Health India

കൊവിഡ് മാർഗ നിർദേശം കർശനമായി പാലിച്ചാൽ മൂന്നാം തരംഗം ഉണ്ടാകില്ലെന്ന് എയിംസ് ഡയറക്ടർ

കൊവിഡ് മാർഗ നിർദേശം കർശനമായി പാലിക്കുകയും വാക്‌സിനേഷൻ വേഗത്തിൽ നടപ്പാക്കാനും സാധിച്ചാൽ മൂന്നാം തരംഗം ഉണ്ടാകണമെന്നില്ലെന്ന് എയിംസ് ഡയറക്ടർ രൺദീപ് ഗുലേറിയ. ജനങ്ങൾ എങ്ങനെ പെരുമാറുന്നു എന്നതിനനുസരിച്ചാണ് ഇത് നിശ്ചയിക്കുക. കൂടുതൽ ജാഗ്രത പാലിക്കുകയും മികച്ച രീതിയിൽ വാക്‌സിനേഷൻ നടത്തുകയും ചെയ്താൽ കൊവിഡ് മൂന്നാം തരംഗം ഉണ്ടാകില്ലെന്നും രൺദീപ് ഗുലേറിയ പറഞ്ഞു. രാജ്യത്ത് ചിലയിടങ്ങളിൽ ടിപിആർ വളരെ കൂടുതലാണ്. കൊവിഡ് കൂടുതൽ വ്യാപിക്കാതിരിക്കാൻ ശ്രദ്ധ ചെലുത്തണം. കൊവിഡ് കേസുകൾ കുറഞ്ഞുവരുന്നുണ്ട്. ടിപിആർ കൂടുതലുള്ള പ്രദേശങ്ങളിൽ എത്രയും വേഗം […]