കോവിഡ് പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര വിമാനങ്ങളുടെ യാത്രാവിലക്ക് ജൂണ്‍ 30 വരെ നീട്ടി. ഇന്ത്യന്‍ ഏവിയേഷന്‍ റെഗുലേറ്റര്‍ ഡയരക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ) ആണ് ഇക്കാര്യം അറിയിച്ചത്. വാണിജ്യ വിമാനങ്ങള്‍ക്ക് 2020 ജൂണ്‍ 26ന് ഏര്‍പ്പെടുത്തിയ ഭാഗിക യാത്രവിലക്ക് പരിഷ്‌കരിക്കുകയാണ് ഡി.ജി.സി.എ ചെയ്തത്. അതേസമയം തെരഞ്ഞെടുത്ത റൂട്ടുകളില്‍ സാഹചര്യം പരിഗണിച്ച് ഷെഡ്യൂള്‍ഡ് ഫ്‌ളൈറ്റുകള്‍ അനുവദിക്കുമെന്നും ഡി.ജി.സി.എ കൂട്ടിച്ചേര്‍ത്തു. കോവിഡ് സാഹചര്യത്തില്‍ 2020 മാര്‍ച്ച് 23 മുതലാണ് രാജ്യത്ത് ഇന്റര്‍ നാഷണല്‍ ഷെഡ്യൂള്‍ഡ് യാത്രാ വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. […]
Tag: Domestic flight
അന്താരാഷ്ട്ര വിമാനസര്‍വീസ് പുനരാരംഭിക്കുന്ന കാര്യത്തില്‍ തീരുമാനമായില്ലെന്ന് വ്യോമയാന മന്ത്രി
എപ്പോഴാണ് വിമാനസര്‍വീസ് പുനരാരംഭിക്കാനാവുക എന്നത് മറ്റു രാജ്യങ്ങളുടെ അനുമതിയടക്കമുള്ള കാര്യങ്ങള്‍ തീരുമാനമായതിന് ശേഷമാകുമെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നതിനെപ്പറ്റി ഇപ്പോള്‍ തീരുമാനമൊന്നും എടുത്തിട്ടില്ലെന്ന് കേന്ദ്രവ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി. എപ്പോഴാണ് വിമാനസര്‍വീസ് പുനരാരംഭിക്കാനാവുക എന്നത് മറ്റു രാജ്യങ്ങളുടെ അനുമതിയടക്കമുള്ള കാര്യങ്ങള്‍ തീരുമാനമായതിന് ശേഷമാകുമെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് ഭീതിയുടെ പശ്ചാതലത്തിലാണ് ഇന്ത്യ അന്താരാഷ്ട്ര-ആഭ്യന്തര വിമാനസര്‍വീസുകള്‍ നിര്‍ത്തിവെച്ചത്. എന്നാല്‍ മെയ് 25 മുതല്‍ നിയന്ത്രണങ്ങളോടെ ആഭ്യന്തര വിമാനസര്‍വീസിന് അനുമതി നല്‍കിയിരുന്നു. അന്താരാഷ്ട്ര വിമാന സര്‍വീസിന് […]
ആഭ്യന്തര വിമാന യാത്രക്കുള്ള നിരക്ക് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി
ബാഗ്ലൂർ -കൊച്ചി, കോഴിക്കോട്-തിരുവനന്തപുരം, കോഴിക്കോട്- ബാംഗ്ലൂര്‍ യാത്രക്ക് രണ്ടായിരം മുതല്‍ ആറായിരം രൂപ വരെ ഈടാക്കും. ലോക്ഡൗണിന് ശേഷമുള്ള രാജ്യത്തെ ആഭ്യന്തര വിമാന യാത്രക്കുള്ള നിരക്ക് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി. ബാഗ്ലൂർ -കൊച്ചി, കോഴിക്കോട്-തിരുവനന്തപുരം, കോഴിക്കോട്- ബാംഗ്ലൂര്‍ യാത്രക്ക് രണ്ടായിരം മുതല്‍ ആറായിരം രൂപ വരെ ഈടാക്കും. കോഴിക്കോട് -ചെന്നൈ, തിരുവനന്തപുരം -ചെന്നൈ, ഹൈദരാബാദ് – കൊച്ചി, ഉള്‍പ്പടെയുള്ള യാത്രക്ക് 2500 മുതല്‍ 7500 രൂപ വരെയാണ് നിരക്ക്. കൊച്ചി -ഡൽഹി, കോഴിക്കോട് – ഡൽഹി യാത്രക്ക് 5500 […]