India National

2024 മെയ് വരെ സമരം തുടരാന്‍ തയ്യാറെന്ന് കര്‍ഷകര്‍

പത്താം വട്ട ചര്‍ച്ച നടക്കാനിരിക്കെ വിട്ടുവീഴ്ചക്ക് തയ്യാറല്ലെന്ന് വ്യക്തമാക്കി കര്‍ഷകരും കേന്ദ്ര സര്‍ക്കാരും. പുതിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് കര്‍ഷകര്‍. അതിനായി മോദി സര്‍ക്കാരിന്‍റെ കാലാവധി അവസാനിക്കുന്ന 2024 മെയ് വരെ സമരം തുടരാനും തയ്യാറാണെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ വ്യക്തമാക്കി. കാര്‍ക്കശ്യം അവസാനിപ്പിക്കണമെന്ന് കൃഷി മന്ത്രി നരേന്ദ്ര സിങ് തോമര്‍ കര്‍ഷകരോട് ആവശ്യപ്പെട്ടു. സുപ്രീംകോടതി നിയമം നടപ്പിലാക്കുന്നത് താത്കാലികമായി തടഞ്ഞിട്ടും എന്തിനീ പിടിവാശി എന്നാണ് മന്ത്രിയുടെ ചോദ്യം. എന്നാല്‍ നിയമം റദ്ദാക്കിയില്ലെങ്കില്‍ അടുത്ത […]

India National

കര്‍ഷക സമരം 40ാം ദിവസത്തില്‍; നിര്‍ണായക ചര്‍ച്ച ഇന്ന്

പുതിയ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സമരം തുടരുന്ന കർഷക സംഘടനകളുമായുള്ള സർക്കാരിന്റെ ഏഴാം വട്ട ചർച്ച ഇന്ന്. വിജ്ഞാൻ ഭവനിൽ ഉച്ചക്ക് രണ്ട് മണിക്ക് നടക്കുന്ന ചർച്ചയിൽ 40 കർഷക സംഘടന പ്രതിനിധികള്‍ പങ്കെടുക്കും. നിയമങ്ങൾ പിൻവലിക്കുന്നത് സംബന്ധിച്ചാകണം ചർച്ചയെന്നും പരാജയപ്പെട്ടാൽ സമരം ശക്തമാക്കുമെന്നും കർഷകർ വ്യക്തമാക്കി. അതിശൈത്യത്തിനും മഴക്കുമിടെയാണ് കർഷക സമരം 40ആം ദിവസത്തിലെത്തിയത്. ഡിസംബർ 31ന് നടത്തിയ ചർച്ചയിൽ വൈദ്യുതി ഭേദഗതി ബിൽ 2020ന്‍റെ കരട് പിൻവലിക്കാനും വൈക്കോല്‍ കത്തിക്കുന്നത് നിയന്ത്രിക്കുന്ന വായു […]