India National

15 വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ താപനില; തണുത്ത് വിറച്ച് ഡല്‍ഹി

രാജ്യതലസ്ഥാനത്ത് കൊടും തണുപ്പ് തുടരുകയാണ്. തുടര്‍ച്ചയായ നാലാം ദിവസവും ശീതതരംഗമാണ്. പുതുവർഷത്തിൽ ഡല്‍ഹിയില്‍ താപനില 1.1 ഡിഗ്രി സെല്‍ഷ്യസിലെത്തി. 15 വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ താപനിലയാണിത്. ഡല്‍ഹി സഫ്ദര്‍ജംഗിലാണ് ഈ താപനില രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ 2.4 ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തിയിരുന്നത്. അതിശൈത്യത്തില്‍ റോഡുകളില്‍ മൂടമഞ്ഞ് കനത്തിരിക്കുന്നു. വഴി കാണാത്ത രീതിയില്‍ മഞ്ഞ് മൂടിയിരുന്നു. പല സ്ഥലത്തും വാഹന ഗതാഗതം സ്തംഭിക്കുകയും ചെയ്തു. ഇനിയും താപനില കുറയാനാണ് സാധ്യത. അങ്ങനെയാണെങ്കില്‍ വരും ദിവസങ്ങളില്‍ ഗതാഗതം തടസ്സപ്പെടാന്‍ […]

India National

ഹരിയാന തണുത്ത് വിറയ്ക്കുന്നു; താപനില പൂജ്യം ഡിഗ്രിയില്‍

ഡല്‍ഹി: ഹരിയാനയില്‍ അതി ശൈത്യം. ചൊവ്വാഴ്ച താപനില പൂജ്യം ഡിഗ്രി സെല്‍ഷ്യസിലെത്തി. ഉത്തരേന്ത്യയില്‍ രൂക്ഷമായ മഞ്ഞുവീഴ്ചയാണ് റിപ്പോര്‍ട്ട് ചെയ്തത്. ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ മഞ്ഞുവീഴ്ച വ്യാപകമായി. തണുത്തതും വരണ്ടതുമായ വടക്ക് പടിഞ്ഞാറന്‍ കാറ്റിന്റെ സാന്നിധ്യം ഉത്തരേന്ത്യയിലെ താപനില ഇനിയും കുറയ്ക്കാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഡല്‍ഹിയില്‍ കുറഞ്ഞ താപനില 3.6 ഡിഗ്രീ സെല്‍ഷ്യസിലെത്തി. കൂടിയ താപനില 18.1 ഡിഗ്രിയാണ്. കശ്മീരിലെ മിക്ക സ്ഥലങ്ങളിലും മഞ്ഞുവീഴ്ചയുണ്ടായി.

India

ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാന്‍ തുടങ്ങി കൂടുതല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ ഡല്‍ഹിയിലേക്ക്

കേന്ദ്ര സര്‍ക്കാരിന്‍റെ കര്‍ഷക വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭം ആളിപ്പടരുകയാണ്. കൂടുതല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ സമരത്തില്‍ അണിചേരുകയാണ്. ഗുജറാത്ത്, മധ്യപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് പുറപ്പെട്ടുകഴിഞ്ഞു. പഞ്ചാബ്, ഹരിയാന, ഉത്തര്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ ഇതിനകം സമരത്തിലാണ്. “പഞ്ചാബിലെ കർഷകർ പ്രക്ഷോഭം നടത്തുന്നത് ഒരൊറ്റ സംസ്ഥാനത്തിനായി മാത്രമല്ല. അതൊരു അഖിലേന്ത്യാ കര്‍ഷക മുന്നേറ്റമാണ്. തിക്രി, സിംഘു അതിർത്തികളിലേക്ക് ഗുജറാത്തില്‍ നിന്നുള്ള 500 കര്‍ഷകരെത്തും. സമരത്തോട് കേന്ദ്രം […]

India National

കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യവുമായി സുപ്രീംകോടതി അഭിഭാഷകര്‍

പുതിയ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകർക്ക് ഐക്യദാർഢ്യവുമായി സുപ്രീംകോടതി അഭിഭാഷകർ. ഡല്‍ഹി ബാർ കൗൺസിൽ അംഗം രാജീവ് ഖോസ്‍ല, എച്ച്.എസ് ഫൂൽക്ക തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ഐക്യദാര്‍ഢ്യം. ‘രാജ്യത്തെ ഓരോ പൗരനും പ്രതിഷേധിക്കാൻ അവകാശമുണ്ട്. അവര്‍ ആ പാര്‍ട്ടിയില്‍ പെട്ടവരാണ്, ഈ പാര്‍ട്ടിയില്‍ അംഗമാണ് എന്നൊക്കെ ആരോപിക്കുന്നത് നിരുത്തരവാദപരമായ സമീപനമാണ്. അവർ കർഷകരാണ്. അവരിൽ പലരും എന്‍റെ സ്വന്തം ഗ്രാമത്തിൽ നിന്നുള്ളവരാണ്. ഹരിയാന സർക്കാർ കർഷകരോട് ചെയ്തത് ശരിയല്ല. കർഷകരുടെ ആവശ്യങ്ങൾ സർക്കാർ പരിഗണിക്കണം’- എച്ച്.എസ് ഫൂല്‍ക്ക പറഞ്ഞു. […]

India National

വാക്‌സിന്‍ ലഭിക്കുന്നതുവരെ ഡല്‍ഹിയിലെ സ്‌കൂളുകള്‍ തുറക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി

വാക്‌സിന്‍ ലഭിക്കുന്നതുവരെ ഡല്‍ഹിയിലെ സ്‌കൂളുകള്‍ തുറക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി മനീഷ് സിസോഡിയ. “സ്‌കൂളുകള്‍ തുറക്കാന്‍ നിലവില്‍ ആലോചനകളൊന്നുമില്ല. വാക്‌സിന്‍ താമസിയാതെ എല്ലാവര്‍ക്കും ലഭ്യമാകും. കാര്യങ്ങള്‍ എത്രത്തോളം നിയന്ത്രണത്തിലാവുമെന്ന് ഉറപ്പില്ലാത്തിനാല്‍ ഡല്‍ഹിയിലെ സ്‌കൂളുകള്‍ തത്ക്കാലം തുറക്കില്ല”, വിദ്യാഭ്യാസ മന്ത്രി നീഷ് സിസോഡിയ പറഞ്ഞു. നിലവില്‍ ഡല്‍ഹിയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.49 %ആണ്.

India National

കടുത്ത തണുപ്പ് വകവെയ്ക്കാതെ കര്‍ഷകരുടെ മാര്‍ച്ച്; ജലപീരങ്കി ചീറ്റി പൊലീസിന്‍റെ ക്രൂരത

കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെ ‘ദില്ലി ചലോ’മാര്‍ച്ച് നടത്തുകയാണ് കര്‍ഷകര്‍. ഡിസംബറിലെ കടുത്ത തണുപ്പിനെ വകവെയ്ക്കാതെ ഹരിയാനയില്‍ നിന്ന് ഡല്‍ഹിയിലേക്ക് മാര്‍ച്ച് ചെയ്ത കര്‍ഷകര്‍ക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചാണ് പൊലീസ് നേരിട്ടത്. ബാരിക്കേഡുകള്‍ മറികടന്ന് കര്‍ഷകര്‍ അംബാലയില്‍ നിന്ന് കുരുക്ഷേത്രയില്‍ എത്തിയപ്പോഴാണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്. എന്തുതന്നെയായാലും പിന്നോട്ടില്ലെന്നാണ് കര്‍ഷകരുടെ നിലപാട്. കുരുക്ഷേത്രയില്‍ നിന്ന് കര്‍ഷകരുടെ സംഘം കര്‍ണാലിലെത്തി. കര്‍ഷകരുടെ മറ്റൊരു സംഘം ഇതിനകം സോനിപതിലേക്ക് മാര്‍ച്ച് ചെയ്യുന്നുണ്ട്. ഇന്ന് രാവിലെ അവര്‍ ഡല്‍ഹിയിലേക്ക് തിരിക്കും. ഉത്തര്‍പ്രദേശ്, […]

India National

ഡല്‍ഹിയില്‍ കുറയാതെ കോവി‍ഡ്

ഡൽഹിയിൽ ആശങ്ക ഉയർത്തി കോവിഡ് വ്യാപനം രൂക്ഷമാകുന്നു. പ്രതിദിനം എണ്ണായിരത്തിനു മുകളിൽ കേസുകളാണ് റിപ്പോർട്ട്‌ ചെയ്യുന്നത്. പ്രാദേശിക മാർക്കറ്റുകളിലെ തിരക്ക് രോഗവ്യാപനത്തിന് കാരണമാകുന്നുവെന്നാണ് സംസ്ഥാന സർക്കാർ പറയുന്നത്. ആൾക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനു ക്രമസമാധാന പാലനത്തിനുള്ള അവകാശം നൽകണമെന്ന് സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. കല്യാണമടക്കമുള്ള ചടങ്ങുകളിൽ 50ൽ അധികം ആളുകൾ പങ്കെടുക്കുന്നതും തടയണമെന്നും ഡൽഹി സർക്കാർ റിപ്പോർട്ട്‌ നൽകി. നിലവിൽ കേന്ദ്ര സർക്കാരിന്‍റെ നിയന്ത്രണത്തിലാണ് ഡൽഹി പൊലീസ്. അതേസയമം രാജ്യത്ത് കോവിഡ് കേസുകളിൽ തുടർച്ചയായി കുറവ് രേഖപ്പെടുത്തുകയാണ്. കഴിഞ്ഞ […]

India National

പ്രശ്നം ഗുരുതരം: വീര്‍പ്പുമുട്ടി ഡല്‍ഹി

ഡൽഹിയിൽ അന്തരീക്ഷ മലിനീകരണ തോത് അതീവ ഗുരുതരാവസ്ഥയിലെത്തി. ഹരിത ട്രൈബ്യൂണലിന്റെ പടക്ക നിരോധനം മറികടന്നുള്ള ദീപാവലി ആഘോഷമാണ് ഇന്നലെ രാജ്യതലസ്ഥാനത്ത് നടന്നത്. അന്തരീക്ഷ മലിനീകരണ തോത് ഉയർന്നത് ഡൽഹിയിൽ കോവിഡ് വ്യാപനം രൂക്ഷമാക്കുമെന്നാണ് വിലയിരുത്തൽ. അന്തരീക്ഷ മലിനീകരണ തോത് മോശമായ ഡൽഹി അടക്കമുള്ള നഗരങ്ങളില്‍ പടക്ക വില്‍പനയ്ക്കും ഉപയോഗത്തിനും നവംബർ 30 വരെ ദേശീയ ഹരിത ട്രൈബ്യൂണല്‍ നിരോധനമേർപ്പെടുത്തിയിരുന്നു. അന്തരീക്ഷ മലിനീകരണ തോത് അതീവ ഗുരുതരാവസ്ഥയിലേക്ക് നീങ്ങുന്നത് മുന്‍കൂട്ടി കണ്ടായിരുന്നു ഉത്തരവ്. പൊലീസിന്റെ പരിശോധനയും നടപടികളും ശക്തമാക്കിയിരുന്നു. […]

India

ഡല്‍ഹിയില്‍ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനം കടന്നു

ഡൽഹിയിൽ മൂന്നാം ഘട്ട കോവിഡ് വ്യാപനം ഗുരുതരമായതിന് പിന്നാലെ പ്രതിരോധ പ്രവർത്തനങ്ങള്‍ ഊർജിതമാക്കി. പരിശോധന വർധിപ്പിക്കാനും ഐസിയു ബെഡുകളുടെയും ആരോഗ്യ പ്രവർത്തകരുടെയും കുറവ് നികത്താനും നടപടി ആരംഭിച്ചു. ഡല്‍ഹിയില്‍ മൂന്നാം ഘട്ട കോവിഡ് വ്യാപനവും മലീനീകരണവും രൂക്ഷമായതോടെ ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്നലെ ഉന്നതതല യോഗം വിളിച്ചിരുന്നു. ഇതിന് ശേഷമാണ് പ്രതിരോധ നടപടികള്‍ ഊർജിതമാക്കിയത്. ഡിആർഡിഒ കേന്ദ്രത്തിൽ 750 ഐസിയു കിടക്കകൾ ലഭ്യമാക്കും. സി‌എ‌പി‌എഫിൽ നിന്നും ആരോഗ്യപ്രവർത്തകരെ എത്തിക്കും. നേരിയ ലക്ഷണങ്ങള്‍ ഉള്ളവർക്ക് ചികിത്സക്കായി എംസിഡി […]

India National

കൊവിഡ്: ഡൽഹിയിൽ ഗുരുതര സാഹചര്യം; മരണനിരക്ക് കൂടുന്നു

മൂന്നാംഘട്ട രോഗവ്യാപനം നടക്കുന്ന ഡൽഹിയിൽ ഗുരുതര സാഹചര്യം. പ്രതിദിന കേസുകളും മരണനിരക്കും റെക്കോർഡ് വർധനവ് ഡൽഹിയിൽ രേഖപ്പെടുത്തുന്നു. പോസിറ്റിവിറ്റി നിരക്കും കുതിക്കുകയാണ്. ഒക്ടോബർ 28 ന് ശേഷമാണ് ഡൽഹിയിൽ പ്രതിദിന കേസുകൾ ഉയർന്നത്. കഴിഞ്ഞ 13 ദിവസത്തിനിടെ 88,124 കേസുകൾ ഡൽഹിയിൽ മാത്രം സ്ഥിരീകരിച്ചു. റിപ്പോർട്ട് ചെയ്തത് 912 മരണം. കഴിഞ്ഞ 24 മണിക്കൂറിനിടെ 56,000 ത്തിലധികം പരിശോധനകൾ നടന്നു. 13.8 ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്. 10 ദിവസത്തിനുള്ളിൽ മൂന്നാംഘട്ട വ്യാപനം നിയന്ത്രിക്കാൻ കഴിയുമെന്ന് മുഖ്യമന്ത്രി അരവിന്ദ് […]