വല്ല്യേട്ടനും അനിയന്‍മാരും ‘അറയ്‌ക്കല്‍ വാറുണ്ണി’യായി ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ഡേവിഡ് വാര്‍ണര്‍. ഡേവിഡ് വാര്‍ണറുടെ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റും വൈറലാവുകയാണ്. ഇക്കുറി മമ്മൂട്ടിയുടെ എക്കാലത്തെയും സൂപ്പർ ഹിറ്റ് ചിത്രങ്ങളിലൊന്നായ വല്ല്യേട്ടനിലെ അറയ്ക്കൽ മാധവനുണ്ണിയെ കൂട്ടുപിടിച്ചാണ് വാര്‍ണറും അനിയന്‍മാരും വന്നിരിക്കുന്നത്.(David warner poster like mammootty film valliettan) ഐപിഎലിൽ ഡൽഹി ക്യാപിറ്റൽസ് ടീമിന്റെ ക്യാപ്റ്റനാണ് വാർണർ കൂടാതെ ഫോട്ടോയിൽ ഉള്ളത് സഹതാരങ്ങളുമാണ്. മാധവനുണ്ണിയുടെ സഹോദരങ്ങളായി ഇഷാന്ത് ശര്‍മ്മയും കുല്‍ദീപ് യാദവും അക്‌സര്‍ പട്ടേലും ഖലീല്‍ അഹമ്മദുമാണ് പോസ്റ്ററിലുള്ളത്. […]
Tag: david warner
ഡേവിഡ് വാർണർ ഡൽഹി ക്യാപിറ്റൽസ് നായകനാകുമെന്ന് റിപ്പോർട്ട്
വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ഇന്ത്യൻ വിക്കറ്റ് കീപ്പർ-ബാറ്റ്‌സ്മാൻ ഋഷഭ് പന്തിന് ഐപിഎൽ 2023 സീസൺ നഷ്ടമാകുമെന്ന് ഉറപ്പായി കഴിഞ്ഞു. ലിഗമെന്റിനേറ്റ പരുക്കിൽ നിന്ന് കരകയറാൻ താരത്തിന് 6 മാസമെങ്കിലും ആവശ്യമാണ്. ഈ സാഹചര്യത്തിൽ പന്തിന് പകരം ഡേവിഡ് വാർണർ ഡൽഹി ക്യാപിറ്റൽസ് നായകനാകുമെന്നാണ് പുതുയ റിപോർട്ടുകൾ. പന്തിന്റെ അഭാവത്തിൽ ഡേവിഡ് വാർണർക്ക് ടീമിന്റെ നേതൃത്വം കൈമാറുന്ന കാര്യം ഡൽഹി ക്യാപിറ്റൽസ് മാനേജ്‌മെന്റ് പരിഗണിക്കുന്നതായി TOI റിപ്പോർട്ടിൽ പറയുന്നു. വിഷയം വാർണറുമായി ഉടൻ ചർച്ച ചെയ്യും. കൂടാതെ പന്തിന് […]
രാജ്യാന്തര ക്രിക്കറ്റിൽ എന്റെ ദിനങ്ങൾ എണ്ണപ്പെട്ടു; ഇനി ‘നല്ല കുട്ടി’യാകും: ഡേവിഡ് വാർണർ
കളിക്കളത്തിലെ ആക്രമണോത്സുക സ്വഭാവത്തിന് കുറവു വരുത്തുമെന്ന് ഓസീസ് ഓപ്പണർ ഡേവിഡ് വാർണർ. രാജ്യാന്തര ക്രിക്കറ്റിൽ തനിക്ക് ഇനി ഒരുപാട് കാലം ബാക്കിയില്ലെന്നും അതുകൊണ്ട് തന്നെ കളിയിൽ മാത്രം ശ്രദ്ധിക്കാനാണ് ശ്രമമെന്നും വാർണർ പറഞ്ഞു. തന്നെ സ്ലെഡ്ജ് ചെയ്താലും തിരികെ സ്ലെഡ്ജ് ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു. വാർത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിൻ്റെ പ്രഖ്യാപനം. സ്ലെഡ്ജിംഗ് നടത്തുമ്പോൾ ഒരു ടീമിനെ മുഴുവൻ ബാധിക്കും. താരങ്ങൾക്ക് ഏകാഗ്രത നഷ്ടമാവും. അതുകൊണ്ട് കളിയിൽ ശ്രദ്ധിക്കാനാണ് ശ്രമം എന്നും വാർണർ കൂട്ടിച്ചേർത്തു. ഇന്ത്യക്കെതിരായ ടി-20, ഏകദിന, […]
നിസ്വാര്‍ഥ സേവനത്തിന് മലയാളി നേഴ്‌സിന് നന്ദി പറഞ്ഞ് ഗില്‍ക്രിസ്റ്റ്
നിസ്വാര്‍ഥ സേവനത്തിന് കോട്ടയം സ്വദേശിയായ നേഴ്‌സ് 23കാരി ഷാരോണ്‍ വര്‍ഗീസിനും കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥി ശ്രേയസ് സ്രേസ്തിനുമാണ് ഗില്ലിയും വാര്‍ണ്ണറും നന്ദി പ്രകടിപ്പിച്ചത്… കോവിഡിനെതിരായ പോരാട്ടത്തില്‍ ആസ്‌ട്രേലിയയെ നിസ്വാര്‍ഥമായി സഹായിക്കുന്ന മലയാളി നേഴ്‌സിംഗ് വിദ്യാര്‍ഥിനിക്കും ബംഗളൂരുവില്‍ നിന്നുള്ള വിദ്യാര്‍ഥിക്കും നന്ദി പറഞ്ഞ് ഓസീസ് ക്രിക്കറ്റ് താരങ്ങള്‍. മുന്‍ വിക്കറ്റ്കീപ്പര്‍ ബാറ്റ്‌സ്മാന്‍ ആദം ഗില്‍ക്രിസ്റ്റും സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ ഡേവിഡ് വാര്‍ണറുമാണ് വീഡിയോയിലൂടെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് നന്ദി അറിയിച്ചിരിക്കുന്നത്. കോട്ടയം സ്വദേശിയായ നേഴ്‌സിംഗ് വിദ്യാര്‍ഥിനിയായ 23കാരി ഷാരോണ്‍ വര്‍ഗീസിനും കമ്പ്യൂട്ടര്‍ […]