സീനിയർ കരിയറിൽ 800 ഗോളുകൾ തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി മാഞ്ചസ്റ്റർ യുണൈറ്റഡിൻ്റെ പോർച്ചുഗീസ് സ്ട്രൈക്കർ ക്രിസ്റ്റ്യാനോ റൊണാൾഡോ. ഇന്നലെ ആഴ്സണലിനെതിരെ നടന്ന ഇംഗ്ലീഷ് പ്രീമിയർ ലീഗ് മത്സരത്തിലാണ് താരം ഈ നേട്ടം കുറിച്ചത്. ആഴ്സണലിനെതിരെ ഇരട്ട ഗോളടിച്ച ക്രിസ്റ്റ്യാനോ ആകെ ഗോളുകളുടെ എണ്ണം 801 ആയി ഉയർത്തി. (cristiano ronaldo 800 goals) 1097 ഔദ്യോഗിക മത്സരങ്ങളിൽ നിന്നാണ് പോർച്ചുഗൽ താരം 801 ഗോളുകൾ സ്വന്തമാക്കിയത്. 2002 ഒക്ടോബർ 7ന് ബ്രാഗക്കെതിരെ സ്പോർട്ടിംഗ് ലിസ്ബണു […]
Tag: Cristiano Ronaldo
ബാലൻ ഡി ഓർ; അവസാന 30 പേരുകൾ പ്രഖ്യാപിച്ചു
ഈ വർഷത്തെ ബാലൻ ഡി ഓർ പുരസ്കാരത്തിനായുള്ള അവസാന 30 പേരുടെ ലിസ്റ്റ് ഫ്രാൻസ് ഫുട്ബോൾ പ്രഖ്യാപിച്ചു. ചാമ്പ്യൻസ് ലീഗ് നേടിയ ചെൽസിയുടെയും യൂറോ കപ്പ് നേടിയ ഇറ്റലിയുടെയും എല്ലാം താരങ്ങൾ നിറഞ്ഞതാണ് 30 അംഗ ലിസ്റ്റ്. ലയണൽ മെസ്സി, ക്രിസ്റ്റ്യാനോ റൊണാൾഡോ, ലെവൻഡോസ്കി എന്നീ പ്രമുഖർ ഉൾപ്പെട്ടിട്ടുണ്ട്. മെസിയും ലെവൻഡോസ്കിയുമാണ് സാധ്യതയിൽ മുന്നിൽ. റൊണാൾഡോയ്ക്ക് ഇത്തവണ വലിയ സാധ്യത കൽപിക്കുന്നില്ല. ചാമ്പ്യൻസ് ലീഗ് ജേതാക്കളായ ചെൽസിയുടെ കാന്റെ, മേസൺ മൗണ്ട്, ആസ്പിലികെറ്റ, ജോർഗിഞ്ഞോ എന്നിവർ ലിസ്റ്റിൽ […]
ഇൻസ്റ്റഗാം റെക്കോർഡുകൾ തകർത്ത് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ക്രിസ്റ്റ്യാനോ അനൗൺസ്മെന്റ്
ഇൻസ്റ്റഗ്രാം റെക്കോർഡുകൾ തകർത്ത് ക്രിസ്റ്റ്യാനോ റൊണാൾഡോയെ ടീമിലെത്തിച്ചെന്നറിയിച്ചുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിൻ്റെ പോസ്റ്റ്. ഒരു സ്പോർട്സ് ടീമിന് ഇൻസ്റ്റഗ്രാമിൽ ലഭിക്കുന്ന ഏറ്റവുമധികം ലൈക്കെന്ന നേട്ടമാണ് ഈ അനൗൺസ്മെൻ്റ് പോസ്റ്റിനു ലഭിച്ചത്. 12 മില്ല്യണിലധികം ലൈക്കുകളാണ് ഈ പോസ്റ്റിനു ലഭിച്ചത്. (cristiano ronaldo manchester instagram) അതേസമയം, ഇൻസ്റ്റഗ്രാമിൽ ഏറ്റവുമധികം ലൈക്കുകൾ നേടിയ കായിക സംബന്ധിയായ പോസ്റ്റ് ലയണൽ മെസിക്ക് സ്വന്തമാണ്. കോപ്പ അമേരിക്ക ട്രോഫിയുമായി ഇരിക്കുന്ന മെസിയുടെ ചിത്രത്തിനു ലഭിച്ചത് 23 മില്ല്യണോളം ലൈക്കുകളാണ്. ക്രിസ്റ്റ്യാനോ റൊണാൾഡോ ടീമിൽ […]
ക്രിസ്റ്റ്യാനോയുടെ മടങ്ങിവരവ്; മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വെബ്സൈറ്റ് ക്രാഷ് ആയി
ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ടീമിൽ തിരികെയെത്തി എന്ന പ്രഖ്യാപനത്തിനു പിന്നാലെ മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബിൻ്റെ ഔദ്യോഗിക വെബ്സൈറ്റ് ക്രാഷ് ആയെന്ന് റിപ്പോർട്ടുകൾ. കൈമാറ്റ വിവരങ്ങളറിയാൻ ആളുകൾ ഇടിച്ചുകയറിയപ്പോൾ ട്രാഫിക് അധികരിച്ചു എന്നും ഇത് സൈറ്റ് ക്രാഷ് ആവുന്നതിനു കാരണമായി എന്നുമാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. എന്നാൽ, ഏറെ വൈകാതെ അധികൃതർ സൈറ്റിലെ പ്രശ്നം പരിഹരിച്ചു. (Manchester United website Cristiano) ചുവന്ന ചെകുത്താന്മാരുടെ സംഘത്തിലേക്കുള്ള ക്രിസ്റ്റ്യാനോയുടെ മടങ്ങിവരവ് വമ്പൻ അലയൊലികളാണ് ഉയർത്തിയത്. ലോകമെമ്പാടും വിവിധ […]
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ യുവന്‍റസ് വിടുന്നു? റിപ്പോര്‍ട്ടുകള്‍ തള്ളി ക്ലബ്
സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ യുവന്റസ് വിടാൻ ആഗ്രഹിക്കുന്നതായി ഒരു സൂചനയും നൽകിയിട്ടില്ലെന്ന് ക്ലബ് ഡയറക്ടർ പവൽ നെദ്വേഡ്. റൊണാള്‍ഡോ ഈ മാസം അവസാനം തിരിച്ചെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ‘ക്രിസ്റ്റ്യാനോ അവധി ആഘോഷിക്കുകയാണ്. ക്ലബ് വിടുന്നതായി യാതൊരു സൂചനയും നല്‍കിയിട്ടില്ല. ഞങ്ങള്‍ അദ്ദേഹത്തിനായി കാത്തിരിക്കുകയാണ്. ഷെഡ്യൂള്‍ അനുസരിച്ച് ജൂലൈ 25ന് അദ്ദേഹം ടീമിനൊപ്പം ചേരും’ – നെദ്വേഡ് പറഞ്ഞു.. കഴിഞ്ഞ സീസണില്‍ 29 ഗോളുകള്‍ നേടിയ റോണോ ഇറ്റാലിയന്‍ സീരി എയില്‍ ടോപ് സ്കോറര്‍ ആയിരുന്നു. അടുത്ത […]
വെറും അരമണിക്കൂർ; കൊക്കകോളയുടെ 29000 കോടി ഒഴുകിപ്പോയതിങ്ങനെ!
രണ്ട് കോളക്കുപ്പികൾ ഒന്ന് നീക്കിയതേയുള്ളൂ, അതുവഴി കൊക്കകോള എന്ന ബഹുരാഷ്ട്ര കുത്തക കമ്പനിയുടെ വിപണി മൂല്യത്തിൽ നിന്ന് കഴിഞ്ഞ ദിവസം ക്രിസ്റ്റിയാനോ റൊണാൾഡോ ഒഴുക്കിക്കളഞ്ഞത് നാനൂറ് കോടി യുഎസ് ഡോളര്‍, ഏകദേശം 29000 കോടി ഇന്ത്യൻ രൂപ. കളത്തിൽ മാത്രമല്ല, കളത്തിന് പുറത്തും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പവർ എന്താണ് എന്ന് തെളിഞ്ഞ ദിനമാണ് കടന്നു പോയത്. യൂറോ കപ്പിന്റെ ആരവങ്ങൾ ആകാശത്തോളം ഉയരത്തിൽ നിൽക്കുന്ന വേളയിലാണ് ക്രിസ്റ്റ്യാനോയും കോളയും വാർത്തയിൽ നിറഞ്ഞത്. ഒരുപക്ഷേ, ആദ്യ കളിയിൽ പോർച്ചുഗീസ് […]
റൊണാള്‍ഡോ മറികടന്നത് ഒരു കൂട്ടം റെക്കോർഡുകൾ
യൂറോ 2020ലെ പോർച്ചുഗലിന്റെ ആദ്യ മത്സരത്തിൽ ഹംഗറിക്കെതിരെ ഇരട്ട ഗോളുകൾ നേടിയതോടെ യൂറോ കപ്പിലെ എക്കാലത്തെയും ഗോൾ വേട്ടക്കാരില്‍ ഒന്നാമതായി ക്രിസ്റ്റ്യാനോ റൊണാൾഡോ. ഏറ്റവും കൂടുതല്‍ ഗോളുകള്‍ക്കൊപ്പം മറ്റ് ചില റെക്കോർഡുകളും മത്സരത്തിൽ റൊണാള്‍ഡോ സ്വന്തമാക്കി. അഞ്ചു യൂറോ കപ്പിൽ കളിക്കുന്ന ആദ്യ താരം (2004ൽ പോർച്ചുഗൽ ആതിഥേയത്വം വഹിച്ച യൂറോ കപ്പ് മുതൽ പിന്നീട് നടന്ന എല്ലാ യൂറോ ചാമ്പ്യൻഷിപ്പുകളിലും കളിച്ചാണ് റോണോ ഈ റെക്കോർഡിലെത്തിയത്), അഞ്ചു യൂറോ കപ്പിൽ ഗോളടിക്കുന്ന ആദ്യ താരം, യൂറോ […]
കോപ ഇറ്റാലിയ യുവന്റസിന്; ക്രിസ്റ്റിയാനോക്ക് മിന്നും നേട്ടം
കലാശപ്പോരിൽ ഗോളടിക്കാൻ കഴിഞ്ഞില്ലെങ്കിലും യൂറോപ്പിലെ മൂന്ന് മേജർ ലീഗുകളിലെ പ്രധാന കിരീടങ്ങളെല്ലാം നേടുന്ന കളിക്കാരനായി ക്രിസ്റ്റ്യാനോ റൊണാൾഡോ. അറ്റലാന്റയെ 2-1 ന് തകർത്ത് യുവന്റസിന് കോപ ഇറ്റാലിയ കിരീടം. ഒരു വർഷത്തിനു ശേഷം ഇതാദ്യമായി കാണികൾ സ്റ്റേഡിയത്തിലെയ മത്സരത്തിൽ ജയിച്ചാണ് യുവെ ട്രോഫിയുയർത്തിയത്. കോച്ച് ആന്ദ്രെ പിർലെക്കു കീഴിൽ മുൻ ഇറ്റാലിയൻ ചാമ്പ്യന്മാരുടെ രണ്ടാം കിരീടമാണിത്. വെറ്ററൻ ഗോൾകീപ്പർ ഗ്യാൻലുജി ബുഫണിന്റെ അവസാന മത്സരം കൂടിയായിരുന്നു ഇത്. മത്സരത്തിന്റെ തുടക്കത്തിൽ അറ്റലാന്റ യുവന്റസിന്റെ ഗോൾമുഖം വിറപ്പിച്ചെങ്കിലും 31-ാം […]
ഇനി മെസ്സിയുടെയും ക്രിസ്റ്റ്യാനോയുടെയും പകിട്ടില്ലാത്ത ചാമ്പ്യന്‍സ് ലീഗ്
യുവേഫ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ ലൈനപ്പ് ആയി വരുമ്പോൾ വമ്പൻ ടീമുകൾ ആയ ബാഴ്സലോണയും യുവന്റസ് പ്രീക്വാർട്ടറിൽ തന്നെ പുറത്തായി ഇരിക്കുകയാണ്. ടീമുകളുടെ ചരിത്രവും ഫുട്ബോൾ പാരമ്പര്യവും തോൽവിയുടെ കാരണങ്ങളും ഒക്കെ മാറ്റിവച്ചാൽ ലോക ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച താരങ്ങളായ ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും ഈ ടീമുകളിൽ കളിക്കുന്നു എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം . ഇരുടീമുകളും പുറത്തായതോടെ കൂടി 16 വർഷങ്ങൾക്ക് ശേഷം മെസ്സിയോ റൊണാൾഡോയെ ഇല്ലാത്ത ഒരു ചാമ്പ്യൻസ് […]
ലോകത്ത് ഏറ്റവും കൂടുതൽ ഗോളടിച്ച താരമായി ക്രിസ്റ്റ്യാനോ റൊണാൾഡോ
ലോകത്ത് ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമായി ക്രിസ്റ്റ്യാനോ റൊണാൾഡോ. ഇറ്റാലിയൻ സൂപ്പർകപ്പ് ഫൈനലില്‍ നാപ്പോളിക്കെതിരെ നേടിയ ഇരട്ട ഗോളുകളാണ് പുതിയ ചരിത്രം എഴുതാന്‍ റൊണാൾഡോയെ സഹായിച്ചത്. നാപ്പോളിക്കെതിരായ പ്രകടനം 760 എന്ന ഗോള്‍ നേട്ടത്തിൽ റൊണാൾഡോയെ എത്തിച്ചു. ഓസ്ട്രിയൻ ഇതിഹാസം ജോസഫ് ബികാന്റെ 759 ഗോളുകൾ എന്ന റെക്കോർഡ് ആണ് റൊണാൾഡോ മറികടന്നത്.പെലെ (757), റൊമാരിയോ (743), ലയണല്‍ മെസി (719) എന്നിവരാണ് മൂന്നും നാലും അഞ്ചും സ്ഥാനങ്ങളില്‍ ഉള്ളവര്‍.രാജ്യത്തിനും ക്ലബുകൾക്കുമായി കളിച്ചാണ് 760 ഗോളുകൾ […]