ഡൽഹി മുനിസിപ്പൽ കോർപറേഷൻ മേയർ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. ഭരണകക്ഷിയായിരുന്ന ബിജെപിയെ തോൽപ്പിച്ച് എഎപി മികച്ച വിജയം നേടിയെങ്കിലും മേയറെ തെരഞ്ഞെടുക്കാൻ കഴിഞ്ഞിരുന്നില്ല. എഎപി-ബിജെപി തർക്കത്തെ തുടർന്ന് മൂന്നു തവണ തെരഞ്ഞെടുപ്പ് മുടങ്ങിയിരുന്നു. പാർട്ടി സുപ്രീംകോടതിയെ സമീപിച്ചതോടെ മേയർ, ഡെപ്യൂട്ടി മേയർ, സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങൾ എന്നിവരുടെ തെരഞ്ഞെടുപ്പിനുള്ള തീയതി നിശ്ചയിക്കാൻ സുപ്രീം കോടതി ഉത്തരവിടുകയായിരുന്നു. ആം ആദ്മി പാർട്ടിയുടെ മേയർ സ്ഥാനാർത്ഥി ഷൈലി ഒബ്റോയ് സമർപ്പിച്ച ഹർജി പരിഗണിച്ചാണ് സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ഡൽഹി […]