ദില്ലി: ഉത്തേജകമരുന്ന് പരിശോധനയില്‍ പരാജയപ്പെട്ട ഇന്ത്യന്‍ സ്പ്രിന്‍റര്‍ ദ്യുതി ചന്ദിന് നാലു വര്‍ഷ വിലക്ക്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ നടത്തിയ രണ്ട് ഉത്തേജക മരുന്ന് പരിശോധനകളിലും പരാജയപ്പെട്ടതോടെയാണ് 100 മീറ്റര്‍ ഓട്ടത്തില്‍ ഇന്ത്യയിലെ വേഗമേറിയ താരമായ ദ്യുതിക്ക് ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി നാലു വര്‍ഷ വിലക്കേര്‍പ്പെടുത്തിയത്. പാട്യാലയില്‍ നടന്ന ഇന്ത്യന്‍ ഗ്രാന്‍പ്രിക്സില്‍ 100 മീറ്റര്‍ ദൂരം 11.17 സെക്കന്‍ഡില്‍ ഓടിയെത്തിയാണ് ദ്യുതി രാജ്യത്തേ വേഗമേറിയ വനിതാ അത്‌ലറ്റായത്. ജനുവരി മൂന്ന് മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് ദ്യുതിക്ക് […]