India

നോട്ടുനിരോധനം തൊഴിലില്ലായ്മ വർധിപ്പിച്ചു; സർക്കാറിനെതിരെ വീണ്ടും മൻമോഹൻ സിങ്

ന്യൂഡൽഹി: രാജ്യത്ത് തൊഴിലില്ലായ്മ കുത്തനെ വർധിപ്പിച്ചത് കേന്ദ്രസർക്കാർ നടപ്പാക്കിയ നോട്ടുനിരോധനമാണെന്ന് പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനും മുൻ പ്രധാനമന്ത്രിയുമായ ഡോ. മൻമോഹൻസിങ്. നോട്ടുനിരോധനം മൂലം രാജ്യത്തെ അസംഘടിത മേഖല തകർന്നെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡവലപ്‌മെന്റ് സ്റ്റഡീസ് സംഘടിപ്പിച്ച ‘പ്രതീക്ഷ 2030’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള സംസ്ഥാന തെരഞ്ഞെടുപ്പിന് മുമ്പോടിയായാണ് ഡോ സിങ്ങുമായുള്ള ആശയവിനിമയം സംഘടിപ്പിച്ചത്. സംസ്ഥാനങ്ങളുമായുള്ള പതിവു കൂടിയാലോചനകളും ഫെഡറലിസവുമാണ് ഇന്ത്യയുടെ സാമ്പത്തിക-രാഷ്ട്രീയ തത്വശാസ്ത്രത്തിന്റെ മൂലക്കല്ല്. അത് ഭരണഘടന ഉറപ്പു നൽകുന്നതാണ്. […]