National

യാത്രക്കാരന്റെ മോശം പെരുമാറ്റം, എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി

ഡൽഹിയിൽ നിന്ന് ലണ്ടനിലേക്ക് പോവുകയായിരുന്ന എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി. ജീവനക്കാരനോട് യാത്രക്കാരൻ മോശമായി പെരുമാറിയതാണ് കാരണം. ഇയാളെ വിമാനത്തിൽ നിന്ന് ഇറക്കിവിട്ട ശേഷം പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. about:blank എയർ ഇന്ത്യയുടെ എഐ 111 വിമാനം അൽപ്പസമയത്തിനകം ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ തിരിച്ചിറക്കുകയായിരുന്നു. ക്യാബിൻ ക്രൂവിലെ രണ്ടുപേരെ യാത്രക്കാരൻ മർദ്ദിച്ചുവെന്നാണ് പരാതി. 225 ഓളം യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ബഹളം ഉണ്ടാക്കിയ യാത്രക്കാരനെ വിമാനത്താവളത്തിൽ ഇറക്കിവിട്ട ശേഷം വിമാനം ലണ്ടനിലെ ഹീത്രൂ എയർപോർട്ടിലേക്ക് യാത്ര പുനരാരംഭിച്ചു.

National

ഡൽഹി വിമാനത്താവളത്തിൽ വൻ കൊക്കെയ്ൻ വേട്ട

ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ കൊക്കെയ്ൻ വേട്ട. 15 കോടി വിലമതിക്കുന്ന ഒരു കിലോഗ്രാം കൊക്കെയ്ൻ കസ്റ്റംസ് പിടിച്ചെടുത്തു. കള്ളക്കടത്തിൽ സിംബാബ്‌വെ സ്വദേശിനിയെ നാർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്‌സ്‌റ്റാൻസസ് (എൻഡിപിഎസ്) ആക്‌ട് പ്രകാരം അറസ്റ്റ് ചെയ്തു. അഡിസ് അബാബയിൽ നിന്ന് ഇ.ടി-688 വിമാനത്തിലാണ് സിംബാബ്‌വെ സ്വദേശിനി ഡൽഹിയിൽ എത്തിയത്. 1015 ഗ്രാം കൊക്കെയ്ൻ ഡൽഹി എയർപോർട്ട് കസ്റ്റംസ് ഇവരുടെ പക്കൽ നിന്ന് പിടിച്ചെടുത്തു. ചെരുപ്പിനുള്ളിലാണ് മയക്കുമരുന്ന് ഒളിപ്പിച്ചതെന്നാണ് വിവരം. ജൂലൈ 13ന് വിയറ്റ്നാമിൽ നിന്ന് […]

National

ഡല്‍ഹിയില്‍ 28 കോടിയുടെ കൊക്കെയിനുമായി രണ്ട് ഉഗാണ്ട സ്വദേശിനികള്‍ പിടിയില്‍

ഡല്‍ഹി വിമാനത്താവളത്തില്‍ 28 കോടിയുടെ കൊക്കെയിനുമായി രണ്ട് ഉഗാണ്ട സ്വദേശിനികള്‍ പിടിയില്‍. 28 കോടിയുടെ, 180ലധികം കൊക്കെയിന്‍ ഗുളികകളാണ് ഇന്ദിരാ ഗാന്ധി എയര്‍പോര്‍ട്ടില്‍ വച്ച് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. യുവതികളുടെ വയറില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കൊക്കെയിന്‍. കസ്റ്റഡിയിലായ രണ്ട് യുവതികളും ഉഗാണ്ട സ്വദേശിനികളാണെങ്കിലും ഇവര്‍ക്ക് പരസ്പരം ബന്ധമില്ലെന്ന് കസ്റ്റംസ് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ 22നാണ് ഇവരിലൊരാള്‍ ഉഗാണ്ടയില്‍ നിന്ന് ഡല്‍ഹിയിലെത്തിയത്. പെരുമാറ്റത്തില്‍ സംശയം തോന്നിയ കസ്റ്റംസ് ഇവരെ പരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു. തുടര്‍ന്നാണ് ക്യാപ്‌സൂള്‍ രൂപത്തിലാക്കിയ കൊക്കെയിന്‍ ഗുളികകള്‍ […]

National

കനത്ത മഴയും കാറ്റും; ഡൽഹിയിൽ 100 വിമാനങ്ങൾ വൈകി, 20 എണ്ണം വഴിതിരിച്ചുവിട്ടു

മോശം കാലാവസ്ഥ കാരണം ഡൽഹി വിമാനത്താവളത്തിൽ 100 വിമാനങ്ങൾ വൈകി. രാവിലെ 6 മുതൽ 10 മണി വരെയുള്ള വിമാനങ്ങളാണ് വൈകിയത്. 20 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. 13 വിമാനങ്ങളിൽ ജയ്പൂരിലേക്ക് വഴിതിരിച്ചുവിട്ടു. രണ്ട് വിമാനങ്ങൾ ലക്നൗ അമൃത്‌സർ എന്നിവിടങ്ങളിലേക്കും അഹ്മദാബാദ്, മുംബൈ, ഇൻഡോർ എന്നിവിടങ്ങളിലേക്ക് ഓരോ വിമാനങ്ങൾ വീതവും വഴിതിരിച്ചുവിട്ടു. മണിക്കൂറിൽ 75 കിലോമീറ്റർ വേഗത്തിലാണ് ഇവിടെ കാറ്റ് വീശിയതെന്ന് അധികൃതർ അറിയിച്ചു. ഇങ്ങനെ കനത്ത കാറ്റിൽ വിമാനങ്ങൾ ലാൻഡ് ചെയ്യാൻ ബുദ്ധിമുട്ടാണ് എന്നും അധികൃതർ പറഞ്ഞു.

National

ടേക്ക് ഓഫിന് തൊട്ടുമുമ്പ് തൂണ് ഇടിച്ചു തകർത്ത് സ്‌പൈസ് ജെറ്റ് വിമാനം; ആളപായമില്ല

ടേക്ക് ഓഫിന് തൊട്ടുമുമ്പ് സ്‌പൈസ് ജെറ്റ് വിമാനം തൂണില്‍ ഇടിച്ചു. ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. ബോയിംഗ് 737-800 വിമാനം പാസഞ്ചര്‍ ടെര്‍മിനലില്‍ നിന്ന് റണ്‍വേയിലേക്ക് നീങ്ങുന്നതിനിടെയാണ് തൂണില്‍ ഇടിച്ചതെന്ന് വിമാനത്താവള വൃത്തങ്ങള്‍ അറിയിച്ചു. ഇടിയുടെ ആഘാതത്തിൽ തൂണ് നിലംപൊത്തി. വിമാനത്തിനും കേടുപാടുകൾ സംഭവിച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) വിഷയത്തില്‍ അന്വേഷണം ആരംഭിച്ചതായും അധികൃതര്‍ വ്യക്തമാക്കി. വിമാനത്തിന്റെ വലതു ചിറകാണ് തൂണില്‍ ഇടിച്ചത്. ചിറകിനും തൂണിനും കേടുപാടുകള്‍ സംഭവിച്ചു. […]