India

ഛത്തീസ്ഗഡിൽ സിആർപിഎഫ് ജവാൻമാർക്ക് കൂട്ടത്തോടെ കൊവിഡ്

ഛത്തീസ്ഗഡിലെ സുക്മയിൽ 38 സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സ് (സിആർപിഎഫ്) ജവാൻമാർക്ക് കൊവിഡ്. ചിന്തഗുഫയിലെ തെമൽവാഡയിലെ സിആർപിഎഫ് ക്യാമ്പിൽ നടത്തിയ ആന്റിജൻ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചതെന്ന് ചീഫ് മെഡിക്കൽ ആൻഡ് ഹെൽത്ത് ഓഫീസർ (സിഎച്ച്എംഒ) അറിയിച്ചു. രോഗബാധിതരായ എല്ലാ ജവാന്മാരും ക്വാറന്റൈനിലാണെന്നും സിഎംഎച്ച്ഒ പറഞ്ഞു. അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 33,750 പുതിയ കൊവിഡ് കേസുകളും 123 മരണങ്ങളും റിപ്പോർട്ട് ചെയ്തതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഒമിക്രോൺ അണുബാധകളുടെ എണ്ണം 1,700 […]

India

വീരമൃത്യു വരിച്ച സൈനികന്റെ സഹോദരിയുടെ വിവാഹം നടത്തി ജവാന്മാർ

കശ്മീരിലെ പുൽവാമയിൽ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സൈനികന്റെ സഹോദരിയുടെ വിവാഹം ഏറ്റെടുത്ത് നടത്തി സിആർപിഎഫ് ഉദ്യോഗസ്ഥർ. കോൺസ്റ്റബിൾ ശൈലേന്ദ്ര പ്രതാപ് സിംഗിന്റെ സഹോദരിയുടെ വിവാഹമാണ് സേനാംഗങ്ങൾ മുൻകൈയെടുത്ത് നടത്തിയത്. സിആർപിഎഫ് ജവാന്മാർ ശൈലേന്ദ്ര സിംഗിന്റെ സ്ഥാനത്ത് നിന്നാണ് ചടങ്ങുകൾ നടത്തിയത്. ഉത്തർപ്രദേശിൽ വച്ചായിരുന്നു ചടങ്ങുകൾ. യൂണിഫോമിലായിരുന്നു ജവാൻമാർ വിവാഹത്തിനെത്തിയത്. മുതിർന്ന സഹോദരൻമാർ എന്ന നിലയിൽ സിആർപിഎഫ് ജവാൻമാർ ശൈലേന്ദ്ര പ്രതാപ് സിംഗിന്റെ സഹോദരിയുടെ വിവാഹത്തിൽ പങ്കെടുക്കുന്നു എന്നായിരുന്നു സിആർപിഎഫിന്റെ ട്വീറ്റ്. Brothers for life: As elder […]

India

ആക്രമണത്തിനിടെ വീരമൃത്യു വരിക്കുന്ന സൈനികർക്കുള്ള റിസ്‌ക് ഫണ്ട് വർധിപ്പിച്ചു

ആക്രമണത്തിനിടെ വീരമൃത്യു വരിക്കുന്ന സൈനികർക്കുള്ള റിസ്‌ക് ഫണ്ട് സിആർപിഎഫ് വർധിപ്പിച്ചു. 21.5 ലക്ഷത്തിൽ നിന്ന് 35 ലക്ഷമായാണ് വർധിപ്പിച്ചത്. ഏറ്റുമുട്ടലുകളിലല്ലാതെയുള്ള സാഹചര്യങ്ങളിൽ മരിക്കുന്ന സൈനികർക്കുള്ള റിസ്‌ക് ഫണ്ട് 25 ലക്ഷം രൂപയായും വർധിപ്പിച്ചതായി സിആർപിഎഫ് അറിയിച്ചു. മരിച്ച സേനാംഗങ്ങളുടെ മകളുടെയോ സഹോദരിയുടെയോ വിവാഹത്തിനുള്ള ധനസഹായം ഒരു ലക്ഷം രൂപയായി ഉയർത്താനും തീരുമാനിച്ചു. നവംബർ മുതൽ ഇത് പ്രഭാല്യത്തിൽ വന്നതായും സിആർപിഎഫ് വ്യക്തമാക്കി. സായുധ സേനകളിൽ റിസ്‌ക് ഫണ്ട് ഏകരൂപത നടപ്പാക്കാനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് […]

India

യുദ്ധ കമാൻഡോ സംഘത്തിൽ വനിതകളെ ഉൾപ്പെടുത്താൻ ആലോചിക്കുന്നതായി സി.ആർ.പി.എഫ്

സി.ആർ.പി.എഫിന്റെ യുദ്ധ കമാൻഡോ സംഘമായ കോബ്രയിൽ വനിതകളെ ഉൾപ്പെടുത്താൻ ആലോചന. സി.ആർ.പി.എഫ് ഡയറക്ടർ ജനറൽ എ.പി മഹേശ്വരിയാണ് ഇക്കാര്യം അറിയിച്ചത്. “കോബ്രയിലേക്ക് സ്ത്രീകളെ എടുക്കുന്നത് ഞങ്ങൾ കാര്യമായി തന്നെ പരിഗണിക്കുന്നുണ്ട്” മഹേശ്വരി വാർത്ത സമ്മേളനത്തിൽ പറഞ്ഞു. 2008ലാണ് രാജ്യത്തെ മാവോയിസ്റ്റ് ഭീഷണിയെ നേരിടാൻ പതിനായിരം പേരടങ്ങുന്ന ഒരു സംഘത്തെ സി.ആർ.പി.എഫ് രൂപീകരിച്ചത്. ‘ദി കോംബാറ്റ് ബറ്റാലിയൻ ഫോർ റെസല്യൂട്ട് ആക്ഷൻ ടീം’ അഥവാ കോബ്രയെ മാവോയിസ്റ്റ് സാന്നിധ്യമുള്ള ഇടങ്ങളിൽ പ്രത്യേക പരിശീലനം നൽകി വിന്യസിച്ചിട്ടുണ്ട്. ബീഹാർ, ജാർഖണ്ഡ്, […]