ലോകത്തിലെ ഏറ്റവും മലിനമായ രാജ്യതലസ്ഥാനമായി വീണ്ടും ഡൽഹി. ഇത് നാലാം തവണയാണ് വായു മലിനീകരണത്തിൽ ഡൽഹി മറ്റ് നഗരങ്ങളെ പിന്നിലാക്കുന്നത്. ഏറ്റവും കൂടുതൽ അന്തരീക്ഷ മലിനീകരണമുളള 35 നഗരങ്ങൾ ഇന്ത്യയിൽ ആണെന്നും റിപ്പോർട്ട്. സ്വിസ് സ്ഥാപനമായ IQAir പുറത്തിറക്കിയ ആഗോള വായു ഗുണനിലവാര റിപ്പോർട്ടിണ് കണ്ടെത്തൽ. പിഎം-2.5 അളവ് ഏറ്റവും കൂടുതൽ ഡൽഹിയിലാണ്. മലിനീകരണത്തിന്റെ തോത് അളക്കുന്നതിനുള്ള യൂണിറ്റാണ് ‘പിഎം-2.5’. 32 ദശലക്ഷം ആളുകൾ വസിക്കുന്ന നഗരത്തിൽ പിഎം-2.5ൻ്റെ അളവ് ലോകാരോഗ്യ സംഘടനയുടെ സുരക്ഷിത പരിധിയുടെ 20 […]
Tag: Delhi air pollution
ഡൽഹിയിലെ വായുമലിനീകരണം; കർമ്മസമിതിയേയും ഫ്ലയിങ് സ്ക്വാഡുകളെയും ചുമതലപ്പെടുത്തിയെന്ന് കേന്ദ്രം സുപ്രിംകോടതിയിൽ
ഡൽഹിയിലെ വായുമലിനീകരണം നിയന്ത്രിക്കാൻ കർമ്മസമിതിയേയും 17 ഫ്ലയിങ് സ്ക്വാഡിനെയും ചുമതലപ്പെടുത്തിയതായി കേന്ദ്രസർക്കാർ അറിയിച്ചു. കേന്ദ്രം നിയോഗിച്ച എയർ ക്വളിറ്റി മാനേജ്‌മെന്റ് കമ്മിഷനാണ് കർമ്മ സമിതി രൂപീകരിച്ചത്. വായുമലിനീകരണം തടയാനാവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവേയാണ് കേന്ദ്രം സുപ്രിംകോടതിയിൽ ഇക്കാര്യം അറിയിച്ചത്. ഈ സംഘങ്ങൾ സുപ്രീംകോടതിയുടെ നിർദേശങ്ങൾ നടപ്പിലാക്കുന്നുവെന്ന് ഉറപ്പാക്കും. കഴിഞ്ഞ ദിവസം സുപ്രിംകോടതി കേന്ദ്രസർക്കാരിനെയും ഡൽഹി സർക്കാരിനെയും രൂക്ഷമായി വിമർശിച്ചിരുന്നു. പല തവണ നിർദേശങ്ങൾ നൽകിയിട്ടും മലിനീകരണം തടയാൻ നടപടികൾ സ്വീകരിക്കാത്തതിന് കേന്ദ്ര സംസ്ഥാന സർക്കാരുകളെ സുപ്രിം കോടതി ഇന്നലെ […]
ഡൽഹിയിലെ വായു മലിനീകരണം : സുപ്രിംകോടതി ഇന്ന് പരിഗണിക്കും
ഡൽഹിയിലെ വായു മലിനീകരണ വിഷയം സുപ്രിംകോടതി പരിഗണിക്കും. വിദ്യാർത്ഥിയായ ആദിത്യ ദുബേ സമർപ്പിച്ച പൊതുതാൽപര്യഹർജിയാണ് ചീഫ് ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ച് പരിഗണിക്കുന്നത്. വായു മലിനീകരണം കുറയ്ക്കാൻ കേന്ദ്രസർക്കാരും, ഡൽഹി, ഹരിയാന, പഞ്ചാബ്, ഉത്തർപ്രദേശ് സംസ്ഥാനങ്ങളും സ്വീകരിച്ച നടപടികൾ കോടതി പരിശോധിക്കും. കാർഷിക അവശിഷ്ടങ്ങൾ കത്തിക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളും പരിഗണിക്കും. സെൻട്രൽ വിസ്റ്റ പദ്ധതിക്ക് ദേശീയ പ്രാധാന്യമുള്ളതിനാൽ നിർമാണ പ്രവൃത്തികൾ നിർത്തിവച്ചിട്ടില്ലെന്ന് കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്. മലിനീകരണം നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങൾ കൃത്യമായി പാലിച്ചാണ് നിർമാണം. രാജ്യതലസ്ഥാന […]
വായു ഗുണനിലവാരം ഉയർന്നു; ഡൽഹിയിൽ നിയന്ത്രണങ്ങൾ നീക്കി സർക്കാർ
വായുഗുണനിലവാരം ഉയർന്ന പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ പിൻവലിച്ച് ഡൽഹി സർക്കാർ. തിങ്കളാഴ്ച മുതൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കുമെന്ന് ഡൽഹി പരിസ്ഥിതിമന്ത്രി ഗോപാൽ റായി അറിയിച്ചു. സർക്കാർ ഉദ്യോഗസ്ഥർക്ക് ഏർപ്പെടുത്തിയിരുന്ന വർക്ക് ഫ്രം ഹോം സംവിധാനവും പിൻവലിച്ചു. തിങ്കളാഴ്ച മുതൽ ഉദ്യോഗസ്ഥർ ഓഫിസുകളിൽ ഹാജരാകണമെന്ന് നിർദ്ദേശം നൽകി. ഞായറാഴ്ച മുതൽ സംസ്ഥാനത്തേക്ക് സിഎൻജി ബസുകൾക്ക് പ്രവേശിക്കാമെന്ന് മന്ത്രി അറിയിച്ചു. അതേസമയം, ട്രക്കുകൾക്കെർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണം അടുത്ത മാസം 3 വരെ തുടരുമെന്ന് ഗോപാൽ റായ് വ്യക്തമാക്കി.
ഡല്‍ഹി വായുമലിനീകരണം; കേന്ദ്രം വിളിച്ച അടിയന്തര യോഗം ഇന്ന്
ഡല്‍ഹിയില്‍ വായു മലിനീകരണം നിയന്ത്രിക്കുന്നതിനായി നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ വിളിച്ച ഔദ്യോഗിക യോഗം ഇന്ന്. യുപി, പഞ്ചാബ്, ഹരിയാന, ഡല്‍ഹി സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ പങ്കെടുക്കും. നഗരങ്ങളില്‍ ലോക്ഡൗണ്‍ അടക്കമുള്ള നിയന്ത്രണങ്ങള്‍ നടപ്പിലാക്കുന്ന കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടാകും. വായു മലിനീകരണം തടയാന്‍ കേന്ദ്രസര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാനും അടിയന്തര തീരുമാനങ്ങളെടുക്കാനും സുപ്രിംകോടതി കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയിരുന്നു. നിലവില്‍ 50ല്‍ താഴയെത്തുന്ന രാജ്യതലസ്ഥാനത്തെ വായുഗുണനിലവാര സൂചിക 331ല്‍ എത്തിനില്‍ക്കുകയാണ്. ഒക്ടോബര്‍ 24 മുതല്‍ ഈ […]
ശൈത്യകാലത്തെ വായു മലിനീകരണം തടയാന്‍ സംയുക്ത പ്രവര്‍ത്തന പദ്ധതിയുമായി ഡല്‍ഹി സര്‍ക്കാര്‍
ഡല്‍ഹിയില്‍ മഞ്ഞുകാലത്തെ മലിനീകരണം തടയാന്‍ സംയുക്ത പ്രവര്‍ത്തന പദ്ധതി തയ്യാറാക്കി സര്‍ക്കാര്‍. അയല്‍ സംസ്ഥാനങ്ങളുടെ സഹകരണത്തോട് കൂടിയായിരിക്കും പദ്ധതി നടപ്പിലാക്കുകയെന്ന് പരിസ്ഥിതി മന്ത്രി ഗോപാല്‍ രാജ് പറഞ്ഞു. ശൈത്യകാലമാകുന്നതോടെ ഡല്‍ഹില്‍ വായു മലിനീകരണം രൂക്ഷമാകുന്ന സ്ഥിതിയാണുള്ളത്. മഞ്ഞുകാലത്ത് വായുസഞ്ചാരം കുറയുന്നതും അയല്‍സംസ്ഥാനങ്ങളായ ഹരിയാന, പഞ്ചാബ് ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ വയലവശിഷ്ടങ്ങള്‍ കത്തിക്കുന്നതുമാണ് വായു മലിനീകരണം രൂക്ഷമാകുന്നത്. വായുമാലിനീകരണത്തിന് കാരണമാകുന്ന പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നതിനും ബദല്‍ മാര്‍ഗങ്ങള്‍ കണ്ടെത്തുന്നതിനും കേന്ദ്രസര്‍ക്കാരുമായും അയല്‍സംസ്ഥാനങ്ങളുമായും കൂടുതല്‍ ചര്‍ച്ചകള്‍ നടത്തുമെന്നും ഡല്‍ഹി സര്‍ക്കാര്‍ അറിയിച്ചു. ഡല്‍ഹിയില്‍ […]