മാര്‍ക്ക് ജിഹാദ് വിവാദത്തില്‍ ഡല്‍ഹി സര്‍വകലാശാല അധ്യാപകന് രാകേഷ് പാണ്ഡയെ തള്ളി സര്‍വകലാശാല അധികൃതര്‍. കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് ഒരു സംസ്ഥാനത്തിനും പ്രത്യേക പരിഗണന നല്‍കുന്നില്ലെന്ന് സര്‍വകലാശാല വ്യക്തമാക്കി. എല്ലാ ബോര്‍ഡുകള്‍ക്കും തുല്യ പരിഗണനയാണ് നല്‍കുന്നത്. ഇത്തവണത്തെ പ്രവേശനത്തിനും തുല്യത പാലിച്ചിട്ടുണ്ടെന്നും സര്‍വകലാശാല അധികൃതര്‍ പ്രതികരിച്ചു. ഒരു ബോര്‍ഡിനോടും സംസ്ഥാനത്തോടും യാതൊരു വിവേചനവും കാണിച്ചിട്ടില്ല. എല്ലാവര്ക്കും തുല്യപ്രാധാന്യമാണ് നല്‍കുന്നത്. ഇത്തവണയും അത് തുടര്‍ന്നിട്ടുണ്ടെന്നും സര്‍വകലാശാല അറിയിച്ചു. കേരളത്തില്‍ നിന്നെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ മാര്‍ക്ക് ലഭിക്കുന്നുണ്ടെന്നും മാര്‍ക്ക് ജിഹാദാണ് ഇതിനുപിന്നിലെന്നുമായിരുന്നു […]