ലോക സമ്പദ് വ്യവസ്ഥയുടെ കരുത്ത് വർധിപ്പിക്കാൻ സ്വയംപര്യാപ്തമായ ഇന്ത്യയ്ക്ക് കഴിയുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നാലാമത് ഇന്ത്യ എനർജി ഫോറത്തെ അഭിസംബോധന ചെയ്തു സംസാരിക്കുന്നതിനിടയിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. വരും വർഷങ്ങളിൽ ലോകത്തെ ഊർജ ആവശ്യം കുറയുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ലോകത്ത് കൊവിഡ് പടർന്നു പിടിച്ച സാഹചര്യത്തിൽ ഊർജത്തിന്റെ ആവശ്യം മൂന്നിലൊന്നായി കുറഞ്ഞു. ഇത് നിക്ഷേപ സംബന്ധമായ തീരുമാനത്തെ ബാധിച്ചു. അതേസമയം, ഊർജത്തിന്റെ ഉപയോഗത്തിൽ ഇന്ത്യയിൽ 60 ബില്യൺ (6000 കോടി) യൂണിറ്റ് ഊർജമാണ് ഇതിലൂടെ ലാഭിക്കാൻ കഴിഞ്ഞത്. […]