Football

ഇംഗ്ലീഷ് ലീഗിലെ കിരീട പോരാട്ടത്തിൽ ആഴ്‌സണലിന് ഇന്ന് നിർണായക മത്സരം; എതിരാളികൾ ചെൽസി

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ കിരീട പ്രതീക്ഷകൾക്ക് പുത്തനുണർവ്വേകാൻ ആഴ്‌സണൽ ഇന്ന് ഇറങ്ങുന്നു. കഴിഞ്ഞ ഒൻപത് മത്സരത്തിൽ ഒരെണ്ണത്തിൽ പോലും വിജയം കണ്ടെത്താൻ സാധിക്കാത്ത ചെൽസിയാണ് എതിരാളികൾ. അതിൽ അവസാന അഞ്ച് മത്സരങ്ങളിലും ലംബാർഡിന്റെ കീഴിലുള്ള ടീം തുടർ തോൽവികളാണ് നേരിട്ടത്. ആഴ്സണലിന്റെ ഹോം മൈതാനമായ എമിറേറ്റ്സ് സ്റ്റേഡിയത്തിൽ ഇന്ന് രാത്രി 12:30നാണ് മത്സരം. ഇന്നത്തെ മത്സരത്തിൽ വിജയിക്കാൻ സാധിച്ചാൽ ലീഗിൽ ഒരു തിരിച്ചുവരവിന് കളം ഒരുക്കാൻ ആഴ്‌സണലിന് സാധിക്കും.  ചെൽസിക്കെതിരെ അവസാനം കളിച്ച മൂന്ന് മത്സരങ്ങളിലും വിജയിക്കാൻ […]

Football

വെസ്റ്റ് ഹാമിനെതിരെ സമനില; പ്രീമിയർ ലീഗിൽ പടിക്കൽ കലമുടച്ച് ആഴ്സണൽ

പ്രീമിയർ ലീഗിൽ കിരീടപ്പോര് കടുക്കുന്നു. ഇന്നലെ വെസ്റ്റ് ഹാം യുണൈറ്റഡിനെ നേരിട്ട ആഴ്സണൽ സമനില വഴങ്ങി. ഇതോടെ 31 മത്സരങ്ങളിൽ നിന്ന് 74 പോയിൻ്റാണ് ആഴ്സണലിനുള്ളത്. പോയിൻ്റ് പട്ടികയിൽ ആഴ്സണൽ ഇപ്പോഴും ഒന്നാമതാണെങ്കിലും ഒരു മത്സരം കുറച്ചുകളിച്ച സിറ്റി 70 പോയിൻ്റുമായി രണ്ടാം സ്ഥാനത്തുണ്ട്. അടുത്ത കളി വിജയിച്ചാൽ ആഴ്സണലുമായി സിറ്റി വെറും ഒരു പോയിൻ്റ് മാത്രം പിന്നിലാവും. സിറ്റിയുടെ അടുത്ത കളി ആഴ്സണലിനെതിരെയാണ്. രണ്ട് ഗോളുകൾക്ക് മുന്നിൽ നിന്ന ശേഷമാണ് ആഴ്സണൽ സമനില പിടിച്ചത്. ഏഴാം […]

Football

ആൻഫീൽഡിൽ ലിവർപൂളിന്റെ താണ്ഡവം, നാണം കെട്ട് മാഞ്ചസ്റ്റർ യുണൈറ്റഡ്(7-0)

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ചിരവൈരികളുടെ പോരാട്ടത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ ലിവർപൂളിന് വമ്പൻ ജയം. ഹോം ഗ്രൗണ്ടായ ആൻഫീൽഡിൽ മറുപടിയില്ലാത്ത 7 ഗോളുകൾക്കാണ് ചെമ്പട വിജയിച്ചത്. കോഡി ഗാക്‌പോ, ഡാർവിൻ ന്യൂനസ്, മുഹമ്മദ് സലാ എന്നിവർ ഇരട്ട ഗോൾ നേടിയപ്പോൾ റോബർട്ടോ ഫിർമീന്യോയാണ് ശേഷിക്കുന്ന‌ ഗോൾ നേടിയത്. 1931 ൽ വോൾവർഹാംപ്ടൺ വാണ്ടറേഴ്സിനോട് 7-0ന് തോറ്റതിന് ശേഷം ക്ലബ്ബിന്റെ ഏറ്റവും ദയനീയമായ പരാജയമാണിത്. ആൻഫീൽഡിൽ ഇരുടീമുകളും ഒപ്പത്തിനൊപ്പം നിന്ന തുടക്കമാണ് കാണാൻ കഴിഞ്ഞത്. മത്സരം ആദ്യ പകുതിക്ക് പിരിയാൻ […]

Football

യുവതാരങ്ങളുടെ മികവിൽ ലീഡ് ഉയർത്തി ആഴ്‌സണൽ; ചെന്നായ്കൾക്കെതിരെ ലിവർപൂളിന് വിജയം

ഈ വർഷത്തെ പ്രീമിയർ ലീഗ് പീരങ്കിപ്പടയുടെ ഷെൽഫിലേക്ക് കൊണ്ടുപോകുമെന്ന് ഉറക്കെ പ്രഖ്യാപിച്ച് ആഴ്സണലിന്റെ യുവരക്തങ്ങൾ. ഇന്ന് എവെർട്ടനെതിരെയായ മത്സരത്തിൽ ആഴ്സണലിന്റെ വിജയം എതിരില്ലാത്ത നാല് ഗോളുകൾക്ക്. ഇരട്ട ഗോളുകളുമായി ബ്രസീലിയൻ യുവതാരം ഗബ്രിയേൽ മാർട്ടിനെല്ലി തിളങ്ങിയ മത്സരത്തിൽ ഇംഗ്ലീഷ് യുവതാരം ബുക്കയോ സാക്ക, നോർവീജിയൻ യുവതാരവും ക്യാപ്റ്റനുമായ മാർട്ടിൻ ഒഡേഗാർഡ് എന്നിവർ ഓരോ ഗോളും നേടി സ്കോർഷീറ്റിൽ തങ്ങളുടെ പേരെഴുതി ചേർത്തു. രണ്ടാമത്തെ മത്സരത്തിൽ വോൾവ്‌സിനെതിരെ ലിവർപൂളിന് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക്. ഹോളണ്ട് പ്രതിരോധ താരം വാൻ […]

Football

പ്രീമിയർ ലീഗിൽ ഗോൾഡൻ ബൂട്ട് സ്വന്തമാക്കുന്ന ആദ്യ ഏഷ്യൻ താരം; ചരിത്ര നേട്ടത്തിൽ ഹ്യുങ് മിൻ സോൺ

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ പ്രീമിയർ ലീഗിൽ ഗോൾഡൻ ബൂട്ട് സ്വന്തമാക്കുന്ന ആദ്യ ഏഷ്യൻ താരമെന്ന റെക്കോർഡുമായി ടോട്ടനം ഹോട്സ്പറിൻ്റെ ദക്ഷിണ കൊറിയൻ താരം ഹ്യുങ് മിൻ സോൺ. ആകെ 23 ഗോളുകൾ നേടിയ സോൺ ലിവർപൂളിൻ്റെ ഈജിപ്ഷ്യൻ താരം മുഹമ്മദ് സലയ്ക്കൊപ്പം റെക്കോർഡ് പങ്കിടുകയാണ്.https://a4c51cf9da88df3b62af404313f81f5b.safeframe.googlesyndication.com/safeframe/1-0-38/html/container.html ഇന്നലെ സലയ്ക്ക് 22 ഗോളുകളും സോണിന് 21 ഗോളുകളുമാണ് ഉണ്ടായിരുന്നത്. നോർവിച്ച് സിറ്റിക്കെതിരെ രണ്ട് ഗോളുകൾ നേടിയാണ് സോൺ ആകെ ഗോളുകൾ 23ലെത്തിച്ചത്. സല വോൾവ്സിനെതിരെ ഒരു ഗോൾ നേടി. മാഞ്ചസ്റ്റർ […]