ചന്ദ്രന്റെ പ്രേതഭൂമി എന്നറിയപ്പെടുന്ന ദക്ഷിണധ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡ് ചെയ്യുന്ന ആദ്യ ദൗത്യമെന്ന ഖ്യാതി നേടാന്‍ ഐഎസ്ആര്‍ഒയുടെ ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍ മൂന്നിന് സാധിക്കുമെന്ന ആത്മവിശ്വാസമുണ്ടെന്ന് ശാസ്ത്രഗവേഷകന്‍ ദിലീപ് മലയാലപ്പുഴ. ലോക ബഹിരാകാശ ഏജന്‍സികള്‍ ഇന്ത്യയുടെ ഈ ദൗത്യത്തെ വളരെ ആകാംഷയോടെയാണ് കാണുന്നതെന്ന് അദ്ദേഹം പറയുന്നു. ചന്ദ്രന്‍ ഭാവിയില്‍ മനുഷ്യന്‍ മറ്റ് ഗ്രഹങ്ങളിലേക്ക് യാത്ര ചെയ്യാനുള്ള ഇടത്താവളമാകുമെന്നും അതിലേക്കുള്ള സുപ്രധാന ചുവടുവയ്പ്പായി ചാന്ദ്രയാന്‍-3 മാറുമെന്നും അദ്ദേഹം പറഞ്ഞു. ഭൂമി, ചന്ദ്രന്‍, ചൊവ്വ എന്നിവയെ ബന്ധിപ്പിച്ച് ഗവേഷണത്തിന്റെ ഒരു സൂപ്പര്‍ ഹൈവേ […]