിയങ്ങള്‍ രാജ്യത്തെ കര്‍ഷകരുടെ വരുമാനം പലമടങ്ങ് വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്ന് അമിത് ഷാ പ്രതികരിച്ചു. കര്‍ഷകരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. […]