ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട അനുബന്ധ കുറ്റപത്രത്തില്‍ ആര്‍.എസ്.എസിനെതിരെ പരാമർശം. ആർ.എസ്എസിന്റെ സഹായം ലഭിച്ചെന്ന് പ്രതികളിലൊരാളുടെ വാട്സ്ആപ്പ് സന്ദേശം കുറ്റപത്രത്തിലുണ്ട്. ഖട്ടർ ഹിന്ദു ഏക്ത എന്ന വാട്സ്ആപ്പ് ഗ്രൂപ്പ് വഴി മതസ്പർദ്ധ ഉണ്ടാക്കാന്‍ ശ്രമിച്ചു എന്നും കുറ്റപത്രത്തില്‍ പറയുന്നു. ഗോകുല്‍ പുരിയിലെ ഹാഷിം അലി, സഹോദരന്‍ അമീർ ഖാന്‍ എന്നിവരടക്കം ഒമ്പത് പേർ കൊല്ലപ്പെട്ട കേസിലെ കുറ്റപത്രത്തിലാണ് ആര്‍.എസ്.എസിനെതിരായ പരാമർശം ഉള്ളത്. ചീഫ് മെട്രോപോളിറ്റന്‍ മജിസ്ട്രേറ്റ് പുരുഷോത്തം പതകിന് മുമ്പാകെ സെപ്തംബർ 26നാണ് ഡല്‍ഹി പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. […]
Tag: Delhi riot case
ഡല്‍ഹി കലാപം: ജെ.എന്‍.യു വിദ്യാര്‍ഥിനിക്ക് ജാമ്യം
ഡൽഹി കലാപത്തെ തുടർന്ന് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത ജെ.എൻ.യു വിദ്യാർഥിനിയും പിഞ്ച്റ തോട് ആക്ടിവിസ്റ്റുമായ ദേവാങ്കന കലിതക്ക് ജാമ്യം. ഡൽഹി ഹെെക്കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസുമായി ബന്ധപ്പെട്ട സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയില്ലെന്ന് ചൂണ്ടിക്കാട്ടി 25,000 രൂപയുടെ ആൾ ജാമ്യത്തിലാണ് കോടതി ദേവാങ്കനക്ക് ജാമ്യം അനുവദിച്ചത്. ഡൽഹി അക്രമ പരമ്പരയുമായി ബന്ധപ്പെട്ട് നാല് കേസുകളാണ് ഇവർക്ക് മേൽ ചുമത്തിയിരുന്നത്. കൊലപാതകം, കലാപം നടത്തൽ, സംഘം ചേരൽ എന്നിങ്ങനെ നിരവധി കുറ്റങ്ങൾ ചുമത്തി കഴിഞ്ഞ മേയിലാണ് ദേവങ്കനയേയും സുഹൃത്തും […]