ന്യൂഡൽഹി: ആഗോള ജനാധിപത്യ സൂചികയിൽ ഇന്ത്യയുടെ സ്ഥാനത്തെ കുറിച്ചുള്ള ചോദ്യത്തിന് പാർലമെന്റിൽ ഉത്തരം നൽകേണ്ടെന്ന് കേന്ദ്രസർക്കാർ. തൃണമൂൽ കോൺഗ്രസ് എംപി ശാന്ത ഛേത്രിയാണ് ഇതേക്കുറിച്ചുള്ള ചോദ്യം ഉന്നയിച്ചത്. ഇതിന് മറുപടി നൽകരുതെന്ന് സർക്കാർ രാജ്യസഭാ സെക്രട്ടറിയേറ്റിനെ അറിയിക്കുകയായിരുന്നുവെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ടു ചെയ്യുന്നു. എകണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റിന്റെ ജനാധിപത്യ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം 53 ലേക്ക് വീണതെങ്ങനെ എന്നാണ് ഛേത്രി ചോദിച്ചിരുന്നത്. ഫെബ്രുവരി പത്തിനാണ് ചോദ്യത്തിന് മറുപടി നൽകേണ്ടിയിരുന്നത്. കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറിൽനിന്നാണ് തൃണമൂൽ അംഗം […]