National

ഡൽഹിയിൽ പ്ലസ്ടു വിദ്യാർത്ഥിനിക്ക് നേരെ സ്കൂട്ടറിലെത്തിയവരുടെ ആസിഡ് ആക്രമണം

ഡൽഹിയിലെ ദ്വാരകയിൽ 17 വയസ്സുകാരിക്ക് നേരെ ആസിഡ് ആക്രമണം. രാവിലെ ഒമ്പതിന് സ്കൂട്ടറിലെത്തിയ രണ്ടംഗസംഘമാണ് പെൺകുട്ടിക്ക് നേരെ ആസിഡ് ആക്രമണം നടത്തിയത്. നമ്പർ ബോർഡ് ഇല്ലാത്ത സ്കൂട്ടറിലാണ് അക്രമി എത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പിടികൂടി. ആക്രമണത്തിന് ഇരയായ പ്ലസ്ടു വിദ്യാർത്ഥിനി സഫ്ദർജംഗ് ആശുപത്രിയിൽ ചികിത്സയിലാണ്. പൊലീസും വനിതാ കമ്മിഷൻ പ്രതിനിധികളും ആശു​പത്രിയിലെത്തിയിട്ടുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം. സംഘത്തിലെ രണ്ടാമനായി അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. രണ്ട് പ്രതികളെയും പിടികൂടിയ ശേഷമേ ആക്രമണത്തിന് പിന്നിലെ കാരണം കണ്ടത്താനാകൂവെന്നും പൊലീസ് […]

National

ഡൽഹിയിൽ ഒരു കുടുംബത്തിലെ നാലുപേർ കൊല്ലപ്പെട്ടു

ഡൽഹിയിൽ ഒരു കുടുംബത്തിലെ നാലുപേർ കൊല്ലപ്പെട്ടു. സഹോദരിമാരും അച്ഛനും ഉൾപ്പെടെ നാല് പേരാണ് കൊല്ലപ്പെട്ടത്. അക്രമിയുടെ കുത്തേറ്റാണ് മരണം. ഡൽഹിയിലെ പാലം മേഖലയിലാണ് സംഭവമുണ്ടായത്. പ്രതി പൊലീസ് പിടിയിലായി.

India

വനിതാ ഓട്ടോ ഡ്രൈവറെ ശല്യപ്പെടുത്തി, ചോദ്യം ചെയ്യാൻ എത്തിച്ചപ്പോൾ ഇറങ്ങിയോടി; യുവാവ് വാഹനമിടിച്ച് മരിച്ചു

പൊലീസ് സ്റ്റേഷനിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ യുവാവ് വാഹനമിടിച്ച് മരിച്ചു. വടക്കൻ ഡൽഹിയിലെ സിവിൽ ലൈൻസ് പൊലീസ് സ്റ്റേഷനിലാണ് സംഭവം. രാഹുൽ എന്നയാളാണ് മരിച്ചത്. ഓട്ടോറിക്ഷാ ഡ്രൈവറായ യുവതിയെ ശല്യപ്പെടുത്തിയെന്ന പരാതിയിൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതായിരുന്നു ഇയാളെ. കൊല്ലപ്പെട്ട രാഹുലും ഓട്ടോ ഡ്രൈവറാണ്. ഉപജീവനത്തിനായി യുവതി ഇ-റിക്ഷ ഓടിച്ചുവരികയാണ്. സിവിൽ ലൈൻസ് മെട്രോ സ്‌റ്റേഷനു പുറത്ത് യാത്രക്കാർക്കായി കാത്തുനിൽക്കുമ്പോൾ രാഹുൽ മോശമായി പെരുമാറുകയും പീഡിപ്പിക്കുകയും ചെയ്‌തതായി യുവതി ആരോപിച്ചു. കോൺസ്റ്റബിൾമാരായ രാകേഷ്, പ്രേം, നരേഷ് എന്നിവർ പരാതിക്കാരിക്കൊപ്പം […]

India

ഡൽഹിയിലെ വായുനിലവാര സൂചികയിൽ നേരിയ പുരോഗതി

ഡൽഹിയിലെ വായുനിലവാര സൂചികയിൽ നേരിയ പുരോഗതി. വായുനിലവാര സൂചിക 326 രേഖപ്പെടുത്തി. ഡൽഹി പരിസ്ഥിതി മന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് ഉന്നതതല യോഗം നടക്കും. അടച്ചിട്ട പ്രൈമറി സ്കൂളുകൾ തുറക്കുന്നത് ഉൾപ്പെടെ ചർച്ചയാകും. അന്തരീക്ഷ മലിനീകരണത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ തുടരും. ഇന്നലെ ചേർന്ന ഉന്നതതല യോഗമാണ് സ്റ്റേജ് ഫോർ വിഭാഗത്തിൽപെട്ട നിയന്ത്രണങ്ങൾ തുടരാൻ തീരുമാനിച്ചത്. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ഞായറാഴ്ച ഡൽഹിയിലെ അന്തരീക്ഷ വായു മലിനീകരണ തോതിൽ നേരിയ കുറവുണ്ടായിരുന്നു. നിലവിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കാരണമാണ് […]

India

ഡൽഹിയിൽ വായു മലിനീകരണം രൂക്ഷം; പ്രൈമറി സ്കൂളുകൾ നാളെ മുതൽ അടച്ചിടും, കായിക മത്സരങ്ങൾ അനുവദിക്കില്ല

വായു മലീനികരണത്തെ തുടര്‍ന്ന് ഡല്‍ഹിയില്‍ പ്രൈമറി സ്‌കൂളുകള്‍ നാളെ മുതല്‍ അടച്ചിടുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. അഞ്ചാം ക്ലാസ് മുതല്‍ ക്ലാസ് മുറിക്ക് പുറത്തുള്ള പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കും. കായിക മത്സരങ്ങൾ അനുവദിക്കില്ല. പ്രൈമറി ക്ലാസുകള്‍ ഓണ്‍ലൈനായിട്ടാകും നടത്തുക. അഞ്ചാം ക്ലാസ് മുതല്‍ ക്ലാസ് മുറിക്ക് പുറത്തുള്ള പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാന്‍ നിര്‍ദേശം നല്‍കിയതായും വാഹനങ്ങള്‍ക്ക് ക്രമീകരണം നടത്തുന്ന കാര്യങ്ങള്‍ ആലോചനയിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡല്‍ഹി എന്‍സിആര്‍ മേഖലയിലെ പലയിടങ്ങളിലും വായുഗുണനിലവാര സൂചിക 500ലധികമായ സാഹചര്യത്തിലാണ് നടപടി. വായു മലിനീകരണം […]

India

ഡൽഹിയിലെ ചെരുപ്പ് നിർമാണ ഫാക്ടറിയിൽ വൻ തീപിടിത്തം: രണ്ട് പേർ വെന്തുമരിച്ചു

രാജ്യതലസ്ഥാനമായ ഡൽഹിയിൽ ചെരുപ്പ് നിർമാണ ഫാക്ടറിയിൽ വൻ തീപിടിത്തം. രണ്ട് തൊഴിലാളികൾ വെന്തുമരിച്ചു. നിരവധി പേർക്ക് പൊള്ളലേറ്റു. 10 അഗ്നിശമനസേനാ വാഹനങ്ങൾ സ്ഥലത്തെത്തി. ഇതുവരെ മൂന്ന് പേരെ രക്ഷപ്പെടുത്തിയെങ്കിലും നിരവധി പേർ കെട്ടിടത്തിൽ കുടുങ്ങിക്കിടക്കാമെന്നും ചിലർക്ക് പരുക്കേൽക്കാമെന്നും ആശങ്കയുണ്ട്. രാവിലെ 9.35 നാണ് അപകടം. വിവരം ലഭിച്ചതിനെ തുടർന്ന് 10 അഗ്നിശമനസേനാ വാഹനങ്ങൾ സ്ഥലത്തെത്തി. ഫാക്ടറിയുടെ ഒന്നും രണ്ടും നിലകളിലാണ് തീപിടിത്തമുണ്ടായത്. അഗ്നിശമനസേനാ സംഘം മൂന്നുപേരെ രക്ഷപ്പെടുത്തി. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, എല്ലാവരുടെയും നില തൃപ്തികരമാണ്. തീപിടിത്തത്തിൽ […]

India

പച്ച സിഗ്നലിനായി കാത്തിരിക്കുമ്പോൾ ഡൽഹിയിൽ യാത്രക്കാർ വാഹനങ്ങൾ ഓഫ് ചെയ്യണം; ‘റെഡ് ലൈറ്റ് ഓൺ, ഗാഡി ഓഫ്’ ക്യാമ്പയിൻ…

വാഹനങ്ങളിൽ നിന്നുള്ള പുക വലിയ തോതിൽ വായു മലിനീകരണത്തിന് കാരണമാകുന്നുണ്ട്. ഗ്രീൻ ലൈറ്റ് കാത്ത് നിൽക്കുന്ന സമയത്ത് എല്ലാ എഞ്ചിനുകളും ഓഫ് ചെയ്താൽ വാഹനങ്ങളിൽ നിന്നുള്ള മലിനീകരണം 15-20 ശതമാനം വരെ കുറയ്ക്കാമെന്നും പഠനങ്ങളിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ട് വായുമലിനീകരണം കുറയ്ക്കാൻ ലക്ഷ്യമിട്ടുകൊണ്ടുള്ള ഡൽഹി സർക്കാരിന്റെ കാമ്പെയ്‌ൻ ആണ് ‘റെഡ് ലൈറ്റ് ഓൺ, ഗാഡി ഓഫ്’. എന്താണ് ‘റെഡ് ലൈറ്റ് ഓൺ, ഗാഡി ഓഫ്’? പേര് സൂചിപ്പിക്കുന്നത് പോലെ, ട്രാഫിക് ലൈറ്റ് ചുവപ്പിൽ നിന്ന് പച്ചയായി മാറുന്നത് […]

World

ബുദ്ധഭിക്ഷുകിയുടെ വേഷത്തില്‍ ഡൽഹിയിൽ കഴിഞ്ഞത് ചാര വനിതയോ? ചൈനീസ് യുവതി അറസ്റ്റില്‍

രാജ്യതലസ്ഥാനത്ത് നിന്നും ചൈനീസ് യുവതിയെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് ഇന്ത്യയിൽ താമസിക്കുകയും, ചാരവൃത്തി നടത്തിയെന്നുമാണ് ഇവർക്കെതിരായ ആരോപണം. കായ് റുവോ എന്നാണ് പ്രതിയുടെ പേര്. ‘മജ്‌നു കാ തില’ പ്രദേശത്തെ ബുദ്ധ അഭയാർത്ഥി സെറ്റിൽമെന്റിൽ നിന്നുമാണ് ചൈനീസ് ചാര സ്ത്രീയെ അറസ്റ്റ് ചെയ്തത്. യുവതി നേപ്പാൾ വഴി ഇന്ത്യയിൽ എത്തിയെന്നാണ് സംശയം. മൂന്ന് വർഷമായി ബുദ്ധ സന്യാസിയുടെ വേഷത്തിലായിരുന്നു യുവതി താമസിച്ചിരുന്നത്. കൈ റുവോയിൽ നിന്ന് ചില രേഖകളും കണ്ടെത്തിയിട്ടുണ്ട്. […]

India National

രാജസ്ഥാനിൽ നിന്ന് തട്ടിക്കൊണ്ടുപോയ 2 കുട്ടികളുടെ മൃതദേഹങ്ങൾ കണ്ടെത്തി; 6 വയസുകാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു

രാജസ്ഥാനിൽ നിന്ന് തട്ടിക്കൊണ്ടുപോയ മൂന്ന് കുട്ടികളിൽ രണ്ട് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. ദക്ഷിണ ഡൽഹിയിലെ മെഹ്‌റൗളി വനത്തിൽ നിന്നാണ് മൃതദേഹങ്ങൾ ലഭിച്ചത്. രാജസ്ഥാൻ പൊലീസിന്റെയും ഡൽഹി പൊലീസിന്റെയും സംയുക്ത തെരച്ചിലിനിടെയാണ് കണ്ടെത്തൽ. അതേസമയം മൂന്നാമത്തെ കുട്ടി ജീവനോടെ രക്ഷപ്പെട്ടു. പൊലീസ് പറയുന്നതനുസരിച്ച് ഒക്ടോബർ 15 ന് രാജസ്ഥാനിലെ അൽവാറിൽ നിന്ന് മൂന്ന് സഹോദരന്മാരെ കാണാതായി. 13 കാരനായ അമൻ, എട്ട് വയസുള്ള വിപിൻ, ആറ് വയസുള്ള ശിവ എന്നിവരെ ഒരു സംഘം തട്ടിക്കൊണ്ടുപോയതായി അന്വേഷണത്തിൽ കണ്ടെത്തി. തുടർന്ന് […]

India National

കനത്ത മഴ; ഡൽഹി ലഹോറി ഗേറ്റിൽ വീട് തകർന്ന് മൂന്നു പേർ മരിച്ചു

ഡൽഹി ലഹോറി ഗേറ്റിൽ വീട് തകർന്ന് മൂന്ന് പേർ മരിച്ചു. നാലുപേർ കുടുങ്ങിക്കിടക്കുന്നതായി സംശയം. നിർത്താതെ പെയ്യുന്ന മഴയാണ് കെട്ടിടം തകർന്നു വീഴാൻ ഇടയാക്കിയതെന്നാണ് വിവരം. ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുന്നു. ഇതുവരെ അഞ്ച് പേരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. ഫർഷ് ഖാന ലാഹോറി ഗേറ്റിലെ വാൽമീകി മന്ദിറിന് സമീപം വൈകുന്നേരം 7:30 ഓടെയാണ് അപകടം നടന്നത്. നാലു പേർ കൂടി അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായി അഗ്നിശമനസേനാ ഉദ്യോഗസ്ഥർ സംശയിക്കുന്നു. ഓൾഡ് ഡൽഹി ഏരിയയിൽ സ്ഥിതി ചെയ്യുന്ന […]