Sports

എഫ്എ കപ്പ് ഫൈനലിൽ മാഞ്ചസ്റ്റർ ഡെർബി; സെമിയിൽ യുണൈറ്റഡിന്റെ വിജയം ഷൂട്ട്ഔട്ടിൽ

ബ്രൈറ്റൺ ഹോവ് ആൽബിയോണിനെ സെമിഫൈനലിൽ തകർത്ത മാഞ്ചസ്റ്റർ യുണൈറ്റഡ് എഫ്എ കപ്പ് ഫൈനലിൽ. ഇന്നലെ നടന്ന മത്സരത്തിൽ പെനാൽറ്റി ഷൂട്ട്ഔട്ടിലാണ് യുണൈറ്റഡിന്റെ വിജയം. ഇരു ടീമുകളും ഇഞ്ചോടിഞ്ച് പോരാടിയ ഇന്നലത്തെ മത്സരത്തിൽ ഗോൾ മാത്രം അകന്നു നിന്നു. തുടർന്ന്, ഷൂട്ട് ഔട്ടിൽ പെനാൽറ്റി നഷ്ടപ്പെടുത്തിയ സോളി മാർച്ചാണ് ബ്രൈറ്റണിന്റെ ഫൈനൽ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ചത്. ഈ സീസണിൽ യുണൈറ്റഡിന്റെ രണ്ടാമത്തെ ഫൈനലിലാണിത്. ഫൈനലിൽ സ്വന്തം നാട്ടുകാരും ചിരവൈരികളുമായ മാഞ്ചസ്റ്റർ സിറ്റിയാണ് എതിരാളികൾ. നേരത്തെ ഇംഗ്ലീഷ് ഫുട്ബോൾ ലീഗ് കപ്പിൽ […]