India

പ്രതീക്ഷയോടെ പ്രവാസികൾ ഇന്ന് യു.എ.ഇ.യിലേക്ക് മടങ്ങുന്നു

ഏകദേശം മൂന്നരമാസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ന് മുതൽ പ്രവാസികൾ യു.എ.ഇ.യിലേക്ക് മടങ്ങുന്നു. യു.എ.ഇ.യിൽ നിന്ന് തന്നെ രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ച സാധുതയുള്ള താമസ വിസയുള്ളവർക്കാണ് ആദ്യ ഘട്ടത്തിൽ മടങ്ങിയെത്താൻ അനുമതി നൽകിയത്. വാക്‌സിന്റെ രണ്ടാം ഡോസ് സ്വീകരിച്ച് 14 ദിവസം പിന്നിട്ടിരിക്കണം. യു.എ.ഇ.യിൽ നിന്ന് ലഭിച്ച വൻസിസിനേഷൻ കാർഡും കൈവശം ഉണ്ടായിരിക്കണം. യു.എ.ഇ. സർക്കാർ ആരോഗ്യസംവിധാനങ്ങളുടെ സ്മാർട്ട് മൊബൈൽ ആപ്ലിക്കേഷനിൽ ലഭ്യമാവുന്ന വാക്സിനേഷൻരേഖകളും അംഗീകരിക്കുന്നതാണ്. ഇന്ത്യയിൽ നിന്ന് വാക്‌സിൻ സ്വീകരിച്ചവർക്ക് അടുത്ത ഘട്ടത്തിൽ അനുമതി ലഭിക്കുമെന്നാണ് […]