ഡൽഹിയിൽ ട്രാക്ടർ റാലിക്കിടെയുണ്ടായ സംഘർഷം ക്രൈംബ്രാഞ്ച് അന്വേഷിക്കും. സംഘർഷത്തിൽ ഇതുവരെ 200 പേരെ കസ്റ്റഡിയിലെടുത്തെന്ന് ഡൽഹി പൊലീസ് പറഞ്ഞു. 22 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. കര്‍ഷക സംഘടനാ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് കേസ്. അക്രമത്തിന് പ്രേരിപ്പിച്ചെന്നാണ് യോഗേന്ദ്ര യാദവിനെതിരായ എഫ്ഐആര്‍. 300ലധികം പൊലീസുകാര്‍ക്ക് പരിക്കേറ്റെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു. മുകര്‍ബ ചൗക്, ഗാസിപുര്‍, ഡല്‍ഹി ഐ.ടി.ഒ, സീമാപുരി, നംഗ്ലോയി ടി പോയിന്‍റ്, തിക്രി അതിര്‍ത്തി, ചെങ്കോട്ട എന്നിവിടങ്ങളിലുണ്ടായ ആക്രമണങ്ങളിലാണ് പൊലീസുകാര്‍ക്ക് പരിക്കേറ്റത്. 8 ബസുകള്‍ക്കും 17 സ്വകാര്യ വാഹനങ്ങള്‍ക്കും […]
Tag: Delhi Police
കര്‍ഷക മാര്‍ച്ചിന് ഡല്‍ഹിയില്‍ പ്രവേശിക്കാന്‍ അനുമതി
കർഷക നിയമത്തിനെതിരായ ദില്ലി ചലോ മാർച്ചിന് ഡൽഹിയിൽ പ്രവേശിക്കാൻ അനുമതി. ഡൽഹി നിരംഗാരി സമാഗം ഗ്രൗണ്ടിൽ കർഷകർക്ക് സമ്മേളിക്കാമെന്ന് ഡൽഹി പൊലീസ് അറിയിച്ചു. സമാധാനപരമായി പ്രതിഷേധിക്കാനും ഡൽഹി പൊലീസ് ആവശ്യപ്പെട്ടു. കര്‍ഷക നേതാക്കളുമായി നടത്തിയ ചര്‍ച്ചക്കൊടുവിലാണ് തീരുമാനം. കർഷക മാർച്ചിന് നേരെ വിവിധ ഇടങ്ങളിൽ പൊലീസ് ബലപ്രയോഗം നടത്തി. ഉത്തര്‍പ്രദേശ്, ഹരിയാണ, പഞ്ചാബ്, ഉത്തരാഖണ്ഡ്, രാജസ്ഥാന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള പതിനായിരക്കണക്കിന് കര്‍ഷകരാണ് ഡല്‍ഹി ലക്ഷ്യമാക്കി നീങ്ങുന്നത്. ഡൽഹിയിലെ സ്റ്റേഡിയങ്ങൾ താൽക്കാലിക ജയിലുകളാക്കണമെന്ന പൊലീസിന്റെ ആവശ്യം ഡൽഹി സർക്കാർ […]
കിംവദന്തികള്‍ പ്രചരിപ്പിക്കും മുമ്പ് വസ്തുത പരിശോധിക്കൂ, ബി.ജെ.പി എം.പിയെ തിരുത്തി ഡല്‍ഹി പൊലീസ്
മുസ്‌ലിം പള്ളിയിലെ നമസ്‌കാരത്തിന്റെ വീഡിയോ കോവിഡ് കാലത്തേതെന്ന നിലയിലാണ് ബി.ജെ.പി എം.പി പങ്കുവെച്ചത്… സമൂഹ മാധ്യമങ്ങളില്‍ പങ്കുവെക്കും മുമ്പ് വസ്തുതയാണോ എന്ന് പരിശോധിക്കണമെന്ന് വെസ്റ്റ് ഡല്‍ഹി എം.പി പര്‍വേശ് സാഹിബ് സിംഗിന് ഡല്‍ഹി പൊലീസിന്റെ ഉപദേശം. മുസ്‌ലിം പള്ളിയിലെ നമസ്‌കാരത്തിന്റെ വീഡിയോ കോവിഡ് കാലത്തേതെന്ന നിലയില്‍ പങ്കുവെച്ച എം.പിയുടെ നടപടിയാണ് ഡല്‍ഹി പോലീസ് തന്നെ ചോദ്യം ചെയ്തത്. കിംവദന്തികള്‍ വസ്തുത പരിശോധിക്കാതെ പങ്കുവെക്കരുതെന്നാണ് ഡി.സി.പി ഈസ്റ്റ് ഡല്‍ഹി പൊലീസ് ബി.ജെ.പി എം.പിയോട് നിര്‍ദേശിച്ചിരിക്കുന്നത്. കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്ന […]