ഡൽഹിയിലെ ഓക്‌സിജൻ ക്ഷാമത്തിൽ കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിച്ചും, കർശനമായ നിർദേശങ്ങൾ നൽകിയും ഡൽഹി ഹൈക്കോടതി. അർധരാത്രിയോളം നീണ്ട അസാധാരണ സിറ്റിംഗിൽ കേന്ദ്രസർക്കാരിലെ ഉന്നത ഉദ്യോഗസ്ഥരെയും വിളിച്ചുവരുത്തിയിരുന്നു. ഒടുവിൽ ഹർജി നാളെ പരിഗണിക്കാനായി മാറ്റി. 480 മെട്രിക് ടൺ ഓക്‌സിജൻ പൊലീസ് സുരക്ഷയോടെ ഡൽഹിയിൽ എത്തിക്കുമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത നൽകിയ ഉറപ്പ് ഹൈക്കോടതി രേഖപ്പെടുത്തി. ഇതിന് പിന്നാലെയാണ് ഹർജി നാളെ പരിഗണിക്കാനായി മാറ്റിയത്. സ്വകാര്യ ആശുപത്രി സമർപ്പിച്ച ഹർജിയിലായിരുന്നു അസാധാരണ സിറ്റിംഗ്. ഓക്‌സിജൻ ലഭ്യമാക്കുന്നതിൽ കേന്ദ്രസർക്കാരിന്റെ […]
Tag: Delhi High Court
ആമയെ പോലെയായിരുന്നു,കെജ്‍രിവാള്‍ സര്‍ക്കാരിനെതിരെ ഹൈക്കോടതി
വീണ്ടും കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയിലെ കെജ്‍രിവാള്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഡല്‍ഹി ഹൈക്കോടതി. സമയ ബന്ധിതമായി നടപടി സ്വീകരിക്കാതിരുന്നതിന് എതിരെയാണ് കോടതിയുടെ വിമര്‍ശനം. “നവംബര്‍ 1 മുതല്‍ തന്നെ കാറ്റ് എങ്ങോട്ടാണ് വീശുന്നതെന്ന് നിങ്ങള്‍ കണ്ടതാണ്. ഞങ്ങള്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ തുടങ്ങിയ ശേഷവും നിങ്ങള്‍ ആമയെ പോലെയായിരുന്നു. സ്ഥിതിഗതികള്‍ മോശമാകുന്നത് കണ്ടിട്ടും എന്തുകൊണ്ട് മയക്കം വിട്ട് എഴുന്നേറ്റില്ല?” എന്നാണ് ഡല്‍ഹി ഹൈക്കോടതി കെജ്‍രിവാള്‍ സര്‍ക്കാരിനോട് ചോദിച്ചത്. “നവംബര്‍ 11ന് നിങ്ങളെ ഞങ്ങള്‍ മയക്കത്തില്‍ നിന്ന് വിളിച്ചെഴുന്നേല്‍പിച്ചു. നവംബര്‍ […]