അസം-മേഘാലയ അതിർത്തിയിൽ അനധികൃത തടി കടത്തുമായി ബന്ധപ്പെട്ടുണ്ടായ അക്രമത്തിൽ 4 പേർ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച പുലർച്ചെയാണ് സംഭവം. തടി കടത്താനുപയോഗിച്ച വാഹനം പൊലീസ് തടഞ്ഞതിനെ തുടർന്നാണ് ആക്രമണം ഉടലെടുത്തത്. കൊല്ലപ്പെട്ടവരിൽ ഒരു ഫോറസ്റ്റ് ഗാർഡ് ഉൾപ്പെടുന്നു. പുലർച്ചെ മൂന്ന് മണിയോടെയാണ് അസം വനംവകുപ്പ് സംഘം മേഘാലയ അതിർത്തിയിൽ ട്രക്ക് തടഞ്ഞത്. വാഹനം നിർത്താതെ പോയതോടെ വനപാലകർ വെടിയുതിർക്കുകയും ടയർ പഞ്ചറാകുകയും ചെയ്തു. പിന്നാലെ പ്രതികൾ പുറത്തിറങ്ങി ആക്രമിക്കുകയായിരുന്നു. ഡ്രൈവറെയും കൈക്കാരനെയും മറ്റൊരാളെയും പിടികൂടിയതായും മറ്റുള്ളവർ രക്ഷപ്പെട്ടതായും വെസ്റ്റ് […]
Tag: encounter
ബാരാമുള്ളയിൽ ഏറ്റുമുട്ടൽ; രണ്ട് ജെയ്‌ഷെ ഭീകരർ കൊല്ലപ്പെട്ടു
ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ ഏറ്റുമുട്ടൽ. സോപോർ മേഖലയിൽ സുരക്ഷാ സേനയുമായുണ്ടായ വെടിവയ്പ്പിൽ രണ്ട് ജെയ്‌ഷെ മുഹമ്മദ് ഭീകരർ കൊല്ലപ്പെട്ടു. മേഖലയിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടർന്ന് സുരക്ഷാ സേന തെരച്ചിൽ നടത്തിയിരുന്നു. ഇതിനിടെ ഒളിച്ചിരുന്ന തീവ്രവാദികൾ വെടിയുതിർക്കുകയായിരുന്നു. സോപോർ പട്ടണത്തിലെ ബൊമൈ പ്രദേശത്താണ് ഏറ്റുമുട്ടലുണ്ടായത്. നിരോധിത ഭീകര സംഘടനയായ ജയ്‌ഷെ മുഹമ്മദുമായി ബന്ധമുള്ളവരാണ് ഭീകരരെന്നും, ഇരുവരും സാധാരണക്കാർക്ക് നേരെ ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നതായും ജമ്മു പൊലീസ് അറിയിച്ചു. വെടിവയ്പ്പിൽ ഒരു സാധാരണക്കാരന് പരുക്കേറ്റതായും പൊലീസ് കൂട്ടിച്ചേർത്തു.
ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ ഏറ്റുമുട്ടൽ; ഒരു ഭീകരൻ കൊല്ലപ്പെട്ടു, രണ്ട് സൈനികർക്ക് പരുക്ക്
ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ഒരു ഭീകരനെ സുരക്ഷാസേന വധിച്ചു. വെടിവയ്പിൽ രണ്ട് സൈനികർക്ക് പരുക്കേറ്റതായും റിപ്പോർട്ടുണ്ട്. സേന പ്രദേശം വളഞ്ഞിരിക്കുകയാണ്. ബാരാമുള്ള ജില്ലയിലെ കരേരി പ്രദേശത്തെ വാണിഗം ബാലയിൽ, ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ച് വിവരം ലഭിച്ച സുരക്ഷാസേന, സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. ഇതിനിടെ ഒളിച്ചിരുന്ന ഭീകരർ സേനയ്ക്ക് നേരെ വെടിയുതിർത്തു. പിന്നാലെ സൈന്യം തിരിച്ചടിച്ചു. ഇരുഭാഗത്തു നിന്നും വെടിവെപ്പ് നടക്കുന്നതായാണ് വിവരം.
ഹൈദർപോറ ഏറ്റുമുട്ടൽ: അമീർ മാഗ്രിയുടെ മൃതദേഹം പുറത്തെടുക്കണമെന്ന് സുപ്രീം കോടതിയിൽ ഹർജി
ഹൈദർപോറ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട അമീർ മാഗ്രിയുടെ മൃതദേഹം പുറത്തെടുക്കുന്നത് തടഞ്ഞ ജമ്മു കശ്മീർ ഹൈക്കോടതി ഉത്തരവിനെതിരെ പിതാവ് സുപ്രീം കോടതിയിൽ. മുഹമ്മദ് ലത്തീഫ് മാഗ്രി സമർപ്പിച്ച ഹർജി ജൂൺ 27ന് പരിഗണിക്കാമെന്ന് കോടതി അറിയിച്ചു. കഴിഞ്ഞ വർഷം ശ്രീനഗറിൽ നടന്ന വിവാദ ഏറ്റുമുട്ടലിൽ നാല് പേർ കൊല്ലപ്പെട്ടിരുന്നു. ജീവിതത്തിലുടനീളം സൈന്യത്തെ പിന്തുണച്ചിരുന്നവരാണ് ആമിർ മാഗ്രിയുടെ കുടുംബം. മൃതദേഹം പുറത്തെടുക്കുന്നത് അന്ത്യകർമങ്ങൾ നടത്താൻ വേണ്ടിയാണെന്നും മരണാനന്തരം അന്തസ്സോടെയുള്ള സംസ്കാരത്തിനുള്ള അവകാശം ഭരണഘടനയുടെ അനുഛേദം 21 വാഗ്ദാനം ചെയ്യുന്നുവെന്നും അവധിക്കാല […]
ഛത്തീസ്‌ഗഡിൽ ഏറ്റുമുട്ടൽ; മാവോയിസ്റ്റ് കമാന്റർ സാകേത് നുരേതിയെ പൊലീസ് വധിച്ചു
ഛത്തീസ്‌ഗഡിൽ ഉണ്ടായ ഏറ്റുമുട്ടലിൽ മാവോയിസ്റ്റ് കമാന്റർ സാകേത് നുരേതിയെ പൊലീസ് വധിച്ചു. നാരായൺപൂർ ജില്ലയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. മോവോയിസ്റ്റുകൾക്കായി അഞ്ച് സംസ്ഥാനങ്ങളിൽ സുരക്ഷാസേനയുടെ തെരച്ചിൽ തുടരുകയാണ്. മഹാരാഷ്ട്രയിലെ ഗച്ച്റോളിയിൽ ഇന്നലെ നടന്ന ഏറ്റുമുട്ടലിൽ ഉന്നത മാവോയിസ്റ്റ് നേതാവടക്കമുള്ളവർ കൊല്ലപ്പെട്ടിരുന്നു. സിപിഎം മാവോയിസ്റ്റ് കേന്ദ്ര കമ്മറ്റി അംഗം മിലിന്ദ് തെൽതുംബ്ഡെ അടക്കം 20 പുരുഷൻമാരും 6 സ്ത്രീകളുമാണ് കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലിൻറെ പശ്ചാത്തലത്തിൽ തിരിച്ചടി ഉണ്ടാകാതിരിക്കാൻ മഹാരാഷ്ട്രാ ആന്ധ്രാ ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിൽ സുരക്ഷാ സേനകൾ അതീവ ജാഗ്രതയിലാണ്.
ജമ്മുകശ്മീരില്‍ സൈന്യവും ഭീകരരും ഏറ്റുമുട്ടി; ഒരു ഭീകരനെ വധിച്ചു
ജമ്മുകശ്മീരില്‍ ഏറ്റുമുട്ടലില്‍ സൈന്യം ഒരു ഭീകരനെ വധിച്ചു. സൗത്ത് കശ്മീരിലെ ഷോപ്പിയാനിലാണ് ഇന്നലെ രാത്രിയോടെ ഏറ്റുമുട്ടലുണ്ടായത്. പ്രദേശവാസിക്കെതിരെ കഴിഞ്ഞ രാത്രി ഭീകരര്‍ വെടിവച്ചതിന് പിന്നാലെ സൈന്യം നടത്തിയ തിരച്ചിലിനിടയിലാണ് ഏറ്റുമുട്ടലുണ്ടായത്. encounter in jammu kashmir ഷോപ്പിയാനിലെ കഷ്വയിലാണ് സൈന്യവും ഭീകരരും ഏറ്റുമുട്ടിയത്. അനയത് അഷ്‌റഫ് ധാര്‍ എന്ന ഭീകരനാണ് കൊല്ലപ്പെട്ടത്. ഇയാള്‍ കഴിഞ്ഞ ദിവസം രാത്രി പ്രദേശവാസിയായ ഒരാളെ ആക്രമിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സൈന്യം തെരച്ചില്‍ ഊര്‍ജിതമാക്കിയത്. പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുകയാണ്. ജമ്മുകശ്മീരില്‍ ഭീകരരുടെ സാന്നിധ്യം […]
ജമ്മു കശ്മീരിലെ ഉധംപൂരിൽ ഏറ്റുമുട്ടൽ..
ജമ്മു കശ്മീരിലെ ഉധംപൂരിൽ ഭീകരരും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ നാല് ഭീകരർ കൊല്ലപ്പെട്ടു. സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി ജമ്മു- ശ്രീനഗർ ദേശീയ പാത അടച്ചു. ജമ്മു കശ്മീർ ഹൈവേയിൽ സുരക്ഷ ശക്തമാക്കി.
ശ്രീനഗറിൽ ഉണ്ടായ ഏറ്റുമുട്ടലിൽ 3 ഭീകരരെ സൈന്യം വധിച്ചു
പൊലീസും സിആർപിഎഫും സംയുക്ത തിരച്ചിൽ നടത്തവെ ഭീകരർ വെടിയുതിർക്കുകയായിരുന്നു ജമ്മു കശ്മീരിലെ ശ്രീനഗറിൽ ഉണ്ടായ ഏറ്റുമുട്ടലിൽ 3 ഭീകരരെ സൈന്യം വധിച്ചു. ബട്ടമാലൂ മേഖലയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. പൊലീസും സിആർപിഎഫും സംയുക്ത തിരച്ചിൽ നടത്തവെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. കഴിഞ്ഞ ദിവസം പുൽവാമയിൽ ഉണ്ടായ ഏറ്റുമുട്ടലിൽ 2 ഭീകരരെ സൈന്യം വധിച്ചിരുന്നു. പൂഞ്ചിലെ രണ്ട് ഇടങ്ങളിൽ ഇന്ന് പാകിസ്താൻ വെടിനിർത്തൽ കരാർ ലംഘിച്ചു.