Entertainment

ട്വിറ്ററിൽ ട്രെൻഡായി #ShameonYouSamantha: കാരണം ഇതാണ്..

പുറത്തിറങ്ങാനിരിക്കുന്ന ആമസോൺ പ്രൈം സീരീസ് ‘ഫാമിലി മാൻ’ രണ്ടാം ഭാ​ഗത്തിനെതിരെ വിമർശനം വ്യാപകം. മനോജ് ബാജ്പായും സാമന്തയും പ്രിയാമണിയും പ്രധാനകഥാപാത്രങ്ങളായി വരുന്ന വെബ് സീരീസ്, തമിഴ് ജനതയെ ആക്ഷേപിക്കുന്നതാണെന്ന ആരോപണത്തെ തുടർന്നാണ് സോഷ്യൽ മീഡിയയിൽ വിമർശനം ഉയർന്നത്. സീരീസിൽ അഭിനയിച്ച നടി സാമന്തക്കെതിരായ #ShameonYouSamantha എന്ന ഹാഷ്ടാ​ഗ് ട്വിറ്റർ ട്രെൻഡിങ് ആയിമാറി. ‌ശ്രീലങ്കയിലെ വിമത വിഭാ​ഗമായ എൽ.ടി.ടി.ഇയെ തീവ്രവാദ സംഘടനയായി വെബ് സീരീസിൽ ചിത്രീകരിച്ചിരിക്കുന്നവെന്നാണ് ആരോപണം. തമിഴ് പുലികൾക്കെതിരെ ഏറ്റുമുട്ടാനെത്തുന്ന എൻ.ഐ.എ ഉദ്യോ​ഗസ്ഥനായ ശ്രീകാന്ത് ത്രിവേദിയെന്ന കഥാപാത്രമായി […]