India

അതിശൈത്യത്തിൽ നിന്ന് മുക്തി; ഡൽഹിയിൽ താപനില ഉയരുന്നു

ഡൽഹിയിൽ താപനില വർധിച്ചു. ഇതോടെ കൊടുംതണുപ്പിന് നേരിയ കുറവുണ്ടായി. ഞായറാഴ്ച കുറഞ്ഞ താപനില 9.8 ഡിഗ്രി രേഖപ്പെടുത്തി. ഇന്ന് അന്തരീക്ഷം മേഘാവൃതമായിരിക്കുമെന്നും ചെറിയ മഴ ലഭിക്കുമെന്നുമാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിൻറെ അറിയിപ്പ്. ഞായറാഴ്ച വൈകീട്ടോടെ നഗരത്തിൻറെ വിവിധ ഇടങ്ങളിൽ മഴ ലഭിച്ചിരുന്നു. അതേസമയം ഡൽഹിയിലെ വായുനിലവാരം വീണ്ടും ഗുരുതര അവസ്ഥയിൽ എത്തി. വായു ഗുണനിലവാര സൂചിക 460 രേഖപ്പെടുത്തി.

India Weather

ഉത്തരേന്ത്യയിൽ അതി ശൈത്യം; വ്യാഴാഴ്ച വരെ ശീതതരംഗത്തിന് സാധ്യത

ഉത്തരേന്ത്യയിൽ അതി ശൈത്യം. വ്യാഴാഴ്ച വരെ ശീതതരംഗത്തിന് സാധ്യതയെന്ന് കലാവസ്ഥ മുന്നറിയിപ്പ്. അടുത്ത മൂന്നുദിവസം ഡൽഹിയടക്കമുള്ള വടക്കുപടിഞ്ഞാറൻ സംസ്ഥാനങ്ങളിൽ ശൈത്യം കൂടുതൽ ശക്തമാകും. ഡൽഹിയിൽ താപനില 4.6 ഡിഗ്രി വരെ രേഖപ്പെടുത്തി. ജമ്മുകാശ്മീരിൽ ശക്തമായ മഞ്ഞ് വീഴ്ച തുടരുകയാണ്. ഹരിയാന, പഞ്ചാബ്, രാജസ്ഥാൻ, ഹിമാചൽപ്രദേശ്, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളും അതി ശൈത്യത്തിലേക്ക് എത്തി. ഇവിടങ്ങളിൽ ശീതക്കാറ്റ് ശക്തിപ്രാപിച്ചിട്ടുണ്ട്. രാജസ്ഥാനിൽ രേഖപ്പെടുത്തിയ കുറഞ്ഞ താപ നില -2.6 ഡിഗ്രിയാണ്. പഞ്ചാബിലും ഹരിയാനയിലും താപനില ഒരു ഡിഗ്രിയിലും താഴെയായി. […]