Cricket Sports

ഐ.പി.എല്‍; കലാശപ്പോരില്‍ കന്നിക്കീരിടം തേടി ക്യാപിറ്റല്‍സും മുംബൈ ഇന്ത്യന്‍സും

ഐ.പി.എല്ലിന്‍റെ പതിമൂന്നാം പതിപ്പിന് ഇന്ന് തിരശീല വിഴും. കലാശപ്പോരാട്ടത്തില്‍ ഡൽഹി ക്യാപിറ്റല്‍സും നിലവിലെ ജേതാക്കളായ മുംബൈ ഇന്ത്യന്‍സും തമ്മില്‍ ഏറ്റുമുട്ടും. ദുബെെയില്‍ ഇന്ത്യന്‍ സമയം 7:30 മത്സരം ആരംഭിക്കും. അഞ്ചാം കീരിടം തേടി മുംബൈയും കന്നി കീരിടം സ്വപ്നം കണ്ട് ഡൽഹി കാപിറ്റല്‍സും കളത്തിലിറങ്ങുമ്പോള്‍ മത്സരം തീപ്പാറും എന്ന് സംശയമില്ല. കണക്കിലും കരുത്തിലും മുംബൈ ഇന്ത്യന്‍സ് തന്നെയാണ് ഒരുപടി മുന്‍പില്‍. ഈ സീസണില്‍ കളിച്ച 15 മത്സരങ്ങളില്‍ പത്തിലും ജയിച്ച് രാജകീയമായാണ് മുംബൈ ഫെനലില്‍ പ്രവേശിച്ചത്. ആദ്യ […]

Cricket Sports

രാജകീയം മുംബെെ: ഡല്‍ഹിയെ തകര്‍ത്ത് ഐ.പി.എല്‍ ഫെെനലില്‍

ഐപിഎല്ലിലെ ആദ്യ പ്ലേ ഓഫില്‍ മുംബൈക്ക് ത്രസിപ്പിക്കുന്ന ജയം. ജയത്തോടെ ഈ സീസണിലെ ഐപിഎല്‍ ഫൈനലിലേക്കുള്ള ടിക്കറ്റുറപ്പിച്ചു മുംബെെ. മുംബൈ ഇന്ത്യന്‍സ് ഉയര്‍ത്തിയ 201 റണ്‍സ് വിജയ ലക്ഷ്യം മറികടക്കുന്നതിനിടെ പാതിവഴിയില്‍ ഡൽഹിപ്പട വീണു. നിശ്ചിത ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ഇരുന്നൂറ് റൺസെടുത്ത മുംബെെക്കുള്ള ഡല്‍ഹിയുടെ മറുപടി 148 റൺസിൽ അവസാനിക്കുകയായിരുന്നു. ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ മുംബെെക്കായി പുറത്താകാതെ അടിച്ചു തകർത്ത ഇഷാൻ കിഷനും (30 പന്തിൽ 55 റൺസ്) സൂര്യകുമാർ യാദവും (38 പന്തിൽ […]

Cricket Sports

ഉയരം കൂടും തോറും വീഴ്ചയുടെ വേദനയും കൂടും; ഡൽഹി ക്യാപിറ്റൽസിൻ്റെ വ്യാകുലതകൾ

അങ്ങനെ ഡൽഹി ക്യാപിറ്റൽസ് തുടർച്ചയായ മൂന്ന് മത്സരങ്ങളിൽ പരാജയമറിഞ്ഞിരിക്കുന്നു. സീസണിലെ ഏറ്റവും കരുത്തരായ ടീമെന്ന വിശേഷണം എങ്ങനെയൊക്കെയോ അവർക്ക് കൈമോശം വന്നിരിക്കുകയാണ്. എങ്ങനെയൊക്കെയോ എന്ന് പറയുമ്പോൾ ബാറ്റിംഗും ബൗളിംഗുമെല്ലാം പെട്ടെന്ന് ഫോമൗട്ടാവുന്നു. സ്ഥിരതയോടെ ബാറ്റ് ചെയ്തിരുന്ന ശ്രേയാസ് അയ്യരും മാർക്കസ് സ്റ്റോയിനിസും അടക്കമുള്ള താരങ്ങൾ ക്ലൂലസായി നിൽക്കുന്നു. ബൗളിംഗായിരുന്നു ഒരു ആശ്വാസം. ഇന്നത്തെ കളിയിൽ അതിനും ഒരു തീരുമാനമായി. സീസണിലെ ഏറ്റവും ശക്തരായ ബൗളിംഗ് നിരയ്ക്കെതിരെ പ്രശസ്തമായ ഒരു മഹദ്‌വചനം മുൻനിർത്തിയാണ് ഹൈദരാബാദ് കളിച്ചത്. ആക്രമണമാണ് ഏറ്റവും […]

Cricket Sports

ധവാന്റെ സെഞ്ചുറി പാഴായി; പഞ്ചാബിന് തുടർച്ചയായ മൂന്നാം ജയം

ഡൽഹി ക്യാപിറ്റൽസിനെതിരെ കിംഗ്സ് ഇലവൻ പഞ്ചാബിന് അനായാസ ജയം. 5 വിക്കറ്റിനാണ് പഞ്ചാബ് ടേബിൾ ടോപ്പർമാരെ കീഴ്പ്പെടുത്തി സീസണിലെ തുടർച്ചയായ മൂന്നാം ജയം കുറിച്ചത്. 165 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ പഞ്ചാബ് 19 ഓവറിൽ 5 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം കണ്ടു. 53 റൺസെടുത്ത നിക്കോളാസ് പൂരാനാണ് പഞ്ചാബിൻ്റെ ടോപ്പ് സ്കോറർ. ഗ്ലെൻ മാക്സ്‌വെൽ (32), ക്രിസ് ഗെയിൽ (29) എന്നിവരും പഞ്ചാബിനായി തിളങ്ങി. പതിവിനു വിപരീതമായി ലോകേഷ് രാഹുൽ ആക്രമിച്ചാണ് കളിച്ചത്. അത് രാഹുലിനു […]

Cricket Sports

ബാംഗ്ലൂരിനെ വീഴ്ത്തി ഡല്‍ഹി: പോയന്‍റ് പട്ടികയില്‍ ഒന്നാമത്

ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ഡല്‍ഹി കാപ്പിറ്റല്‍സിന് 59 റണ്‍സ് വിജയം. 197 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ബാംഗ്ലൂരിന് 9 വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. ഡല്‍ഹിയുടെ നാലാം ജയമാണിത്. 197 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ബാംഗ്ലൂരിന്റെ തകര്‍ച്ച മൂന്നാം ഓവറില്‍ തുടങ്ങി. ദേവ്ദത്ത് പടിക്കല്‍ 4 റണ്‍സിന് പുറത്ത്. കോ‌ഹ്‍ലിയൊഴികെ മറ്റാരും ചലഞ്ച് ഏറ്റെടുക്കാന്‍ ശ്രമിച്ചതുപോലുമില്ല. ബാഗ്ലൂരിനായി നായകന്‍ 43 റണ്‍സെടുത്തു. റബാദയ്ക്ക് മുന്നില്‍ വാലറ്റം തകര്‍ന്നതോടെ പോരാട്ടം 137 റണ്‍സിന് അവസാനിച്ചു, […]

Cricket Sports

ഒടുവില്‍ സണ്‍റൈസേഴ്സ്; സീസണില്‍ ആദ്യവിജയം

ഡല്‍ഹി ക്യാപിറ്റല്‍സിനെ 15 റണ്‍സിന് പരാജയപ്പെടുത്തി സണ്‍റൈസേഴ്സിന് സീസണില്‍ ആദ്യവിജയം. 163 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഡല്‍ഹി ക്യാപിറ്റല്‍സിന് ഏഴു വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളു. പിന്തുടരേണ്ടത് താരതമ്യേന വലിയ സ്കോര്‍ അല്ലാതിരുന്നിട്ട് കൂടി ഡല്‍ഹി ക്യാപിറ്റല്‍സിന് മോശം തുടക്കമാണ് ലഭിച്ചത്. അഞ്ച് പന്തുകള്‍ നേരിട്ട ഓപ്പണര്‍ പ്രിഥ്വി ഷാ രണ്ട് റണ്‍സുമായി ആദ്യം തന്നെ കൂടാരം കയറി. പതിഞ്ഞ താളത്തില്‍ കളിച്ച ശിഖര്‍ ധവാനും ശ്രേയസ് അയ്യറും ചേര്‍ന്ന് പാര്‍ട്ണര്‍ഷിപ്പ് കെട്ടിപ്പടുക്കുമെന്ന് കരുതിയെങ്കിലും 21 […]