മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയെ കൊലപ്പെടുത്താന്‍ ഗൂഡാലോചന നടന്നുവെന്നും തനിക്ക് അതിനെ കുറിച്ച് വിവരങ്ങളറിയാമെന്നും പറഞ്ഞ് പൊലീസിനെ ഫോണ്‍ വിളിച്ചയാളെ അറസ്റ്റ് ചെയ്തു. മദ്യലഹരിയിലാണ് ഇയാള്‍ പൊലീസിനെ വിളിച്ചത്. മുംബൈ സ്വദേശി അവിനാഷ് വാഗ്മെയര്‍ എന്നയാളാണ് പിടിയിലായത്. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ:മുംബൈയിലേക്കുള്ള യാത്രയ്ക്കിടെ ലോണാവാലയിലെ ഒരു ധാബയില്‍ ഇറങ്ങിയ പ്രതി ഒരു ഹോട്ടലില്‍ കയറുന്നു. ഈ സമയത്ത് മദ്യലഹരിയിലായിരുന്ന ഇയാള്‍ ഒരു കുപ്പി വെള്ളത്തിന് ഹോട്ടല്‍ മാനേജര്‍ അമിത വില ഈടാക്കിയെന്നാരോപിച്ച് ബഹളമുണ്ടാക്കി. ശേഷം മറ്റൊരു […]
Tag: Eknath Shinde
മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്; 14 മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്യും
അനിശ്ചിതത്വത്തിന് ഒടുവില്‍ മഹാരാഷ്ട്രയിലെ മന്ത്രിസഭാ വികസനം ഇന്ന്. ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാര്‍ അധികാരത്തിലേറി 40 ദിവസങ്ങള്‍ക്ക് ശേഷമാണ് മന്ത്രിസഭാ വിപുലീകരണം. ശിവസേനയിൽ നിന്നും ബിജെപിയിൽ നിന്നുമായി 14 മന്ത്രിമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ശിവസേന വിമത പക്ഷത്ത് നിന്നും 3 ഉം ബിജെപിയിൽ നിന്നും 11 പേർ അടക്കം 14 മന്ത്രിമാരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്നത്. മുതിർന്ന ബിജെപി നേതാക്കളായ സുധീർ മുംഗന്തിവാർ, ചന്ദ്രകാന്ത് പാട്ടീൽ, ഗിരീഷ് മഹാജൻ എന്നിവർ പുതിയ മന്ത്രിമാരാകും. രാധാകൃഷ്ണ […]
മഹാനാടകം പരിസമാപ്തിയിലേക്ക്; കരുത്ത് കാട്ടി ഏക്‌നാഥ് ഷിന്‍ഡെ; വിശ്വാസവോട്ടെടുപ്പില്‍ 164 പേരുടെ പിന്തുണ
മഹാരാഷ്ട്രയിലെ നാടകീയ രാഷ്ട്രീയ സംഭവങ്ങള്‍ പരിസമാപ്തിയിലേക്ക്. വിശ്വാസ വോട്ടെടുപ്പിലും കരുത്ത് കാട്ടി ഏക്‌നാഥ് ഷിന്‍ഡെ. ഷിന്‍ഡെ സര്‍ക്കാരിന് നിയമസഭയിലെ 164 അംഗങ്ങളുടെ പിന്തുണയാണ് ലഭിച്ചത്. 40 ശിവസേന എംഎല്‍എമാരാണ് ഏക്‌നാഥ് ഷിന്‍ഡെയെ പിന്തുണച്ചത്. 288 അംഗങ്ങളുള്ള നിയമസഭയില്‍ ബിജെപിക്ക് 106 എംഎല്‍എമാരാണ് ഉണ്ടായിരുന്നത്. തനിക്ക് 50 ശിവസേന വിമതരുടെ പിന്തുണയുണ്ടെന്ന് ഷിന്‍ഡെ പ്രഖ്യാപിച്ചിരുന്നെങ്കിലും 40 പേരാണ് വിശ്വാസ വോട്ടെടുപ്പില്‍ ഷിന്‍െയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ പിന്തുണച്ചത്. വിശ്വാസവോട്ടെടുപ്പില്‍ ജയിക്കാന്‍ 144 വോട്ടാണ് വേണ്ടിവരുന്നത്. 164 പേരുടെ പിന്തുണ ഷിന്‍ഡെ […]
ഷിന്‍ഡെയേയും കൂട്ടരേയും നിയമസഭയില്‍ പ്രവേശിപ്പിക്കരുത്; വീണ്ടും സുപ്രിംകോടതിയിലെത്തി ഉദ്ധവ് വിഭാഗം
വിമത നീക്കത്തിനൊടുവില്‍ ഭരണം നഷ്ടമായെങ്കിലും വിട്ടുകൊടുക്കാതെ ഉദ്ധവ് താക്കറെ വിഭാഗം. ഏക്‌നാഥ് ഷിന്‍ഡെ ഉള്‍പ്പെടെയുള്ള വിമത എംഎല്‍എമാരെ സസ്‌പെന്‍ഡ് ചെയ്യണമെന്ന ആവശ്യവുമായി ഉദ്ധവ് താക്കറെ വിഭാഗം വീണ്ടും സുപ്രിംകോടതിയെ സമീപിച്ചു. പാര്‍ട്ടികളുടെ വിഭജനമോ ലയനമോ ഗവര്‍ണര്‍ക്ക് തീരുമാനിക്കാന്‍ കഴിയില്ലെന്ന് കാണിച്ചാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ശിവസേന ചീഫ് വിപ്പ് സുനില്‍ പ്രഭുവാണ് സുപ്രിംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. അയോഗ്യതയില്‍ തീരുമാനമാകുന്നതുവരെ വിമത എംഎല്‍എമാരെ സസ്‌പെന്‍ഡ് ചെയ്യണമെന്ന ആവശ്യമാണ് ഹര്‍ജിയില്‍ ആവര്‍ത്തിക്കുന്നത്. ഷിന്‍ഡെയും ഒപ്പമുള്ള മറ്റ് എംഎല്‍എമാരും മാഹാരാഷ്ട്ര നിയമസഭയില്‍ പ്രവേശിക്കുന്നത് […]
മഹാനാടകത്തില്‍ വീണ്ടും ട്വിസ്റ്റ്; ഫഡ്‌നാവിസല്ല, ഏക്‌നാഥ് ഷിന്‍ഡെ മുഖ്യമന്ത്രിയാകും
മഹാരാഷ്ട്രയില്‍ വീണ്ടും അപ്രതീക്ഷ നീക്കവുമായി ബിജെപി. താനല്ല പകരം ഏക്‌നാഥ് ഷിന്‍ഡെ മഹാരാഷ്ട്ര മുഖ്യമന്ത്രിയാകുമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ് പ്രഖ്യാപിച്ചു. താന്‍ പുതിയ മന്ത്രിസഭയുടെ ഭാഗമാകില്ലെന്ന് കൂടി ഫഡ്‌നാവിസ് അല്‍പ സമയം മുന്‍പ് അറിയിച്ചു. മുഖ്യമന്ത്രിയായി ഏക്‌നാഥ് ഷിന്‍ഡെ വൈകിട്ട് 7.30 ന് സത്യപ്രതിജ്ഞ ചെയ്യും. ശിവസേനയുടെ പൈതൃകത്തോട് കടപ്പെട്ടിരിക്കുന്നു എന്ന് വിശദീകരിച്ചുകൊണ്ടാണ് ശിവസേന വിമത നേതാവ് ഏക്‌നാഥ് ഷിന്‍ഡെയെ ബിജെപി മുഖ്യമന്ത്രിയായി അംഗീകരിച്ചത്. ഉദ്ധവ് താക്കറെ പക്ഷത്തെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടായിരുന്നു ഫഡ്‌നാവിസ് ഏക്‌നാഥ് ഷിന്‍ഡെയെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്. […]
മഹാരാഷ്ട്രയില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലേക്ക്; ദേവേന്ദ്ര ഫഡ്‌നാവിസിന്റെ സത്യപ്രതിജ്ഞ ഉടന്‍
നാടകീയ സംഭവങ്ങള്‍ക്കൊടുവില്‍ മഹാരാഷ്ട്രയില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലേക്ക്. മുഖ്യമന്ത്രിയായി ഉടന്‍ ദേവേന്ദ്ര ഫഡ്‌നാവിസ് ഉടന്‍ സത്യപ്രതിജ്ഞ ചെയ്യും. വൈകിട്ട് 7.30നാണ് സത്യപ്രതിജ്ഞ നടക്കുന്നത്. അല്‍പ സമയം മുന്‍പാണ് ദേവേന്ദ്ര ഫഡ്‌നാവിസും ഉദ്ധവ് താക്കറെയുമായി ഇടഞ്ഞുനിന്ന വിമത നേതാവ് ഏക്‌നാഥ് ഷിന്‍ഡെയും ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയത്. ഷിന്‍ഡെ വിഭാഗത്തിന് പതിമൂന്നും ബിജെപിക്ക് ഇരുപത്തിയൊന്നും മന്ത്രിസ്ഥാനങ്ങള്‍ ലഭിച്ചേക്കുമെന്നാണ് സൂചന. ദര്‍ബാര്‍ ഹാളില്‍ വച്ചാണ് സത്യപ്രതിജ്ഞ നടക്കുന്നത്. ഷിന്‍ഡെ ഉപമുഖ്യമന്ത്രിയാകുമെന്നാണ് സൂചന.
അയോഗ്യതാ നോട്ടീസ്, ശിവസേന വിമതരുടെ ഹർജി ഇന്ന് സുപ്രീം കോടതിയിൽ
അയോഗ്യതാ നോട്ടീസിനെതിരെ വിമത ശിവസേന എംഎൽഎമാർ സമർപ്പിച്ച ഹർജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. അജയ് ചൗധരിയെ ശിവസേന ലെജിസ്ലേച്ചർ പാർട്ടി നേതാവായി നിയമിച്ചതിനെ വിമത നേതാക്കൾ ചോദ്യം ചെയ്യുന്നുണ്ട്. ഡെപ്യൂട്ടി സ്പീക്കർ നരഹരി സിർവാളിനെതിരായ അവിശ്വാസ പ്രമേയം തള്ളിയതിനെയും ഹർജിൽ ഉന്നയിക്കുന്നു. സുപ്രീംകോടതിയുടെ അവധിക്കാല ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്. പാർട്ടിക്കെതിരെ കലാപമുണ്ടാക്കുകയും, സർക്കാരിനെ തകർച്ചയുടെ വക്കിലെത്തിക്കുകയും ചെയ്ത 16 വിമത എംഎൽഎമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് ശിവസേന ഡെപ്യൂട്ടി സ്പീക്കർക്ക് മുമ്പാകെ ഹർജി നൽകിയിരുന്നു. ഇന്ന് വൈകുന്നേരത്തിനകം […]