പുലര്‍ച്ചെതന്നെ വേട്ടയ്ക്കിറങ്ങുന്ന കാട്ടു നായ്ക്കള്‍, ഇപ്പോള്‍ വാര്‍ത്തകളില്‍ സജീവരായ തെരുവുനായ്ക്കളല്ല മാംസഭോജികള്‍. ജീവന് തുടിക്കുന്ന മാംസളഭാഗം തന്നെ ഭക്ഷിക്കുവാന്‍ ഇഷ്ട്ടപ്പെടുന്ന ധോലുകള്‍. ഇന്ത്യന്‍ വൈല്‍ഡ് ഡോഗ്, ഏഷ്യാറ്റിക് വൈല്‍ഡ് ഡോഗ്, വിസിലിംഗ് ഡോഗ് എന്നൊക്കെ ഇവര്‍ക്ക് വിളിപ്പേരുണ്ടെങ്കിലും സാധാരണ നായ്ക്കളുടെയും ചെന്നായകളുടെയും ജനുസ്സില്‍ പെട്ടവരല്ല ധോലുകള്‍. ക്യൂവോണ്‍ എന്ന ജനുസ്സില്‍ പെട്ടവരാണ് ഇവര്‍, ഈ ജനുസ്സില്‍ ഈ കാട്ടുനായ്ക്കല്‍ അല്ലാതെ വേറെ ജീവികളില്‍ ഇല്ലെന്ന് സാരം. കാട്ടിലെ പുലിയെ പോലും വിറപ്പിച്ച് നിര്‍ത്തുന്ന യഥാര്‍ത്ഥ വേട്ടക്കാര്‍ ഇവരാണെന്ന് […]