India

ഡിജിറ്റൽ പണമിടപാടുകൾക്കായി ഇനി ‘ഇ-റുപ്പി’; പണരഹിതമായി ഇടപാട് നടത്താം; സേവനം ഇന്ന് മുതൽ ലഭ്യമാകും

രാജ്യത്തെ ഡിജിറ്റൽ പേയ്മെന്റ് സംവിധാനത്തിന് കൂടുതൽ ഊർജ്ജം പകരാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്ത് ഇ-റുപ്പി സേവനത്തിന് തുടക്കം കുറിക്കും. നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയാണ് (എൻപിസിഐ) ഇ-റുപ്പി വികസിപ്പിച്ചത്. ധനകാര്യ സേവന വകുപ്പ്, ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം, ദേശീയ ആരോഗ്യ അതോറിറ്റി എന്നിവയുമായി സഹകരിച്ചാണ് ഇലക്ട്രോണിക് വൗച്ചർ അധിഷ്ഠിത ഡിജിറ്റൽ പേയ്‍മെന്റ് സംവിധാനം നാഷണൽ പേയ്‍മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) യു.പി.ഐ. പ്ലാറ്റ്ഫോമിൽ വികസിപ്പിച്ചെടുത്തിട്ടുള്ളത്. എന്താണ് ഇ-റുപ്പി? ഡിജിറ്റൽ പേയ്‍മെന്റിന്റെ കറൻസി രഹിതവും […]