യുക്രൈനുമേലുള്ള അധിനിവേശം ഒരാഴ്ച അടുക്കുന്നതിനിടെ റഷ്യക്ക് മേല്‍ കൂടുതല്‍ ഉപരോധങ്ങള്‍ തുടരുകയാണ്. ലോകത്തെ ഏറ്റവും വലിയ ഓയില്‍-ഗ്യാസ് കമ്പനി എക്‌സോണും റഷ്യയിലെ നിക്ഷേപത്തില്‍ നിന്ന് പിന്തിരിയുന്നു. റഷ്യയിലെ അവാസാന പ്രൊജക്ടും എക്‌സോണ്‍ അവസാനിപ്പിച്ചു. രാജ്യത്ത് ഇനി പുതിയ നിക്ഷേപങ്ങളും ഉണ്ടാകില്ലെന്ന് കമ്പനി പ്രഖ്യാപിച്ചു. ഇതോടെ റഷ്യക്കെതിരായ ഉപരോധത്തില്‍ ആപ്പിള്‍, ഫോര്‍ഡ്, ജനറല്‍ മോട്ടോഴ്‌സ് ഉള്‍പ്പെടെയുള്ള പാശ്ചാത്യ കമ്പനികളുടെ പട്ടികയിലേക്ക് എക്‌സോണുമെത്തി. യുക്രൈന് മേല്‍ ആക്രമണം കടുപ്പിക്കുന്നതോടെ പ്രമുഖ ഊര്‍ജ കമ്പനികളായ ബിപിയും ഷെല്ലും റഷ്യയുമായുള്ള വ്യാപാരം അവസാനിപ്പിക്കുകയാണ്.