India National

കർഷകരുമായുള്ള കേന്ദ്രത്തിന്റെ ഏഴാംവട്ട ചർച്ചയും പരാജയം

കർഷക സംഘടനകളുമായി കേന്ദ്ര സർക്കാർ നടത്തിയ ഏഴാംവട്ട ചർച്ചയും പരാജയം. കാർഷിക നിയമങ്ങൾ പിൻവലിക്കില്ലെന്ന് കേന്ദ്ര സർക്കാർ നിലപാടെടുത്തതോടെയാണ് ചർച്ച പരാജയപ്പെട്ടത്.നാൽപത്തിയൊന്ന് കർഷക സംഘടന നേതാക്കളുമായി നടന്ന ചർച്ചക്ക് കേന്ദ്ര കാർഷിക മന്ത്രി നരേന്ദ്ര തോമർ, വാണിജ്യ മന്ത്രി പിയുഷ് ഗോയാൽ തുടങ്ങിയവരാണ് നേതൃത്വം നൽകിയത്. സമരത്തിനിടയിൽ മരണപ്പെട്ട കർഷകർക്ക്‌ വേണ്ടി രണ്ട് നിമിഷം മൗനം പാലിച്ച ശേഷമായിരുന്നു ഡൽഹിയിലെ വിഗ്യാൻ ഭവനിൽ ചർച്ച തുടങ്ങിയത്. കർഷക പരിഷ്കരണ നിയമങ്ങൾ പിൻവലിക്കുക എന്നതിൽ കുറഞ്ഞ മറ്റൊന്നും അംഗീകരിക്കാനാവില്ല […]

India National

കർഷകരുമായുള്ള കേന്ദ്ര സർക്കാരിന്‍റെ ആറാം വട്ട ചർച്ച ഇന്ന്

സമരം തുടരുന്ന കർഷകരുമായുള്ള കേന്ദ്ര സർക്കാരിന്‍റെ ആറാം വട്ട ചർച്ച ഇന്ന്. വിജ്ഞാൻ ഭവനിൽ 2 മണിക്കാണ് ചർച്ച.നിയമങ്ങൾ റദ്ദാക്കുന്നതിനുള്ള നടപടികളിലൂന്നിയാകണം ചർച്ച എന്നാണ് കർഷകരുടെ ആവശ്യം. കർഷകർക്ക് പിന്തുണയുമായി സി.ഐ.ടി.യു ഇന്ന് രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കും. കാർഷിക നിയമങ്ങള്‍ക്കെതിരായ കർഷകരുടെ സമരം 35ആം ദിവസത്തിലേക്ക് കടക്കവെയാണ് കേന്ദ്രസർക്കാർ 6ആം വട്ട ചർച്ച നടത്തുന്നത്. നിയമങ്ങള്‍ റദ്ദാക്കുന്നതിനുള്ള നടപടികളിലാകണം പ്രധാന ചർച്ചയെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് കർഷകർ. ദേശീയ കർഷക കമ്മീഷൻ നിർദ്ദേശിച്ച താങ്ങ് വില ഉറപ്പാക്കല്‍, […]