ഡൽഹിയിൽ യമുനാ നദിയിലെ ജലനിരപ്പിൽ നേരിയ കുറവ്. 208.63 മീറ്ററാണ് നിലവിലെ ജലനിരപ്പ്. എന്നാൽ ഡൽഹി നഗരത്തിൽ ജലം ഒഴുകിയെത്തുന്നത് തുടരുകയാണ്.വെള്ളപ്പൊക്കം തുടരുന്ന സാഹചര്യത്തിൽ അതീവ ജാഗ്രതയിലാണ് ഡൽഹി. ഇന്ന് മുതൽ യമുനയിലെ ജലനിരപ്പ് കുറയുമെന്നാണ് കേന്ദ്ര ജല കമ്മീഷന്റെ പ്രവചനം. സുപ്രിംകോടതി പരിസരത്ത് വരെ വെള്ളം എത്തി. മഥുര റോഡിന്റെയും ഭഗ്‍വൻ ദാസ് റോഡിന്‍റെയും ചില ഭാഗങ്ങളിൽ വെള്ളം കയറി. ഡല്‍ഹി നഗരത്തെ ബന്ധിപ്പിക്കുന്ന പ്രധാന റോഡുകളില്‍ വെള്ളം കയറിയതോടെ ഗതാഗതവും സ്തംഭിച്ചു. ഹരിയാണ ഹത്‌നികുണ്ഡ് […]