India National

സര്‍ക്കാരിന്റെ ഉച്ചഭക്ഷണത്തോട് നോ പറഞ്ഞ് കര്‍ഷകര്‍

സര്‍ക്കാരിന്റെ ഉച്ചഭക്ഷണത്തോട് നോ പറഞ്ഞ് കര്‍ഷക സംഘടനാ പ്രതിനിധികള്‍. സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചയ്ക്കിടയില്‍ നല്‍കിയ ഉച്ചഭക്ഷണം വേണ്ടെന്നും സ്വന്തമായി ഭക്ഷണം കൊണ്ടുവന്നിട്ടുണ്ടെന്നും കര്‍ഷക നേതാക്കള്‍ പറഞ്ഞു. ‘അവര്‍ ഞങ്ങള്‍ക്ക് ഭക്ഷണം വാഗ്ദാം ചെയ്തു. ഞങ്ങള്‍ നിരസിച്ചു. ഞങ്ങള്‍ക്ക് സ്വന്തമായി അടുക്കളയുണ്ട്’, ഒരു കര്‍ഷക നേതാവ് പറഞ്ഞു. സര്‍ക്കാര്‍ നല്‍കുന്ന ഭക്ഷണമോ ചായയോ ഞങ്ങള്‍ സ്വീകരിക്കില്ലെന്നും മറ്റൊരു കര്‍ഷക നേതാവ് പറഞ്ഞു. കാർഷിക നിയമങ്ങൾ പിൻവലിക്കാതെ ഒരു ഒത്തുതീർപ്പിനില്ലെന്ന് കർഷകർ ഒരിക്കൽ കൂടി വ്യക്തമാക്കുന്നതായി ഉച്ചയൂണിന് ഉള്ള ക്ഷണം […]

India National

ശനിയാഴ്ച രാജ്യവ്യാപക പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്ത് കര്‍ഷകര്‍

കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെയുള്ള പ്രക്ഷോഭം രാജ്യവ്യാപകമാക്കാന്‍ ആഹ്വാനം ചെയ്ത് കര്‍ഷക സംഘടനയായ ക്രാന്തികാരി കിസാന്‍ യൂണിയന്‍. കേന്ദ്ര കൃഷിമന്ത്രിയുമായി കഴിഞ്ഞദിവസം നടത്തിയ ചര്‍ച്ച പരാജയപ്പെട്ട പശ്ചാത്തലത്തിലാണ് പ്രതിഷേധം വ്യാപിപ്പിക്കാന്‍ സംഘടനകള്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഡിസംബര്‍ അഞ്ചിന് ദേശവ്യാപക പ്രക്ഷോഭ ദിനം ആചരിക്കും. രാജ്യമെമ്പാടും നരേന്ദ്രമോദി സര്‍ക്കാരിന്റെയും കോര്‍പ്പറേറ്റുകളുടേയും കോലം കത്തിച്ച് പ്രതിഷേധിക്കണമെന്ന് ക്രാന്തികാരി കിസാന്‍ യൂണിയന്‍ പ്രസിഡന്റ് ദര്‍ശന്‍ പാല്‍ വാര്‍ത്താ സമ്മേളനത്തില്‍ ആഹ്വാനം ചെയ്തു. എന്നാല്‍ കര്‍ഷകരുമായി നാളെയും ചര്‍ച്ച നടത്തുമെന്നും വിഷയങ്ങള്‍ പരിഹരിക്കാന്‍ […]

India National

സമരം ശക്തമാക്കുമെന്ന് കര്‍ഷകര്‍; ഡല്‍ഹിയിലേക്കുള്ള അഞ്ച് വഴികളും ഉപരോധിക്കും

കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെയുള്ള സമരം കടുപ്പിക്കാന്‍ കര്‍ഷക സംഘടനകളുടെ തീരുമാനം. ഡല്‍ഹിയിലേക്കുള്ള അഞ്ച് വഴികളും അടച്ച് പ്രക്ഷോഭം നടത്താനാണ് കര്‍ഷക സംഘടനകള്‍ തീരുമാനിച്ചിരിക്കുന്നത്. നിബന്ധനകള്‍ മുന്നോട്ടുവെച്ചുകൊണ്ട് ചര്‍ച്ചചെയ്യാമെന്ന വാഗ്ദാനം കര്‍ഷകരോടുള്ള അവഹേളനമാണെന്ന് സമരരംഗത്തുള്ള കര്‍ഷക സംഘടനകള്‍ പറഞ്ഞു. സര്‍ക്കാര്‍ നിര്‍ദേശിച്ചതനുസരിച്ച് ബുറാഡിയിലേയ്ക്ക് പോകില്ലെന്നും നഗരത്തിന്റെ പ്രവേശനകവാടങ്ങള്‍ അടച്ച് ഡല്‍ഹിയിലെ സമരം ശക്തമാക്കുമെന്നും കര്‍ഷ സംഘടനാ നേതാക്കള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഞങ്ങളുടെ പക്കല്‍ നാലുമാസത്തെ റേഷനുണ്ട്. അതുകൊണ്ട് ഒന്നും പേടിക്കാനില്ല. ഞങ്ങളുടെ ഓപ്പറേഷന്‍ കമ്മിറ്റി ബാക്കി കാര്യങ്ങള്‍ […]

India National

കര്‍ഷകരുടെ ‘ഡല്‍ഹി ചലോ’ മാര്‍ച്ചില്‍ സംഘര്‍ഷം, ഡല്‍ഹിയിലേക്ക് പ്രവേശിപ്പിക്കില്ലെന്ന് പോലീസ്

കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ ഡല്‍ഹി ലക്ഷ്യമാക്കി പഞ്ചാബില്‍ നിന്ന് മാര്‍ച്ച് ചെയ്‌തെത്തിയ ആയിരക്കണക്കിന് കര്‍ഷകര്‍ നടത്തിയ റാലിയില്‍ സംഘര്‍ഷം. ഹരിയാന അതിര്‍ത്തിയില്‍ തടഞ്ഞതോടെ കര്‍ഷകര്‍ അതിര്‍ത്തിയില്‍ കുത്തിയിപ്പ് സമരം തുടങ്ങി. കര്‍ഷകര്‍ക്ക് നേരെ പോലീസ് കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. പ്രകോപിതരായ കര്‍ഷകര്‍ പോലീസ് പാലത്തില്‍ സ്ഥാപിച്ചിരുന്ന ബാരിക്കേഡുകള്‍ നദിയിലേക്ക് വലിച്ചെറിഞ്ഞു. മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിന്റെ ഉത്തരവ് പ്രകാരമാണ് പഞ്ചാബുമായുളള അതിര്‍ത്തി ഹരിയാന അടച്ചിട്ടത്. ബാരിക്കേഡുകള്‍, ജലപീരങ്കികള്‍ തുടങ്ങി സര്‍വസന്നാഹങ്ങളും കര്‍ഷക റാലി തടയുന്നതിനായി സജ്ജമാക്കിയിട്ടുണ്ട്. കര്‍ഷക […]