നിത്യജീവിതത്തില്‍ പലപ്പോഴും ആവശ്യമായി വരുന്ന പ്രധാനപ്പെട്ട രേഖയാണ് മുദ്രപത്രം. എത്ര വിലയുള്ള വസ്തു ആണെങ്കിലും അതിന്റെ മൂല്യം മുദ്ര പത്രത്തില്‍ രേഖപ്പെടുത്തിയാല്‍ മാത്രമേ അതിന് മൂല്യമുണ്ടാകൂ. എന്നാല്‍ മുദ്രപത്രങ്ങള്‍ക്കിടയിലും വ്യാജന്‍ കറങ്ങി നടക്കുന്നുണ്ട്. വ്യാജമുദ്രപത്രങ്ങളെ തടയാനും, സര്‍ക്കാരിന്റെ പണം കൃത്യമായി ട്രഷറിയില്‍ എത്താനും വേണ്ടി ഏര്‍പ്പെടുത്തിയിട്ടുള്ള പുതിയ സംവിധാനമാണ് ഇ സ്റ്റാമ്പിങ്. ഇനി മുതല്‍ ഒരു ലക്ഷം രൂപയില്‍ താഴെയുള്ള എല്ലാ മുദ്രപത്ര ഇടപാടുകള്‍ക്കും ഇ സ്റ്റാമ്പിങ് സംവിധാനം നിര്‍ബന്ധമാക്കി ഉത്തരവിറക്കിയിരിക്കുകയാണ് സര്‍ക്കാര്‍. എന്താണ് ഇ സ്റ്റാമ്പിങ്? […]